ഉടുങ്ങോട്ട് അച്ചുതവിലാസം എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണ കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ കാലം
കോവിഡ് 19 എന്ന വൈറസ് ലോകത്തെ മുഴുവൻ ദുഃഖത്തിലാഴ്ത്തികൊണ്ടി രിക്കുകയാണ്. ഈ ചെറിയ വൈറസ് ലക്ഷക്കണക്കിന് ആളുകളുടെ ജീവൻ എടുത്തു കൊണ്ടിരിക്കുന്നു ഇതുവരെ വൈറസിനെതിരെ മരുന്ന് കണ്ടുപിടിച്ചിട്ടില്ല. നമ്മുടെ രാജ്യത്ത് കുറെ ആളുകൾ മരിച്ചിട്ടുണ്ട് മറ്റുള്ള രാജ്യങ്ങളെ അപേക്ഷിച്ച് നമ്മുടെ രാജ്യത്ത് മരണസംഖ്യ കുറവാണ് . നമ്മുടെ കൊച്ചു കേരളവും കോവിഡിനെ ചെറുത്തു തോൽപ്പിച്ചു കൊണ്ടിരിക്കുന്നു. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും സ്പർശനത്തിലൂടെയും മറ്റുള്ളവരിലേക്ക് രോഗം പകരുന്നു. മാസ്ക് ഉപയോഗിച്ചും ഇടയ്ക്കിടെ കൈകഴുകിയുംസാനിറ്ററി റൈസും രോഗം മറ്റുള്ളവരിലേക്ക് പകരുന്നത് തടയുന്നു. ലോക് ഡൗൺ പ്രഖ്യാപിച്ചതു മുതൽ അധികൃതരുടെ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട്  എല്ലാവരും വീടിനുള്ളിൽ തന്നെ കഴിയുന്നു ഗൾഫിൽ നിന്നും വന്നവർക്കാണ് കൂടുതലും രോഗം ബാധിച്ചത് മറ്റ് രാജ്യങ്ങളിൽ നിന്നും വന്നവർ 28 ദിവസം പുറത്തിറങ്ങാതെ ആരുമായും ഇടപഴകാതെ മുറിയിൽതന്നെ കഴിഞ്ഞു. രോഗം ബാധിച്ചവരെ ആശുപത്രിയിലും ആക്കി അതുകൊണ്ട് തന്നെ രോഗം വ്യാപിച്ചിട്ടില്ല. സർക്കാരും  ആരോഗ്യ മേഖലയിലെ പ്രവർത്തകരും എല്ലാറ്റിനും മുന്നിൽ തന്നെയുണ്ട് . സ്വന്തം ജീവൻ പണയം വെച്ച് ആരോഗ്യ പ്രവർത്തകരും പോലീസുകാരും ജാഗ്രതയോടെയാണ് പ്രവർത്തിക്കുന്നത് മറ്റ് സംസ്ഥാനങ്ങളിൽ ഡോക്ടർമാർക്കും നഴ്സുമാർക്കും രോഗം ബാധിച്ചിട്ടുണ്ട് കേരളത്തിൽ രണ്ടുപേർ മാത്രമാണ്  മരിച്ചത്. ഇവിടത്തെ ജനങ്ങൾ  ജാഗ്രതയോടെ പ്രവർത്തിച്ചതിന് ഫലമാണ്  ലോകത്തിൽ തന്നെ കേരളംമാതൃകയായത്. ആവശ്യ സാധനങ്ങൾ വിൽക്കുന്ന  കടകളും ബാങ്കുകളും മാത്രമാണ് പ്രവർത്തിക്കുന്നത് 65 വയസിന് മുകളിലുള്ളവരും കുട്ടികളും പുറത്തിറങ്ങാറില്ല വീടുകളിൽ അവശ്യ സാധനങ്ങളും മരുന്നുകളും എത്തിക്കാൻ പഞ്ചായത്ത് മെമ്പർമാർ സഹകരിക്കുന്നുണ്ട് ഭക്ഷണം വെക്കാൻ പറ്റാത്തവർക്ക്  സമൂഹ അടുക്കള വഴി ഭക്ഷണം എത്തിച്ചു കൊണ്ടും മാതൃകയായി പുറത്തിറങ്ങാൻ പറ്റാത്തത് കൊണ്ട് നമ്മൾ കുട്ടികളും വീടിനുള്ളിൽ തന്നെ ടിവി കണ്ടു പല കളികളിൽ ഏർപ്പെടും ചിത്രം വരച്ചും സമയം കളയുന്നു അമ്പലങ്ങളും പള്ളികളും കളും എല്ലാം അടച്ചിരിക്കുകയാണ്. പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥ.എത്രയും പെട്ടെന്ന് ഇതൊന്ന് മാറിയാൽ മതിയായിരുന്നു.
സിയാര കെ കെ
3 ഒടുങ്ങോട് അച്ചുതവിലാസം എൽ പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം