ഉപയോക്താവ്:22461

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാലയചരിത്രം

    മലനിരകളാല്‍ ചുറ്റപ്പെട്ട് സസ്യശ്യാമള കോമളമായ ആശാരിക്കാട് ഗ്രാമം. മധ്യകേരളത്തിലെ തെക്കന്‍പ്രദേശത്തുനിന്നും കുടിയേറിയ കര്‍ഷകരുടെ സ്വപ്നഭൂമി. അന്നന്നത്തെ അപ്പത്തിനായി വിയര്‍പ്പൊഴുക്കി വിളഭൂമിയെ സുവര്‍ണ്ണഭൂമിയാക്കിയ അധ്വാനശീലരുടെ നാട്.
    ആശാരിക്കാട്, ചേരുംകുഴി, പയ്യനം, കാളക്കുന്ന് എന്നീ സ്ഥലങ്ങളില്‍ മണ്ണിനോട് മല്ലടിച്ച് ജീവിച്ചിരുന്ന മലയോര കര്‍ഷകരുടെ മക്കള്‍ക്ക് വിജ്ഞാനത്തിന്റെ ദീപം കൊളുത്തുവാന്‍ വളരെയധികം ബുദ്ധിമുട്ടുകള്‍

സഹിച്ച് ഒരു വിദ്യാലയം ആരംഭിക്കാന്‍ ചേരുംകുഴി സെന്‍റ് ജോസഫ് ചര്‍ച്ചിന്റെ കീഴില്‍ നടപടികള്‍ ആരംഭിച്ചു. എന്നാല്‍ പ്രൈവറ്റ് മേഖലയില്‍ വിദ്യാലയം ആരംഭിക്കേണ്ടതില്ല എന്ന ഗവണ്‍മെന്റ് നയം സ്വീകരിച്ച് സര്‍ക്കാരിന് സ്ഥലവും കെട്ടിടവും നല്‍കി സ്കൂള്‍ ആരംഭിക്കാന്‍ അനുമതി നേടുകയുണ്ടായി. അങ്ങനെ 1973ല്‍ മൂന്ന് ക്ളാസ്മുറികളുള്ള ആശാരിക്കാട് എല്‍ പി സ്കൂള്‍ രൂപം കൊണ്ടു. 1981ല്‍ ഇതൊരു യു പി വിദ്യാലയമാക്കി ഉയര്‍ത്തപ്പെട്ടു. ഇതിനുപിന്നില്‍ നല്ലവരായ നാട്ടുകാരുടേയും ജനപ്രതിനിധികളുടേയും പള്ളിവികാരിയുടേയും അശ്രാന്തപരിശ്രമമുണ്ട്. ഭൗതിക സൗകര്യങ്ങളുടേയും യാത്രാസൗകര്യങ്ങളുടേയും അപര്യാപ്തത ഉണ്ടായിരുന്ന ഈ കൊച്ചുവിദ്യാലയം ഇന്ന് ഏറെ മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്.

       210 വിദ്യാര്‍ത്ഥികളും 15 ജീവനക്കാരും ഉള്ള ഒരു സരസ്വതീക്ഷേത്രമായി ഇന്ന് ഈ വിദ്യാലയം നിലകൊള്ളുകയാണ്.
"https://schoolwiki.in/index.php?title=ഉപയോക്താവ്:22461&oldid=223593" എന്ന താളിൽനിന്ന് ശേഖരിച്ചത്