ഉപയോക്താവ്:Jasleypj
ഈ തിരുമുറ്റത്തുനിന്നും അക്ഷരപ്പൂക്കൾകൊണ്ട്, വിജ്ഞാനത്തിന്റെ രത്നമാല കൾ കോർത്ത്, ലോകത്തിൻ്റെ വിശാലമാറിൽ സകലർക്കും ദീപപ്രഭ ചൊരിഞ്ഞ് പതിനായിരക്കണക്കിനു മഹത്വ്യക്തികൾ അഞ്ചു പതിറ്റാണ്ടിനുള്ളിൽ ഇവിടെ നിന്ന് പടിയിറങ്ങി.
ശാസ്ത്രലോകത്തിന് കരുത്തുറ്റ സംഭാവനകൾ നൽകിയവർ, വൈദ്യശാസ്ത്ര രംഗത്ത് തിളക്കമേ റിയ പൊൻതൂവൽ ചാർത്തിയവർ, ഭരണരംഗങ്ങളിൽ നിസ്‌തുല പ്രഭാവം പകർന്ന പ്രതിഭകൾ, അധ്യാ പന രംഗങ്ങളിൽ മികവു തെളിയിച്ചവർ, ലോകത്തിൻ്റെ കൈതാങ്ങുകളായി കാർഷിക-വ്യാവസായിക സേവന രംഗങ്ങളിൽ പ്രശോഭിക്കുന്നവർ, കലാകായിക പ്രവർത്തിപരിചയ രംഗങ്ങളിൽ മാറ്റുരച്ചവർ, ആത്മീയരംഗങ്ങളിൽ പ്രശോഭിക്കുന്നവർ..... ഇങ്ങനെ മികവുറ്റ കർമ്മങ്ങൾ അനുഷ്‌ഠിക്കുന്ന മക്കളെ ക്കൊണ്ട് അനുഗ്രഹീതമാണ് ഈ അമ്മ വിദ്യാലയം.