ഉപയോക്താവ്:HOLYFAMILY
ഹോളി ഫാമിലി യുപി സ്കൂളിൽ സ്വാതന്ത്ര്യദിന ആഘോഷ പരിപാടികൾ രാവിലെ 9 മണിക്ക് ആരംഭിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് പതാക ഉയർത്തിയതിനു ശേഷം പതാക ഗാനം ആലപിച്ചു. തുടർന്ന് സ്കൗട്ട് ആൻഡ് ഗൈഡ് കുട്ടികളുടെ മാസ്സ് ഡ്രില്ലും കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഇംഗ്ലീഷ് മലയാളം ഹിന്ദി ഭാഷകളിൽ പ്രസംഗവും ദേശഭക്തിഗാനവും ഫാൻസി ഡ്രസ്സും ക്വിസ് കോമ്പറ്റീഷനും സംഘടിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ടും വാർഡ് മെമ്പറും പിടിഎ പ്രസിഡണ്ടും എംബിജിഎ പ്രസിഡണ്ടും മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളും രക്ഷാകർത്താക്കളും പരിപാടികളിൽ സന്നിഹിതരായിരുന്നു. കുട്ടികൾക്ക് സർട്ടിഫിക്കറ്റും സമ്മാനവും നൽകി മധുര പലഹാരം വിതരണം ചെയ്തു സ്വാതന്ത്ര്യ ദിനത്തിന്റെ സന്തോഷം പങ്കുവച്ചു. ദേശീയ ഗാനത്തോടെ പരിപാടികൾ അവസാനിച്ചു