ഉപയോക്താവ്:Govtlpsmukkudil

Schoolwiki സംരംഭത്തിൽ നിന്ന്

കൊറോണ- എന്റെ അനുഭവക്കുറിപ്പ്


2020 മാർച്ച്10-ന് ഉച്ചയ്ക്ക് ടീച്ചർ ഞങ്ങളോട് പറഞ്ഞു, കൊറോണ എന്ന മഹാമാരി ലോകത്തു മുഴുവനും വ്യാപിക്കുന്നു അതിനാൽ എല്ലാ സ്കൂളുകളും അടയ്ക്കുന്നുവെന്ന്. സ്കൂൾ നേരത്തേ അടയ്ക്കുന്നതിനാൽ ആദ്യം എനിക്ക് സന്തോഷം തോന്നി. എന്നാൽ രണ്ടു ദിവസം കഴിഞ്ഞപ്പോഴേക്കും എനിക്ക് വിഷമം തോന്നിത്തുടങ്ങി. എനിക്ക് എന്റെ കൂട്ടുകാരെ കാണണമെന്നും അവരോടൊപ്പം കളിക്കണമെന്നും തോന്നി. വീട്ടിലാകുമ്പോൾ ഓടിക്കളിക്കാനൊന്നും പറ്റില്ല. വീട്ടിൽ ഞാൻ പടം വരയ്ക്കുകയും ബാലരമ വായിക്കുകയും കുറച്ചു സമയം ടി.വി കാണുകയും അമ്മയുടെ ഫോണിൽ ഗെയിം കളിക്കുകയും ചെയ്യും. പിന്നെ അച്ഛനോടും ചേട്ടനോടും ഒപ്പം പറമ്പിലൊക്കെ കൃഷികാര്യങ്ങൾക്കായി പോകുകയും അമ്മ പലഹാരങ്ങളൊക്കെ ഉണ്ടാക്കുമ്പോൾ അമ്മയെ സഹായിക്കുകയും ഒക്കെ ചെയ്യാറുണ്ട്. എന്നാലും വെക്കേഷനായിട്ടു കൂടി എവിടെയും പോകാൻ പറ്റാത്തതിൽ എനിക്ക് നല്ല വിഷമം ഉണ്ട്. എന്നാലും നമ്മുടെ ഈ കൊച്ചു കേരളത്തിൽ കൊറോണ വൈറസിനെ പ്രതിരോധിക്കാൻ പറ്റിയതിൽ നമുക്കെല്ലാവർക്കും അഭിമാനിക്കാം. എത്രയും വേഗം ഈ ലോക്ഡൗൺ കഴിഞ്ഞിരുനെങ്കിൽ എന്നു ഞാൻ ആഗ്രഹിക്കുകയാണ്.

                                                                     sree hari        std 4
"https://schoolwiki.in/index.php?title=ഉപയോക്താവ്:Govtlpsmukkudil&oldid=769651" എന്ന താളിൽനിന്ന് ശേഖരിച്ചത്