സഹായം Reading Problems? Click here


ഇക്‌ബാൽ ഹയർ സെക്കണ്ടറി സ്കൂൾ, അജാനൂർ./അക്ഷരവൃക്ഷം/ ശുചിത്വമാണ് വലുത്

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വമാണ് വലുത്
ഒരു പ്രദേശത്ത് രണ്ട് ഗ്രാമങ്ങൾ ഉണ്ടായിരുന്നു. രണ്ടു ഗ്രാമങ്ങൾ തമ്മിൽ നല്ല സൗഹൃദമായിരുന്നു.എന്ത് അപകടം വന്നാലും ഒരു ഗ്രാമം മറ്റെ ഗ്രാമത്തെ സഹായിക്കും. രണ്ടും തമ്മിൽ അത്രയും ബന്ധമായിരുന്നു.അവിടുത്തെ മനുഷ്യർ അത് രണ്ട് ഗ്രാമമായി കണ്ടിരുന്നില്ല. ഒറ്റൊരു ഗ്രാമമായി മാത്രമേ കണ്ടിരുന്നുള്ളൂ.പക്ഷേ,ഒറ്റൊരു പ്രശ്നം ആ ഗ്രാമത്തിനിടയിൽ ഉണ്ടായിരുന്നു.അത് എന്താണന്നല്ലേ? ഒരു ഗ്രാമത്തിലെ ആളുകൾ ശുചിത്വത്തിൽ മഹാൻമാറായിരുന്നു.മറ്റെയവർ ശുചിത്വത്തിൽ നല്ലവണ്ണം പിറകിലായിരുന്നു.രണ്ടുഗ്രാമത്തിലും ഒരു ഗ്രാമത്തലവൻ ഉണ്ടായിരുന്നു. അവരെ നിയന്ത്രിക്കാൻ.അങ്ങനെ രണ്ടു ഗ്രാമങ്ങളും തമ്മിൽ സ്നേഹത്തോടെയും സന്തോഷത്തോടെയും ഒരുമയോടെയും മാത്രമേ പ്രവർത്തിക്കാറുള്ളൂ. ശുചിത്വം ഒഴികെ വേറെ എന്തിലും.ഒരു ദിവസം ശുചിത്വമുള്ള ഗ്രാമത്തലവന്റെ നേതൃത്വത്തിൽ ആ ഗ്രാമം മുഴുവനും ശുചിത്വമുള്ള സ്ഥലമായി മാറ്റുകയായിരുന്നു. എല്ലാ സ്ഥലവും വൃത്തിയാക്കുന്നു.അപ്പോൾ ശുചിത്വമില്ലാത്ത ഗ്രാമത്തിന്റെ തലവൻ ശുചിത്വമുള്ള ഗ്രാമത്തിലേക്ക് സന്ദർശിക്കാൻ വന്നു.അപ്പോൾ അവിടെ വൃത്തിയാകുന്നതായി കണ്ടു.അപ്പോൾ ശുചിത്വമുള്ള ഗ്രാമത്തലവന്റെ അടുക്കൽ അവൻ ചെന്നു.ശുചിത്വമുള്ളവൻ പറഞ്ഞു:നിന്റെ ഗ്രാമം നീ പൊന്നുപോലെ സൂക്ഷിക്കുക. ശുചിത്വം എപ്പോഴും ഉണ്ടായിരിക്കണം. അവൻ കേട്ടിപാതി കേൾക്കാത്ത പോലെ അവന്റെ ഗ്രാമത്തിലേക്ക് തിരിച്ചു പോയി. അങ്ങനെ കുറച്ചു നാൾ കഴിഞ്ഞുപോയി. ഒരു മാരകമായ രോഗം ആ നാടിനെ തേടി വന്നു. അവിടെയുള്ള എല്ലാവർക്കും ആ രോഗം പടർന്നുപിടിച്ചു.അപ്പോൾ ശുചിത്വമുള്ള ഗ്രാമത്തിലെ ഒരാൾക്കുപോലും രോഗം ബാധിച്ചില്ല.ശുചിത്വമുള്ള ഗ്രാമത്തലവൻ ആ ശുചിത്വമില്ലാത്ത ഗ്രാമത്തിലേക്ക് പോയി.അവിടത്തെ ജനങ്ങളോട് പറഞ്ഞു:നിങ്ങളോട് എപ്പോഴും പറയുന്നതാണ് ശുചിത്വത്തോടെ മാത്രം നടക്കുക എന്ന്. എന്നാൽ മാത്രമേ എല്ലായിടത്തും രക്ഷയുള്ളൂ.അപ്പോഴാണ് ശുചിത്വമാണ് എല്ലായിടത്തും വേണ്ടതെന്ന് അവർക്ക് മനസ്സിലായത്. അവർ കുറ്റബോധം കൊണ്ട് തലതാഴ്ത്തി.


FATHIMATH MUSHRIFA. K
8 A ഇക്‌ബാൽ ഹയർ സെക്കണ്ടറി സ്കൂൾ, അജാനൂർ.
ബേക്കൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ