A M L P S KARUTHEDATH

മഞ്ചേരി മുനിസിപാലിറ്റിയിൽ പയ്യനാട് വില്ലേജിൽ താമരശ്ശേരി

പ്രദേശത്ത് ROC 383/39 നമ്പർ പ്രാകാരം 13 ആം തിയതി ഡിസംബർ 1939

ന് എ. എം. എൽ. പി. സ്കൂൾ കറുത്തേടത്ത് സ്ഥാപിതമായി. ഇപ്പോഴത്തെ

മാനേജർ കെ.പി. ആലിപ്പയുടെ പിതാവായിരുന്നു സ്ഥാപിത കാലത്തെ

സ്കൂൾ മാനേജർ.

മഞ്ചേരി മുനിസിപാലിറ്റിയിൽ 21 ആം വാർഡിൽ സ്ഥിതി ചെയ്യുന്ന

വിദ്യാലയത്തിൽ ന്യൂനപക്ഷ വിഭാഗങ്ങളായ ഹരിജൻ, മുസ്ലിം

വിഭാഗങ്ങളാണ് കൂടുതലും. നിലവിൽ 9 അധ്യാപകരും 201 വിദ്യാർഥികളും

ഉണ്ട്. ഒന്ന് മുതൽ നാല് വരെ രണ്ട് ഡിവിഷനുകളായിട്ടാണ് സ്കൂൾ

പ്രവർത്തിക്കുന്നത്. 2015 വർഷം മുതൽ പി.ടി.എ. യുടെ

സഹകരണത്തോടെ പ്രീ പ്രൈമറിയും ആരംഭിച്ചിട്ടുണ്ട്. പ്രീ

പ്രൈമറിയിൽ 63 വിദ്യാർഥികൾ ഉണ്ട്.

"https://schoolwiki.in/index.php?title=ഉപയോക്താവ്:18520&oldid=1441386" എന്ന താളിൽനിന്ന് ശേഖരിച്ചത്