ഇസ്സത്തുൽ ഇസ്ലാം മദ്രസ്സ എൽ പി സ്കൂൾ ,പള്ളിക്കുന്ന്/അക്ഷരവൃക്ഷം/ആരാകും രാജാവ്

Schoolwiki സംരംഭത്തിൽ നിന്ന്
ആരാകും രാജാവ്

പണ്ടു ഒരു കാട്ടിൽ ടീനു എന്ന സിംഹമുണ്ടായിരുന്നു. അവൻ ഒരു പാവം ആയിരുന്നു.ടീനു വിന് ഒരു കൂട്ടുകാരൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതാണ് ടിങ്കു പുലി അവർ രണ്ടു പേരും നല്ല ചങ്ങാതിമാരായിരുന്നു. പക്ഷേ കാട്ടിലെ മൃഗങ്ങൾക്കാർക്കും ടീനുവിനെ ഇഷ്ടമല്ലായിരുന്നു.അവർ എപ്പോഴും അവൻ എന്ത് ചെയ്താലും പരിഹസിക്കുമായിരുന്നു.പക്ഷേ അതൊക്കെ അവൻ നിസ്സാരമാക്കി തള്ളും. ഒരിക്കൽ കാട്ടിൽ മത്സരം വെച്ചപ്പോൾ ടീനു തോറ്റു പോയി. അപ്പോൾ എല്ലാവരും ടീനുവിനെ കളിയാക്കി.കൂട്ടത്തിൽ ടിങ്കുവും അവനോട് പറഞ്ഞു തോൽക്കാനാണെങ്കിൽ നീയെന്തിനാ മത്സരിക്കുന്നതെന്ന് അത് ടിനുവിനെ വല്ലാതെ വിഷമിപ്പിച്ചു അവൻ വളരേയധികം സങ്കടപ്പെട്ടു.ഒപ്പം കാട്ടിലുള്ള എല്ലാവരോടും ടീനുവിന് ദേഷ്യവും വന്നു കാരണം ടിങ്കുവും അവനെ കളിയാക്കി തുടങ്ങി. അങ്ങനെ പിന്നീടുണ്ടായ ദിവസമെല്ലാം ടീനുവിന്റെ ദിവസമായിരുന്നു കാരണം ടീനുവിനെ കളിയാക്കിയവരെയെല്ലാം അവൻ കൊല്ലാൻ തുടങ്ങി അങ്ങനെ അവന്റെ പക തീർക്കാൻ തുടങ്ങി. കുറേ ദിവസങ്ങൾക്ക് ശേഷം കാട്ടിൽ ആമയും മുയലും തമ്മിൽ വലിയ തർക്കമുണ്ടായി. കാട്ടിലുള്ളവർ ആര് വന്ന് പറഞ്ഞിട്ടും അവരുടെ തർക്കം തീർന്നില്ല. അങ്ങനെ അവർ സിംഹമായ ടീനുവിനെ വിളിച്ചു .ടിനുവിന്റെ നിഴൽ കണ്ടതും അവർ നിശബ്ദരായി .അങ്ങനെ ആ തർക്കം തീർന്നു.പിന്നീട് ഒരിക്കലും ആ കാട്ടിൽ ഒരു തർക്കവും ഉണ്ടായില്ല. അപ്പോഴാണ് കാട്ടിൽ ഒരു പുതിയ ചർച്ച വന്നത് കാട്ടിൽ ഒരു രാജാവിനെ വേണമെന്ന്.അങ്ങനെ കാട്ടിലെ മൃഗങ്ങളെല്ലാവരും ഒത്തുകൂടി ആരാവും രാജാവ്? ഇത് എല്ലാവരും തമ്മിൽ തമ്മിൽ ചോദിക്കാൻ തുടങ്ങി അപ്പോൾ ഉറക്കെ ഒരു ശബ്ദം കേട്ടു 'ഞാൻ' എല്ലാവരും പെട്ടെന്ന് തിരിഞ്ഞു നോക്കി അപ്പോൾ പിറകിൽ ടീനു.ടീനുവായത് കൊണ്ട് ആരും എതിർത്തില്ല. അങ്ങനെ ടീന്നുവായി കാട്ടിലെ രാജാവ്.

മുഹമ്മദ് ഹസ്സൻ
1എ ഇസ്സത്തുൽ ഇസ്ലാം മദ്രസ്സ എൽ പി സ്കൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ