ഇത്തിത്താനം എച്ച് എസ്സ്.എസ്സ്, മലകുന്നം, ചങ്ങനാശ്ശേരി./സ്കൗട്ട്&ഗൈഡ്സ്
ഇത്തിത്താനം എച്ച് എസ് എസിൽ സ്കൗട്ട് &ഗൈഡ് പ്രവർത്തിക്കുന്നു.സുധീർ , പ്രീതി എന്നിവരുടെ നേതൃത്വത്തിൽ ആണ് പ്രവർത്തിക്കുന്നത്.
സ്കൗട്ട്സ് & ഗൈഡ്സ് യൂണിറ്റ് (എച്ച് എസ് എസ് വിഭാഗം)
ഇത്തിത്താനം ഹയർ സെക്കണ്ടറി സ്കൂളിൽ കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സിന്റെ കീഴിൽ 9th കോട്ടയം സ്കൗട്ട് യൂണിറ്റും , 11 th കോട്ടയം ഗൈഡ് യൂണിറ്റും 2017 മുതൽ പ്രവർത്തിച്ചു വരുന്നു. പ്രിൻസിപ്പാൾ ശ്രീ പി.കെ അനിൽകുമാർ സാറിനാണ് യൂണിറ്റുകളുടെ പ്രസിഡന്റ് സ്ഥാനം. സ്കൗട്ട് മാസ്റ്റർ ശ്രീമതി നിത ആർ നായർ , ഗൈഡ് ക്യാപ്റ്റൻ ശ്രീമതി ശ്രീവിദ്യ എ.ഡി ഇവർ സ്കൗട്ട്സ് & ഗൈഡ്സ് ബേസിക് കോഴ്സ് പൂർത്തിയാക്കിയിട്ടുള്ളവരാണ്. 2017 ഡിസംബർ മാസം 7ാം തിയതി ബഹുമാനപ്പെട്ട മാവേലിക്കര എം.പി.ശ്രീ കൊടിക്കുന്നിൽ സുരേഷ് , സ്കൂൾ മാനേജർ ശ്രീ കെ .ജി രാജ്മോഹനന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ യൂണിറ്റ് ഔപചാരികമായി ഉദ്ഘാടനം ചെയ്തു.കോട്ടയം DOC (സ്കൗട്ട്) ശ്രീ സുധീർ പി.ആർ ,പിടി എ പ്രസിഡന്റ്, മാനേജ്മെന്റ് പ്രതിനിധികൾ അദ്ധ്യാപകർ, അനദ്ധ്യാപകർ ,രക്ഷാകർത്താക്കൾ എന്നിവരുടെ സാന്നിധ്യവും തദവസരത്തിൽ ഉണ്ടായിരുന്നു. പ്ലസ് വൺ ക്ലാസ്സുകളിൽ നിന്ന് 16 കുട്ടികളും , പ്ലസ്ടു ക്ലാസ്സുകളിൽ നിന്ന് 16 കുട്ടികളുമായി ആകെ 32 ആൺകുട്ടികൾ സ്കൗട്ട് യൂണിറ്റിലും, 32 പെൺകുട്ടികൾ ഗൈഡ് യൂണിറ്റിലും അംഗങ്ങളാണ്. കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സിന്റെ നിർദ്ദേശാനുസമുള്ള പാഠഭാഗങ്ങൾ പഠിച്ച് സ്കൗട്ട്സ് & ഗൈഡ്സ് എല്ലാ വർഷവും ദ്വിതീയ സോപാൻ എഴുത്ത് പരീക്ഷകളും, പ്രായോഗിക പരീക്ഷകളും പാസ്സാവുകയും, സർട്ടിഫിക്കറ്റ് കരസ്ഥമാക്കുകയും ചെയ്തുവരുന്നു കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻറ് ഗൈഡ്സ് ഹയർ സെക്കണ്ടറി യൂണിറ്റുകൾക്കായി ഏർപ്പെടുത്തിയിട്ടുള്ള ചീഫ് മിനിസ്റ്റേഴ്സ് ഷീൽഡ് മത്സരത്തിൽ സ്കൗട്ട്സ് ആന്റ് ഗൈഡ്‌സ് യൂണിറ്റുകൾ എല്ലാവർഷവും പങ്കെടുക്കുകയും2018 മുതൽ 2021 വരെയുള്ള വർഷങ്ങളിൽ 60% ന് മുകളിൽ മാർക്ക് നേടി ' നന്മമുദ്ര' സാക്ഷ്യപത്രവും .
പ്ളാസ്റ്റിക് ബോധവൽക്കരണം
ഇത്തിത്താനംഹയർസെക്കൻ്ററി സ്കൂൾ സ്കൗട്ട് & ഗൈഡ്എൻ. എസ്. എസ്. യൂണിറ്റുകളുടെ സംയുക്തആഭിമുഖ്യത്തിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസഅവകാശങ്ങൾക്ക് വേണ്ടിയുള്ളപോരാട്ടങ്ങളിലൂടെ ലോകശ്രദ്ധനേടിയ ധീരതയുടെയും സമാധാനത്തിൻ്റെയും പ്രതീകമായ മലാല യൂസഫ് സായിയുടെ ജന്മദിനം ജൂലായ് 12 മലാലാദിനമായി ആചരിച്ചു