Govthskandala44028
എന്റെ ഗ്രാമം
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കര താലൂക്കിലെ മാറനല്ലൂര്‍ പഞ്ചായത്തിലെ കണ്ടലയാണ് എന്റെ ഗ്രാമം. ഉള്ളടക്കം
1 ചരിത്രം 2 ഭൗതികസൗകര്യങ്ങള്‍ 3 പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ 4 മാനേജ്മെന്റ് 5 മുന്‍ സാരഥികള്‍ 6 പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ 7 വഴികാട്ടി
ചരിത്രം
കണ്ടലയിലെ പഴമക്കാരില്‍ നിന്നും ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് ഈ വിദ്യാലയം സ്ഥാപിതമായത് എ ഡി 1900 ലാണ്. 109 വര്‍ഷങ്ങള്‍ പിന്നിട്ട ഈ വിദ്യലയം രൂപപ്പെടുത്തിയെടുക്കാന്‍ സൗജന്യമായി സ്ഥലം നല്‍കിയത് കണ്ടലയിലെ പുരാതന നായര്‍ തറവാട്ടില്‍പെട്ട ശ്രീ കുമാരപിള്ള, എന്നിവരാണ്. ഇവര്‍ നല്‍കിയ രണ്ടരയേക്കര്‍സഥലത്ത് 3 മുറികളുള്ള ഒരു പ്രൈമറി സ്ക്കൂളായിട്ടാണ് ഈ വിദ്യാലയം പ്രവര്‍ത്തനമാരംഭിച്ചത്. 1942 ല്‍ യു പി സ്ക്കൂളായും 1982 ല്‍ഹൈസ്ക്കൂളായും അപ്ഗ്രേഡ് ചെയ്തു.
പ്രാദേശീക ചരിത്രം
അതിഥി സല്‍ക്കാരത്തില്‍ വളരെ താത്പര്യമുള്ളവരായിരുന്നു കണ്ടലക്കാര്‍. അതിഥികളെ കണ്ടാലുടന്‍ഇല വച്ച് സദ്യകൊടുക്കുമായിരുന്നു ഇവര്‍എന്നു പറയപ്പെടുന്നു. ഇവരുടെ ഈ ആതിഥ്യമര്യാദയില്‍നിന്ന് ഉടലെടുത്ത കണ്ടാലുടന്‍ഇല എന്നത് കാലക്രമത്തില്‍ ലോപിച്ച് കണ്ടല ആയി മാറി. എന്നാല്‍മറ്റൊരു അഭിപ്രായവും നിലവിലുണ്ട്. നോക്കുന്ന സ്ഥലത്തെല്ലാം ഏലാകള്‍ഉണ്ട് എന്നതില്‍നിന്നും കണ്‍കണ്ട ഏല ഉണ്ടായി എന്നും അതു ലോപിച്ച് കണ്ടലയായി മാറി എന്നും കരുതപ്പെടുന്നു. കണ്ടല ലഹളയോളം പഴക്കമുള്ള ഒരു ചരിത്രപശ്ചാത്തലം ഈ സ്ക്കൂളിനുണ്ട്. പുലയസമുദായത്തില്‍പ്പെട്ട പഞ്ചമി എന്ന പെണ്‍കുട്ടിയെ 1910 ല്‍ബഹുമാന്യനായ ശ്രീ അയ്യന്‍കാളി, ഇന്ന് ഊരൂട്ടമ്പലത്ത് യു പി സ്ക്കൂള്‍സ്ഥിതി ചെയ്യുന്ന സ്ഥലത്ത് , അന്നുണ്ടായിരുന്ന എല്‍പി സ്ക്കൂളില്‍ചെന്നു. പഞ്ചമിക്ക് പ്രവേശനം ലഭ്യമായെങ്കിലും സവര്‍ണസമുദായിക പ്രമാണിമാര്‍സംഘടിച്ച് സ്ക്കൂളും പഞ്ചമി ഇരുന്ന ബഞ്ചും ഒരു രാത്രി കൊണ്ട് തീ വച്ച് നശിപ്പിച്ചു. ഇതിന് നേതൃത്വം കൊടുത്തിരുന്നത് കണ്ടല പ്രദേശത്തുള്ള സവര്‍ണരായ ജന്മിമാരായിരുന്നു. തിരുവിതാംകൂര്‍മഹാരാജാവിന്റെ ഉത്തരവ് ഉണ്ടയിരുന്നിട്ടും പട്ടിക ജാതി പട്ടിക വര്‍ഗവിഭാഗത്തില്‍പ്പെട്ട കുരുന്നുകളെ സ്ക്കൂളില്‍കയറ്റുവാനോ പഠിപ്പിക്കുവാനോ സവര്‍ണരായ ജന്മിമാര്‍അനുവദിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്നുണ്ടായ ലഹളയില്‍പട്ടിക ജാതി പട്ടിക വര്‍ഗവിഭാഗത്തില്‍പ്പെട്ട നിരവധിയാളുകള്‍ സവര്‍ണമേധവിത്വത്തിന്റെകൊടിയമര്‍ദ്ദനത്തിനിരയായി. ഈ സ്ക്കൂളിലെ ലഭ്യമായ രേഖകള്‍ പ്രകാരം കേശവന്‍പിള്ള (കോട്ടക്കുഴി വിട്,കണ്ടല പി ഒ) എന്ന വ്യക്തിയാണ് ആദ്യത്തെ വിദ്യര്‍ത്ഥി. കേശവന്‍പിള്ളയുടെ വീട്ടുകാര്‍ പിന്നീട് ഇവിചെ നിന്നും താമസം മാറിയതായി നാട്ടുകാരില്‍നിന്നും അറിയാന്‍കഴിഞ്ഞു.