ആർ. എച്ച്. എസ്. എസ് രാമനാട്ടുകര/അക്ഷരവൃക്ഷം/പ്രകൃതി വെറുമൊരു ചവിറ്റുകൊട്ടയല്ല
പ്രകൃതി വെറുമൊരു ചവിറ്റുകൊട്ടയല്ല
ഒരു ദിവസം വീടിൻ്റെ തിണ്ണയിലിരുന്ന് ധ്യാൻ പറമ്പിലേക്ക് നോക്കി. എത്ര പ്ലാസ്റ്റിക്കാ ഈ പറമ്പിൽ! എന്ന് പറഞ്ഞ് അവൻ മുത്തശ്ശിയെ വിളിച്ചു. മുത്തശ്ശിയോട് എന്തെങ്കിലും ഒരു പ്രശ്നം പറഞ്ഞാൽ അതിനെക്കുറിച്ച് മുത്തശ്ശി കഥകൾ പറയുമായിരുന്നു. പതിവുപോലെ ഇന്നത്തെ കഥ പറച്ചിൽ തുടങ്ങാറായി പ്ലാസ്റ്റിക്കാണ് ഇന്നത്തെ വിഷയം. ധ്യാൻ മുത്തശ്ശിയോട് പറഞ്ഞു മുത്തശ്ശി നമ്മുടെ പറമ്പിലെ പ്ലാസ്റ്റിക്ക് പറമ്പിൽ നിന്നും എടുത്ത് മാറ്റിയാലോ? പക്ഷെ മോനെ അതിനു മുൻ മ്പ് നീ നേരത്തെ കഴിച്ച ഒരു ചോക്ലറ്റിൻ്റെ കവർ പറമ്പിലേക്ക് ഇട്ടത് ഞാൻ നേരത്തെ കണ്ടിരുന്നു. അമ്മ നിന്നോട് പറഞ്ഞില്ലെ കവർ വേസ്റ്റ് ബാസ്ക്കറ്റിൽ ഇടാൻ. പക്ഷെ നീ എന്താ പറഞ്ഞത് കവർ ഞാൻ പറമ്പിലേക്ക് ഇട്ടോളാം എന്നല്ലെ. പ്രകൃതി ഒരു ചവിറ്റു കൊട്ടയല്ല എന്ന് നീ ആദ്യം മനസ്സിലാക്കണം. പണ്ട് എൻ്റെ കുട്ടിക്കാലത്ത് പ്ലാസ്റ്റിക്ക് ധനികരുടെ വീട്ടിൽ മാത്രമെ കാണുകയുള്ളൂ. അങ്ങനെ ഒരു ധനികൻ എൻ്റെ അയൽക്കാരനായിരുന്നു. പേര് കൃഷ്ണ കൈമൾ ഞങ്ങൾ കൈമൾ സാറെ എന്നാണ് വിളിക്കാറ്. അവരുടെ വീട്ടിലേക്കാവശ്യമായ സാധനങ്ങൾ കവലയിൽ നിന്നും വാങ്ങാതെ പട്ടണത്തിൽ പോയാണ് വാങ്ങാറ്. കൈമളുടെ വീടിൻ്റെ പറമ്പ് നിറയെ പ്ലാസ്റ്റിക്കാണ്. ഒരു ദിവസം കൈമളിൻ്റെ ഭാര്യ ലളിത കൈ മളോട് ചവിറ്റുകൊട്ട വാങ്ങാൻ ആവശ്യപ്പെട്ടു. പിശുക്കനായ കൈമൾ പണം മുടക്കാൻ ഉള്ള മടി കാരണം ഭാര്യയോട് ഇങ്ങനെ പറഞ്ഞു. നമ്മുടെ ഈ പറമ്പും ആ കർഷകരുടെ പറമ്പും റോഡ് സൈഡും പുഴയും എന്തിനു കിടക്കുവാടീ.... ഇതെല്ലാം വിശാലമായ ചവിറ്റ് കൊട്ടയല്ലേ? ലളിതയും ആ നിലപാട് ശരിയാണ് എന്ന് ഉറപ്പിച്ചു. പിറ്റേന്ന് രാവിലെ കൈമൾ ഒരു വാർത്ത കേട്ടാണ് ഉണർന്നത്. ഇന്ന് ഹർത്താൽ വാഹനങ്ങൾ ഓടുന്നതല്ല കടകളും ഓഫീസുകളും തുറക്കുന്നതല്ല. പെട്ടെന്ന് കൈമളുടെ വീട്ടിൽ കറണ്ടു പോയി. ആകെ കൈമളുടെ വീട്ടിൽ മാത്രമാണ് കറണ്ട് അതും ഇല്ലാതായി എന്നായി നാട്ടുസം സാരം. ഹർത്താൽ ദിവസങ്ങളിൽ കുറച്ചു ദിവസം ബാങ്കിലെ പണം കൊണ്ട് കൈമൾ ജീവിച്ചു. ഹർത്താൽ കാലത്ത് കൈമളൊഴിച്ച് ബാക്കിയെല്ലാവരും അവരവരുടെ പറമ്പിൽ കൃഷി ചെയ്യ്താണ് ജീവിച്ചത്. ഒരു ദിവസം കൈമളിൻ്റെ ഫോണിലേക്ക് അയാളുടെ അടുത്ത സുഹൃത്ത് രാഘവൻ വിളിച്ചു. ഉടനെ കൈമൾ രാഘവാനോട് ചോദിച്ചു എന്താ രാഘവാ പതിവില്ലാതെയൊരു വിളി. അത് പിന്നെ കൈകള ഹർത്താൽ നീട്ടിവച്ചത് കൊണ്ട് നമ്മുക്ക് ഓഫീസിലേക്ക് പോയി ജോലി ചെയ്യാൻ പറ്റില്ല. നമ്മുക്ക് നിൻ്റെ പറമ്പിൽ ക്യഷി ചെയ്യ്താലോ? ഉടനെ കൈമൾ ഇങ്ങനെ പറഞ്ഞു. കൃഷിയോ ഒരു വൃത്തികെട്ട ഏർപ്പാട്. അതൊന്നും ഇപ്പം പറഞ്ഞിട്ട് കാര്യമില്ല കൈമളേ ഇതെല്ലാതെ വേറെ വഴിയില്ല.മനസ്സില്ലാ മനസ്സോടെ കൈമൾ പിറ്റേന്ന് പറമ്പ് കൊത്തി മാടി വിത്തിട്ടു.കുറേ ദിവസം കാത്തു വിത്ത് മുളച്ചില്ല. കൈമൾ വിത്ത് മുളക്കാത്തതിൻ്റെ കാരണം അന്വേഷിച്ചപ്പോൾ അറിഞ്ഞത് പറമ്പ് പ്ലാസ്റ്റിക്ക് കൊണ്ട് നിറഞ്ഞ് മണ്ണ് മലിനമായത് കൊണ്ടാണ് വിത്ത് മുളക്കാഞ്ഞത്. മണ്ണിനടിയിൽ നിറയെ പ്ലാസ്റ്റിക്കാണ്.പെട്ടെന്ന് കൈമൾ നെഞ്ചത്ത് അടിച്ച് കരഞ്ഞുകൊണ്ട് പറഞ്ഞു എനിക്കും എൻ്റെ ഭാര്യയ്ക്കും മക്കൾക്കും വീട്ടിൽ കഴിക്കാൻ ഒന്നുല്ല്യാൻ്റെ ദൈവമേ ഇപ്പം കുറച്ചു ദിവസായിട്ട് രാത്രി പച്ചവെള്ളം കുടിച്ചാണ് കിടക്കാറ്. ഞാൻ ചെയ്യ്ത എല്ലാ തെറ്റുകൾക്കും മാപ്പു തരണം ദൈവമേ പ്രകൃതി ഒരിക്കലും ഒരു ചവിറ്റുകൊട്ടയല്ല എന്നു പറഞ്ഞ് കൈമൾ അന്ന് രാത്രി മുഴുവൻ കരഞ്ഞിരുന്നു.പിറ്റേന്ന് കൈമൾ പ്ലാസ്റ്റിക്ക് എല്ലാം പെറുക്കി ചാക്കിലാക്കി പിന്നീടുള്ള കൈമളിൻ്റെ ജീവിതം കൃഷിയ്ക്ക് വേണ്ടി മാറ്റിവച്ചു. ഇപ്പോൾ കേട്ടില്ലെ മോനെ ധ്യാനെ കൈമളിന് പറ്റിയ തെറ്റ്. നിനക്കും ഇനി നിൻ്റെ ജീവിതത്തിൽ ഈ തെറ്റ് ആവർത്തിച്ചുകൂടാ...
സാങ്കേതിക പരിശോധന - jktavanur തീയ്യതി: 15/ 02/ 2022 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊണ്ടോട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊണ്ടോട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 15/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ