സഹായം Reading Problems? Click here


ഉപയോക്താവ്:19725

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

പ്രൈമറി സ്കൂളുകള്‍

19725
വിലാസം
പച്ചാട്ടിരി - മുറിവഴിക്കല്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
13-01-201719725
ചരിത്രം

   സാമ്പത്തികവും വിദ്യാഭ്യാസപരവുമായി പിന്നോക്കം നില്‍ക്കുന്നതും ന്യൂനപക്ഷ സമുദായം തിങ്ങിപ്പാര്‍ക്കുന്നതുമായ പച്ചാട്ടിരി - മുറിവഴിക്കല്‍ പ്രദേശത്ത് പച്ചാട്ടിരി ജി. യം. എല്‍. പി. സ്കൂള്‍ എന്ന പേരില്‍ 1926 - ല്‍ സ്ഥാപിതമായി. തിരൂര്‍ വിദ്യാഭ്യാസ ഉപജില്ലയില്‍ വെട്ടം ഗ്രാമ പഞ്ചായത്ത് പരിധിയില്‍ സ്ഥിതി ചെയ്യുന്ന പ്രസ്തുത സ്കൂള്‍ ഇപ്പോള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തിനു തൊട്ടടുത്ത് മൂത്താട്ടു പറമ്പില്‍ താല്കാലിക ഒാല ഷെഡിലായിരുന്നു പ്രവര്‍ത്തനം തുടങ്ങിയത്. എന്നാല്‍ അന്ന് കെട്ടി മേയാന്‍ സാമ്പത്തികമായി കഴിവില്ലാത്തതിനാല്‍ 1955 കാലത്ത് കാട്ടയില്‍ പറമ്പില്‍ ശ്രീമാന്‍ ചേക്കുമരക്കാരകത്ത് ഏന്തീന്‍കുട്ടി ഹാജി അവര്‍കള്‍ നിര്‍മ്മിച്ചു നല്‍കിയ വാടകക്കെട്ടിിടത്തിലേക്ക് മാറി പ്രവര്‍ത്തിച്ചു തുടങ്ങി.
  പീടികപ്പറമ്പില്‍ മുഹമ്മദ് മാസ്റ്റര്‍, വെള്ളത്തൂര്‍ യാഹു മാസ്റ്റര്‍ എന്നിവരായിരുന്നു അക്കാലത്തെ അദ്ധ്യാപകര്‍. അന്ന് പഠനത്തിന് വിദ്യാര്‍ത്ഥികള്‍ കുറവായിരുന്നു. പിന്നീട് ഹെഡ്മാസ്റ്ററായി വന്ന ശ്രീ. അലി എന്ന ബാവ മാസ്റ്ററുടെ നേതൃത്വത്തില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കാനും നല്ല രീതിയില്‍ പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടു പോകാനും കഴിഞ്ഞു.  1970 ല്‍ വന്ന ശ്രീ. വിശ്വനാഥന്‍ മാസ്റ്റര്‍, ശ്രീമതി. വി. സുബൈദ ടീച്ചര്‍, മൊയ്തീന്‍ കുട്ടി മാസ്റ്റര്‍, ബി. ശാരദ ടീച്ചര്‍, വി. ഗോവിന്ദന്‍ മാസ്റ്റര്‍ ഈ വിദ്യാലയത്തെ മുന്നോട്ടു നയിച്ചു. 2000-ല്‍ ഹെഡ്മാസ്റ്ററായി വന്ന ശ്രീ. വാസു ദേവന്‍ മാസ്റ്ററുടെ കാലത്താണ് വിദ്യാലയ പുരോഗതിയുടെ വഴിത്തിരിവ് എന്നു പറയാം. അക്കാലത്തെ PTA പ്രസിഡണ്ടായിരുന്ന പൂമങ്ങലത്ത് ഇസ്മായീല്‍ ഹാജി, കറുത്തങ്ങാട്ട് മുഹമ്മദ് ഹാജി, എം കെ മുഹമ്മദ് കാസിം, കുഞ്ഞിബാവ മാസ്റ്റര്‍ എന്നിവരും അക്കാലത്തെ അദ്ധ്യാപകരും വിദ്യാലയ പുരോഗതിക്കായി നല്കിയ സ്തുത്യര്‍ഹ സേവനം അവിസ്മരണീയമാണ്.
  എന്നാല്‍ തുച്ഛമായ വാടക കൊണ്ട് സ്കൂള്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനും കെട്ടിട നിര്‍തിക്ക് കഴിയാത്തതു കൊണ്ടും സ്വന്തമായി സ്കൂളിനു സ്ഥലം ലഭ്യമല്ലാത്തതു കൊണ്ടും സ്കൂള്‍ ശോചനീയാവസ്ഥയിലേക്കു മാറി. എന്നിരുന്നാലും അക്കാലത്ത് 300-ല്‍ അധികം കുട്ടികള്‍ 1 മുതല്‍ 4 വരെ ക്ലാസുകളിലായി പഠനം നടത്തി വന്നിരുന്നു. ഊ സാഹചര്യത്തില്‍ അന്നത്തെ പ്രധാനാദധ്യാപകനായിരുന്ന പി. വാസുദേവന്‍ മാസ്റ്റര്‍ PTA യുടെയും നാട്ടുകാരുടെയും വിപുലമായ ഒരു യോഗം വിളിച്ചു കൂട്ടി സ്കൂളിന്റെ ശോച്യാവസ്ഥ വിശദീകരിച്ചതിന്റെയടിസ്ഥാനത്തില്‍ ആ യോഗത്തില്‍ വച്ചുു തന്നെ വാര്‍ഡ് മെമ്പര്‍ വി.ഇ. ലത്തീഫ് ജനറല്‍ കണ്‍വീനറായും ഹെഡ്മാസ്റ്റര്‍ സെക്രട്ടറിയുമായി സ്കൂള്‍ സ്ഥലമെടുപ്പുു കമ്മറ്റി രൂപീകരിച്ചു. പ്രസ്തുത കമ്മറ്റിയുടെ പ്രവര്‍ത്തന ഫലമായി സ്ഥലം കണ്ടെത്തുകയും നാട്ടുകാരില്‍ നിന്നും സംഭാവന പിരിച്ചും UAE വെല്‍ഫയര്‍ കമ്മറ്റിയുടെ സഹായത്തോടും കൂടി 36 സെന്റ് സ്ഥലം വാങ്ങുകയും ചെയ്തു. 

പിന്നീട് ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വെട്ടം ഗ്രാമപ്പ‍ഞ്ചായത്ത് സ്ഥലം ഏറ്റെടുക്കുകയും മണ്ണിട്ട് ഉയര്‍ത്തി അതിരുകള്‍ കെട്ടുകയും ചെയ്തു. പൊന്നാനി എം.പി. ജനാബ് ബനാത്ത് വാല സാഹിബിന്റെ MP ഫണ്ടില്‍ നിന്നും 7 ലക്ഷം രൂപ 'നിര്‍മ്മിതി'യുടെ നേതൃത്വത്തില്‍ 4 ക്ലാസ് മുറികളും SSA ഫണ്ട് ഉപയോഗിച്ച് 2 ക്ലാസ് മുറികളും നിര്‍മ്മിക്കുവാന്‍ സാധിച്ചു.

2004 ജൂണില്‍ വിദ്യാഭ്യാസ മന്ത്രി ഇ.ടി. മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. അന്നു മുതല്‍ പുതിയ സ്ഥലത്തെ പുതിയ കെട്ടിടത്തില്‍ സ്കൂള്‍ പ്രവര്‍ത്തിച്ചു തുടങ്ങി. പിന്നീട് വന്ന പ്രധാനാദധ്യാപകരുടെയും PTA യുടെയും പരിശ്രമ ഫലമായി വെട്ടം ഗ്രാമപ്പ‍ഞ്ചായത്ത്, തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത്,MLAഫണ്ട്, SSA ഫണ്ട്,സുനാമി ഫണ്ട് എന്നിവയില്‍ നിന്നു ലഭിച്ച തുക ഉപയോഗിച്ച് സ്കൂളിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുവാന്‍ സാധിച്ചു.ഈ വിദ്യാലയത്തില്‍ നന്നും വിദ്യാഭ്യാസം നേടിയ അനേകം വിദ്യാര്‍ത്ഥികള്‍ ഇന്ന് ഡോക്ടര്‍മാര്‍, എന്‍ജിനിയര്‍മാര്‍, അദ്ധ്യാപകര്‍, സര്‍ക്കാര്‍ ജീവനക്കാര്‍, ബാങ്ക് ജീവനക്കാര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരുന്നു എന്നത് അഭിമാന പുരസ്സരം ഒാര്‍മ്മിക്കട്ടെ.

ഭൗതികസൗകര്യങ്ങള്‍

  MP fund 4 ക്ലാസ് മുറികള്‍, SSA ഫണ്ട് 2 ക്ലാസ് മുറികള്‍, സുനാമി ഫണ്ട് ഒരു ക്ലാസ് മുറി, MLAഫണ്ട് 2 ക്ലാസ് മുറികള്‍
  സ്മാര്‍ട്ട് റൂം, ഗണിത ലാബ്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

പ്രധാന കാല്‍വെപ്പ്:

മള്‍ട്ടിമീഡിയാ ക്ലാസ് റൂം

സ്മാര്‍ട്ട് റൂം

മാനേജ്മെന്റ്

  ഗവണ്‍മെന്റ്

വഴികാട്ടി

Loading map...

When parsing the passed parameters had the following errors:
unable to parse the geographic coordinates ","
Map element "Marker" can not be created
"https://schoolwiki.in/index.php?title=ഉപയോക്താവ്:19725&oldid=217203" എന്ന താളിൽനിന്ന് ശേഖരിച്ചത്