ഇവാൻസ് എച്ച്.എസ്. പാറശ്ശാല/അക്ഷരവൃക്ഷം/കൊറോണ കവർസ്‌റ്റോറി

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ കവർസ്‌റ്റോറി

എന്തോ ഒരു വല്ലായ്ക പോലെ അബ്ദുള്ള കുട്ടി ദുബായിൽ നിന്ന് വന്നിട്ട് മൂന്നീസായി. വരുന്ന വഴിയിൽ രണ്ടു മൂന്നു സുഹൃ ത്തുക്കൾക്ക് സാധനം കൊടുത്തിട്ട് വന്നതിനാൽ ഒരാശ്വാസം.എന്നാൽ തനിക്കെന്തോ ഒരശ്വസ്തത തോന്നുന്നു.തൊണ്ടയിലെന്തോടസ്സം 'പോലെ, കൈകാലുകൾ തരിക്കുന്നു .ചെറിയ പനിയും, നാളെ ആശുപത്രിയിൽ ഡോക്ടറെ കാണിക്കണം'ഇപ്പോ ഏതോ ഒരു പുതിയ അസുഖമുണ്ടെന്ന് കേട്ടു. എന്റെ റബ്ബോ! അതു വല്ലതുമാണോ എങ്കിൽ പെട്ടെതുതന്നെയെന്ന് ചിന്തിച്ച് അയാൾ ഉറക്കത്തിലേക്ക് വഴുതി വീണു.ഉറങ്ങാൻ പറ്റുന്നില്ല അയാൾ എങ്ങനെയോ നേരം വെളുപ്പിച്ചു. ആരു വഴിയോ ആരോഗ്യ വകുപ്പു വഴി അയാളെ ആശുപത്രിയിൽ എത്തിച്ചു.ചെക്കപ്പിൽ അദ്ദേഹത്തിന് കൊറോണ നെഗറ്റീവാണെന്ന് റിസർട്ട് വന്നു 'ഇയാളെ 28 ദിവസം കൊറെൻറയിൽ തുടരാൻ ആവശ്യപ്പെടുകയും ചെയ്തു. അബ്ദുള്ളക്കുട്ടി തികച്ചും ജയിലിലടച്ച അവസ്ഥയായി. ഭാര്യയെയും കുട്ടികളെയും കാണാൻ സാധിക്കാതെ അയാൾ അതിനുള്ളിൽ വിങ്ങലോടെ കഴിച്ചുകൂട്ടി. കൊറൻറിൽ തീരുന്ന ദിവസം ആയുസ്സ് തിരിച്ചു കിട്ടിയ സന്തോഷത്താൽ അദ്ദേഹം പുഞ്ചിരിച്ചു.

ആതിര .റ്റി .ആർ
8F ഇവാൻസ് എച്ച്.എസ്. പാറശ്ശാല
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ