ഉപയോക്താവിന്റെ സംവാദം:19326

Schoolwiki സംരംഭത്തിൽ നിന്ന്
Latest comment: 23 ജനുവരി 2017 by New user message

നമസ്കാരം 19326 !,

താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകേണ്ടതാണ്‌. ലോഗിൻ ചെയ്തശേഷം ഈ കണ്ണി ക്ലിക്ക് ചെയ്ത് പേജ് തുറന്ന് ഈ താൾ സൃഷ്ടിക്കുക or സ്രോതസ്സ് സൃഷ്ടിക്കുക or മൂലരൂപം തിരുത്തുക എന്നത് സജ്ജമാക്കി ഉപയോക്താവിന്റെ പേര്, തസ്തികയുടെ പേര്, വിദ്യാലയത്തിന്റെ പേര് തുടങ്ങിയവ ചേർക്കുക. സ്കൂൾകോഡിലുള്ള യൂസർ ആണെങ്കിൽ, സ്കൂൾവിക്കി എഡിറ്റുചെയ്യുന്നവരുടെ പേരുവിവരം നൽകി സേവ് ചെയ്യുക.

ഒപ്പ്

സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. സ്ക്കൂൾവിക്കിയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ സഹായം താളിൽ തിരയാവുന്നതാണ് അല്ലെങ്കിൽ സംവാദം:സഹായം താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കി അനുഭവം ആശംസിക്കുന്നു.

എന്ന്

~~~~

-- New user message (സംവാദം) 13:16, 23 ജനുവരി 2017 (IST)Reply[മറുപടി]

'കട്ടികൂട്ടിയ എഴുത്ത്'കൊടുമുടിയുടെ തലമുറക്ക് ആദ്യാക്ഷരം പകർന്ന് നൽകിയ മാതൃവിദ്യാലയം ഒരു നൂറ്റാണ്ട് പിന്നിട്ട് നിൽക്കുന്നു .ഈ കൊച്ചു ഗ്രാമത്തിന്റെ വിദ്യാഭ്യാസ ഭൂപടത്തിൽ എ.എം.എൽ.പി സ്കൂൾളെന്ന അക്ഷരമുറ്റം വിജ്ഞാന തണൽ വിതറി തുടങ്ങി നൂറു വർഷം പിന്നിടുമ്പോൾ കൊടുമുടിയുടെ പ്രകാശ ഗോപുരമാവുകയാണിവിടെ ഈ കലാലയം. എല്ലാ തുറകളിലും പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്ത് അറിവിനൊപ്പം എല്ലാം നൽകി നമ്മുടെ കലാലയം. പ്രദേശത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് സ്കൂൾ വഹിച്ച പങ്ക് ചെറുതല്ല .

      ഓത്ത് പള്ളിക്കൂടത്തിൽ നിന്നായിരുന്നു സ്കൂളിന്റെ തുടക്കം . ഏകാധ്യാപക വിദ്യാലയത്തിൽ നിന്നുള്ള ആ തുടക്കം നൂറു വർഷം പിന്നിടുമ്പോൾ 10 അധ്യാപകരിലും 200 വിദ്യാർഥികളിലുമെത്തി നിൽക്കുന്നു . പതിയംപറമ്പിൽ മൊയ്തീൻ മൊല്ലയായിരുന്നു കൊടുമുടിയിൽ ആദ്യമായി അംഗീകൃത ഓത്തുപ്പള്ളിക്കുടം നടത്തിയിരുന്നത് പാഠ്യപദ്ധതിക്ക് പ്രത്യേക സിലബസൊ മറ്റുമാനദണ്ഡങ്ങളൊ ഇല്ലാത്ത അക്കാലത്ത് വിദ്യാർത്ഥികൾ നൽകിയിരുന്ന തുച്ചമായ ഫീസായിരുന്നു അധ്യാപകന്റെ വേദനം .1911 ൽ ഓത്തുപ്പള്ളിക്കൂടത്തിന് ബ്രിട്ടീഷ് ഗവൺമെന്റിന്റെ ഗ്രാൻറ് അനുവദിച്ച് കിട്ടി . വ്യതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് മൊയ്തീൻ മൊല്ല ജയിലിലായതോടെ അധ്യാപനം പാക്രത്ത് മരക്കാർ മൊല്ലയും നടത്തിപ്പിന് മരക്കാർ മൊല്ലയെ സഹായിക്കാൻ അഹ്മദ് മുസ്ലിയാരും രംഗത്തെത്തി . പിന്നീട് അഹമ്മദ് മുസ്ലിയാർ അനാരോഗ്യത്തെ തുടർന്ന് മകൻ മുഹമ്മദ് എന്ന വല്ല്യാപ്പുവിനെ ചുമതല ഏൽപ്പിച്ചു . നാട്ടുകാരുടെ സഹകരണവും വിദ്യാർഥികളുടെ ഉത്സാഹവും കൂടിയായതോടെ പഠിതാക്കളുടെ എണ്ണം കൂടി . വിദ്യാലയത്തിന്റെ സൗകര്യങ്ങൾ വർധിപ്പിക്കൽ ആവശ്യമായി വന്നു .പഠന നിലവാരം ഉയർത്തുന്നതിന്റെ ഭാഗമായി പൊന്നാത്ത് മാധവൻ നായരും മാമ്പഴി നാരായണൻ എഴുത്തച്ചനും അധ്യാപകരായി ഇവിടെയെത്തി . പരിശീലനം ലഭിച്ച അധ്യാപകരെ മാത്രമെ നിയമിക്കാവൂ എന്ന നിയമം വരുന്നത് വരെ ഇവർ തുടർന്നു . കുട്ടികളെ ഉൾക്കൊള്ളാൻ കഴിയാതെ വീർപ്പു മുട്ടിയതോടെ 1937ൽ ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു.
           പിന്നീട് സ്കൂളിന്റെ ചുമതല മരക്കാർ മൊല്ല   പള്ളിയാലിൽ മുഹമ്മദ് എന്ന വല്ല്യാപ്പുവിനെ ഏൽപ്പിച്ചു . 1940 ആഗസ്റ്റ് 18 ന് സൗത്ത് മലമ്പാർ ഓഫീസിലെ വിദ്യാഭാസ ഓഫീസർ ആയിരുന്ന കെ . മുഹമ്മദ് സാഹിബ് ബഹു ദുർ എം .എ .എ മാനേജർ ആയി നിയമിച്ചു . മുക ളിന്റെ ചരിത്രത്തിലെ ആദ്യ ഹെഡ്മാസ്റ്റർ തിരുവേഗപ്പുറ കിനാംഞ്ഞാട്ടിൽ സൈതലവി മുസ്ലിയാർ ആയിരുന്നു . സൈതലവി മുസ്ലിയാർ വിരമിച്ചതിന് ശേഷം എടത്തൊടു മൂസ മാസ്റ്റർ പ്രധാന അദ്യാപകനായി എത്തി . 1937 ൽ അനുവദിച്ച് കിട്ടിയ അഞ്ചാം ക്ലാസ് 1950 വരെ നിലവിലുണ്ടായിരുന്നു . പളളിയാലിൽ മുഹമ്മദ് എന്ന വെല്യാപ്പുവിന്റെ മരണ  ശേഷം മൂത്ത മകൻ കുഞ്ഞിമുഹമ്മദ് മേനേജർ ആയി ചുമതല ഏറ്റു . കുഞ്ഞിമുഹമ്മദിന്റ മരണശേഷം ഭാര്യ ഫാത്തിമ കുട്ടിയാണ് നിലവിലെ മാനേജർ . 1988 ൽ എട്ട് ഡിവിഷനുമായി വളർന്ന സ്കൂളിൽ ഇന്ന് 200 ഓളം കുട്ടികളാണ് പഠനം നടത്തുന്നത് അധ്യാപകരുടെ സാഹിത്യരചനക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡും ,ബാലസാഹിത്യത്തിനും ചെറു കഥക്കു മു ള്ള നിരവധി പുരസ്ക്കാരങ്ങളും നേടിയ ഈ സ്കൂളിലെ അധ്യാപകനായ മുരളീധരൻ ചമ്പ്ര 2004ൽ അകാലത്തിൽ വിട പറഞ്ഞത് ഇന്നും കൊടുമുടി എ എം.എൽ പി സ്കൂളിനും കൊടുമുടിക്കാർക്കും ഉൾക്കൊള്ളാനാവാത്ത ദു:ഖമാണ് . മുരളീധരൻ ചെപ്രയുടെ അനുസ്മരണാർത്തം സംഘടിപ്പിക്കുന്ന കഥാരചനാ മത്സരങ്ങൾ ഉൾപ്പെടെ പാഠ്യ പാഠ്യേ തര രംഗങ്ങളിൽ മികവ് പുലർത്തുന്ന സ്കൂളിലെ വിദ്യാർത്ഥികൾ ഉപജില്ലാ ജില്ലാതലത്തി മലും മികവ് അറിയിച്ചിട്ടുണ്ട് .
"https://schoolwiki.in/index.php?title=ഉപയോക്താവിന്റെ_സംവാദം:19326&oldid=267218" എന്ന താളിൽനിന്ന് ശേഖരിച്ചത്