ഉപയോക്താവ്:GLPSMORAYUR

Schoolwiki സംരംഭത്തിൽ നിന്ന്
GLPSMORAYUR
വിലാസം
മലപ്പുറം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
06-01-2017GLPSMORAYUR





ആമുഖം

150px‌

| 1928 നവംബര്‍ അഞ്ചാം തിയ്യതി ഒരധ്യാപനോടും പതിനാറ് വിദ്യാര്‍ത്ഥികളോടും കൂടി ഈ പാഠശാല ഉടലെടുത്തു. പ്രവര്‍ത്തനം ഇതിനോടടുത്തുള്ള ഒരു പീടിക മുകളില്‍ വെച്ച് ആരംഭിച്ചു. പിന്നീട് ക്രമമായ അഭിവൃദ്ധി കൈവരിച്ചതിനാല്‍ പ്രസ്തുത സ്ഥലം വിട്ട് ഈ സ്ഥാപനത്തിന്‍റെ നേരെ മുന്‍വശത്തുള്ള റോഡിനോടടുത്ത് ഒരു ചെറിയ ഓല ഷെഡിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു. പിന്നീട് 18-05-1938 ല്‍ ഈ സ്ഥലത്തേക്ക് മാറ്റുകയും ചെയ്തു. 1928 ല്‍ ഒന്നാം തരവും തുടര്‍ന്ന് രണ്ടാം തരവും 1930 ല്‍ മൂന്നാം തരവും ആരംഭിച്ചുവെങ്കിലും ഗുരുനാഥന്മാരുടെ എണ്ണക്കുറവ്, സ്ഥല പരിമിതി എന്നിവയാല്‍ ഏഴ് കൊല്ലത്തോളം പ്രസ്തുത നില തുടര്‍ന്നു. 1937 മെയ് മാസത്തില്‍ നാലാം തരവും 1938 ഏപ്രില്‍ മാസത്തില്‍ അഞ്ചാം തരവും തുടങ്ങിയതോടുകൂടി ഒരു പൂര്‍ണ്ണമായ ലോവര്‍ എലിമെന്‍ററി സ്കൂളിന്‍റെ നിലയിലേക്ക് ഉയരുകയും അംഗീകാരം കിട്ടുകയും ചെയ്തു.

മുന്‍കാല പ്രവര്‍ത്തനങ്ങള്‍

ഈ വിദ്യാലയത്തിന്‍റെ പ്രവര്‍ത്തനത്തെ പുരോഗതിയിലേക്ക് നയിക്കാന്‍ 1940 ല്‍ വെല്‍ഫെയര്‍ കമ്മിറ്റി രൂപം കൊള്ളുകയും 1940-41-42 വര്‍ഷങ്ങളില്‍ നൂറിലധികം പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ച ഭക്ഷണം, പഠന സാമഗ്രികള്‍ എന്നിവ കൊടുക്കാന്‍ മുന്‍കൈ എടുത്ത് പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. പിന്നീട് യുദ്ധ സമയത്ത് അരിയും മറ്റും കിട്ടാന്‍ പ്രയാസപ്പെട്ടപ്പോഴാണ് ഇത് നിര്‍ത്തേണ്ടി വന്നത്. എന്നിരുന്നാലും സ്ലേറ്റ്, പുസ്തകം, വസ്ത്രം മുതലായവ വിതരണം ചെയ്യാന്‍ ഈ കമ്മിറ്റി മുന്‍കൈ എടുത്തു.

പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘം

സ്കൂളിന്‍റെ രജത ജൂബിലി ആഘോ‍ഷം വളരെ ഭംഗിയായി നടത്തുകയും ഇതിനായി ഒരു പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘം നിലവില്‍ വരികയും ചെയ്തു. സ്കൂള്‍ ആരംഭം മുതല്‍ ഈ പ്രദേശത്തെ ഏറ്റവും കൂടുതല്‍ പട്ടിക ജാതി കുുട്ടികള്‍ പഠിക്കുന്ന ഒരു വിദ്യാലയം കൂടിയാണിത്.സാന്പത്തികമായി പിന്നോക്കമാണെങ്കിലും വിദ്യാഭ്യാസ കാര്യങ്ങളില്‍ മുന്‍തൂക്കം കൊടുക്കുന്ന ഒരു പറ്റം രക്ഷിതാക്കള്‍ ഈ കലാലയത്തിന്‍റെ മുതല്‍കൂട്ടായി ഉണ്ട്. അതിനാല്‍ ശക്തമായ ഒരു പി.ടി.എ സ്കൂളിനെ മുന്നോട്ട് നയിച്ചു പോരുന്നു. തദ്ദേശവാസികളായ അധ്യാപകരുടെ ആത്മാര്‍ത്ഥമായ പരിശ്രമത്തിന് പുറമെ പുതുതായി രൂപം കൊണ്ട പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയും കൂടിച്ചേര്‍ന്നു കൊണ്ട് സ്കൂളിന്‍റെ സര്‍വ്വതോന്മുഖമായ പുരോഗതിക്കായി ശ്രമിക്കുന്നു.

ഭൗതിക സാഹചര്യങ്ങള്‍

ഓഫീസ് റൂം അടക്കം പതിമൂന്നോളം ക്ലാസ് മുറികള്‍ ഉണ്ട്. എല്ലാ ക്ലാസ്സിലും ലൈറ്റും ഫാനുമുണ്ട്. ടൈല്‍ പതിച്ച ക്ലാസ് മുറികളും ഇന്‍റര്‍ ലോക്ക് ചെയ്ത മുറ്റവും പൂചെടികളുമായി ഈ കലാലയം മുന്നോട്ടുള്ള കുതിപ്പിലാണ്. ആറു കംപ്യൂട്ടറുകളുമായി ഐ.ടി പഠനവും കാര്യക്ഷമമായി നടക്കുന്നു.

സ്കൂള്‍ മാപ്പ് {{#multimaps: 11.135837, 76.021536 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=ഉപയോക്താവ്:GLPSMORAYUR&oldid=194379" എന്ന താളിൽനിന്ന് ശേഖരിച്ചത്