ഉപയോക്താവ്:27020cheranalloor
ആമുഖം
പ്രാദേശിക ചരിത്രം എ.ഡി.1906- ൽ രാജഭരണക്കാലത്ത് ചേരാനല്ലൂർ പകുതിയിൽ ആദ്യമായി ആരംഭിച്ച സ്കൂളായതു കൊണ്ട് ഈ സ്കൂളിന് ചേരാനല്ലൂർ സ്കൂൾ എന്ന് പേര് നൽകി. കുന്നത്തുനാട് താലൂക്കിൽ ഏറ്റവും ഉയർന്ന ഒരു കുന്നിൻമുകളിൽ സ്ഥിതി ചെയ്യുന്നതിനാൽ കുന്നിൻമേൽ സ്കൂൾ എന്നും അറിയപ്പെടുന്നു.
സ്കൂളിന് നാലേക്കർ ഇരുപത്തി എട്ട് സെന്റ് ഭൂമിയുണ്ട്. 1965-ൽ യു.പി.സ്കൂളായും,1985-ൽ ഹൈസ്കൂളായും,2004-ൽ ഹയർ സെക്കന്ററി സ്കൂളായും ഉയർത്തി. 2004-05-ൽ പ്രീ-പ്രൈമറി ആരംഭിച്ചു. 96 വിദ്യാർത്ഥികളുണ്ട്. 2005-06 മുതൽ ഇംഗ്ലീഷ് മീഡിയവും ആരംഭിച്ചിട്ടുണ്ട്.
ആദ്യ ഘട്ടങ്ങളിൽ വിജയശതമാനം കുറവയിരുന്നു. എന്നാൽ പടി പടിയായി പുരോഗതിനേടാനായി. 2009-ലെ എസ്.എസ്.എൽ.സി. പരീക്ഷയിൽ 99 ശതമാനം കുട്ടികൾ ഉപരിപഠനത്തിന് അർഹത നേടി.
സ്കൗട്ട്, ഗൈഡ് എന്നിവയുടെ പ്രവർത്തനം കാര്യക്ഷമമായി നടക്കുന്നുണ്ട്. വിവിധ ക്ലബ്ബുകളുടെ പ്രവർത്തനവും പ്രവൃത്തിപരിചയക്ലാസും നന്നായി നടന്നു വരുന്നു. പരിസ്ഥിതിക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഔഷധത്തോട്ടവുമുണ്ട്.
സ്കൂളിലെ പൂർവിദ്യാർത്ഥികൾ ബഹുഭൂരിപക്ഷവും ഉന്നത നിലയിൽ എത്തിയവരാണെന്ന കാര്യം തികച്ചും സന്തോഷപ്രദമാണ്. ഇവിടെ സേവനം അനുഷ്ഠിച്ച അദ്ധ്യാപകരും,പ്രധാനാദ്ധ്യാപകരും
പി.ടി.എ യും അവരവരുടെ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ചവരാണ്.കൂടുതൽ വായിക്കുക
സജീവമായ പി.ടി.എ യും,കർമകുശലരായ അദ്ധ്യാപകരും,ഉത്പതിഷ്ണുക്കളായ കുട്ടികളും സർവോപരി നാട്ടുകാരും സ്കൂളിനെ മേല്കുമേൽ പുരോഗതിയിലേയ്ക്ക് നയിക്കും.
ഹെഡ്ഡ്മിസ്ട്രസ്.
ച
ക്രമനമ്പർ | പേര് | ചാർജെടുത്ത തീയതി |
---|---|---|
1 | ||
2 | ||
3 |