ഇൻഫന്റ് ജീസസ്സ് ബഥനി സി.ജി.എച്ച്.എസ്സ്/അക്ഷരവൃക്ഷം/അതിജീവനം
അതിജീവനം
മനുഷ്യർ, മൃഗങ്ങൾ, പക്ഷികൾ തുടങ്ങിയ സസ്തനികളിൽ രോഗകാരിയാകുന്ന ഒരുകൂട്ടം RNA വൈറസുകളാണ് കൊറോണ എന്ന് അറിയപ്പെടുന്നത്. ഗോളാകൃതിയിലുള്ള കൊറോണ വൈറസിന് ആ പേര് വന്നത് അതിന്റെ സ്തരത്തിൽ നിന്നും സൂര്യരശ്മികൾ പോലെ തോന്നിപ്പിക്കുന്ന തരത്തിൽ സ്ഥിതി ചെയ്യുന്ന കൂർത്ത മുനകൾ കാരണമാണ്. പ്രധാനമായും പക്ഷിമൃഗാദികളിൽ രോഗങ്ങളുണ്ടാക്കുന്ന കൊറോണ വൈറസ് , ഇവയുമായി സഹവസിക്കുകയും അടുത്ത സമ്പർക്കം പുലർത്തുകയും ചെയ്യുന്ന മനുഷ്യരിലും രോഗകാരിയാകാറുണ്ട്. സാധാരണ ജലദോഷം മുതൽ വിനാശകാരിയായ ന്യൂമോണിയയും ശ്വസനത്തകരാറും വരെ കൊറോണ വൈറസ് മനുഷ്യരിൽ ഉണ്ടാക്കുന്നു. നവജാത ശിശുക്കളിലും ഒരു വയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങളിലും ഉദരസംബന്ധമായ അണുബാധയ്ക്കും മെനിഞ്ചൈറ്റിസിനും കാരണമാകാറുണ്ട് ഈ വൈറസ്. 2002-2003 കാലഘട്ടത്തിൽ ചൈനയിലും സമീപരാജ്യങ്ങളിലും പടർന്നു പിടിച്ച SARS (സഡൻ അക്യൂട്ട് റെസ്പിരേറ്ററി സിൻഡ്രോം ) 8096 പേരെ ബാധിക്കുകയും 776 പേരുടെ മരണത്തിന് കാരണമാവുകയും ചെയ്തു. 2012-ൽ സൗദി അറേബ്യയിൽ MERS (മിഡിൽ ഈസ്റ്റ് റെസ്പിരേറ്ററി സിൻഡ്രോം ) കൊന്നൊടുക്കിയത് 858 പേരെയാണ്. ഇവയും കൊറോണ വൈറസ് മൂലമുണ്ടായ സാംക്രമിക രോഗബാധകളാണ്. പിന്നീട് ഇത് 2019 ഡിസംബറിൽ ചൈനയിൽ ആയിരുന്നു ഇതിന്റെ തുടക്കം അത് വളരെപ്പെട്ടന്ന് ലോകമാകെ വ്യാപിക്കുകയുണ്ടായി. ഇറ്റലി, സ്പെയിൻ, അമേരിക്ക, തുടങ്ങിയ രാജ്യങ്ങളിൽ ഇത് പടർന്നു പിടിച്ചു വളരെ പെട്ടന്നു തന്നെ കൊറോണ നൂറിൽ അധികം രാജ്യങ്ങൾ കീഴടക്കി.അതിൽ നമ്മുടെ രാജ്യവും സംസ്ഥാപനവും ഒരു ഭാഗമാണ്. ഈ അവസരത്തിൽ ആശങ്ക അല്ല വേണ്ടത് ജാഗ്രത ആണ്. എല്ലാവരും ഒന്നിച്ചു നിന്ന് കൊറോണയെ കീഴടക്കാം. അതിനു നമ്മളാൽ സാധിക്കുന്ന കുറച്ചു കാര്യങ്ങൾ ഉണ്ട്. ശുചിത്വം, പരിസ്ഥിതി ശുചിത്വം, രോഗ പ്രതിരോധം ഇവ നാം പാലിക്കണം. ഇടയ്ക്കിടെ കൈകൾ സോപ്പ് ഉപയോഗിച്ചോ സനിടൈസർ ഉപയോഗിച്ചോ കഴുകുക. അനാവശ്യമായി പുറത്ത് പോകുന്നത് കുറക്കണം, പുറത്തിറങ്ങുംബോൾ മാസ്ക് ധരിക്കുക. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. അതുപോലെ തന്നെ നാം ഓരോ ആളുകൾക്കും വേണ്ടി രാപകൽ ഇല്ലാതെ കഷ്ട്ടപെടുന്നവർക്ക് വേണ്ടി പ്രാർത്ഥിക്കുക. *stayhome, staysafe*
സാങ്കേതിക പരിശോധന - Asokank തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാമ്പാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാമ്പാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം