ആർ. എച്ച്. എസ്. എസ് രാമനാട്ടുകര/അക്ഷരവൃക്ഷം/പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം
                രോഗാണുക്കളുടെ പ്രവേശനം തടയാ൯ ശരീരത്തി൯െറ അകത്തു പ്രവേശിച്ച  രോഗാണുക്കളെ നശിപ്പിക്കാനുള്ള ശരീരത്തി൯െറ പ്രായോഗിക കഴിവാണ് പ്രതിരോധശേഷി . നമ്മുടെ ചുറ്റുവട്ട൦ മുഴുവൻ  നമ്മൾ ശുചിയായി സൂക്ഷിക്കുക അന്തരീക്ഷ വായുവിൽ അടങ്ങിയിട്ടുള്ള രോഗാണുക്കൾ നമ്മുടെ ശരീരത്തിലേക്ക് പ്രവേശിക്കാ൯ ശ്രമിക്കുമ്പോൾ നമ്മുടെ ശരീരം അതിനെ ചെറുത്തു തോൽപിക്കുന്നതിനെയാണ് രോഗപ്രതിരോത൦ എന്ന് പറയുന്നത്. രോഗം വരാതെ ശ്രദ്ധിക്കയാണ് നാം ആദ്യം ചെയ്യേണ്ടത്  അതിനുവേണ്ടി വ്യക്തി ശുചിത്വം പാലിക്കുക, പോഷക സമൃധമായ ആഹാരം കഴിക്കേണം, വീടു൦ പരിസരവും വൃത്തിയായി സൂക്ഷിക്കുക, നമ്മുടെ  നാടു൦ നാട്ടി൯പുറവു൦ വൃത്തിയുള്ളതു൦ ശുചിത്വം ഉള്ളതു൦ ആകാ൯  നമ്മൾ ശ്രമിക്കുക. നാം അധിവസിക്കുന്ന ഭൂമി  ജീവീയവും അജീവീയവുമായ അനേകം ഘടകങ്ങളുടെ ഒരു സംഗമസ്ഥാനമാണ്. ഇവ പരസ്പരം അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ ബന്ധം ഭൂമിയുടെ നിലനിൽപ്പിന് അത്യാവശ്യമാണ്. നാം അധിവസിക്കുന്ന നിറയെ പ്രത്യേകതകളുള്ള ഭൂപ്രകൃതിയിലുള്ള സ്ഥലങ്ങളേയും അവയുടെ നിലനിൽപ്പിനേയും ചേർത്താണ് നാം 'പരിസ്ഥിതി ' എന്ന് പറയുന്നത്.
               മനുഷ്യനുൾപ്പെട്ട ജീവജാലങ്ങളുടെ സംരക്ഷണത്തിന് പരിസ്ഥിതി സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. പരിസ്ഥിതി സ്നേഹികളായ പല പല ശാസ്ത്രഞ്ജന്മാരും സാഹിത്യകാരന്മാരും അത് സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് നിരന്തരം പ്രസംഗിക്കുകയും പ്രയത്നിക്കുകയും ചെയ്യുന്നു. പക്ഷേ എന്നിട്ടും ആ വിഷയത്തിൽ നമ്മൾ അത്ര ബോധവാന്മാരാണോ? ഇന്നത്തെ പല പ്രകൃതി ദുരന്തങ്ങളും കാലാവസ്ഥാവ്യതിയാനവും മാറാരോഗങ്ങളും നമ്മൾ പ്രകൃതിയോട് ചെയ്യുന്ന അനീതിക്കുള്ള തിരിച്ചടിയാണെന്ന് പറയാതെ വയ്യ. ഈ അടുത്ത കാലത്തായി നമ്മുടെ ഭൂമിയിൽ ഒരുപാടൊരുപാടു മാറ്റങ്ങൾ വന്നിരിക്കുന്നു. ഇപ്പോൾ നമ്മൾ എത്തി നിൽക്കുന്നത് അടുത്ത കാലത്തെങ്ങും കേട്ടുകേൾവി പോലും ഇല്ലാത്ത ഒരു മാരക വിപത്തിലാണ്. ചരിത്രം പരിരോധിച്ചാൽ 1720 ൽ പ്ലേഗ് 1820 ൽ കോളറ 1920 ൽ സ്പാനിഷ് ഫ്ലൂ.അതിനു ശേഷം ഇപ്പോൾ 2020 ൽ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു മഹാവിപത്ത്-കൊറോണ.അതിജീവിക്കുമോ നമ്മളതിനെ ?
             ഭൂമിയിൽ ജീവജാലങ്ങൾ നിലനിൽക്കാൻ പ്രകൃതിയുടെ സന്തുലിതാവസ്ഥ അത്യന്താപേക്ഷിതമാണ്. പരിസ്ഥിതി മലിനീകരണത്തിലൂടെ സന്തുലിതാവസ്ഥയ്ക്ക് വലിയ കോട്ടം സംഭവിച്ചിരിക്കുകയാണ്. വ്യവസായം വർധിച്ചപ്പോൾ ഫാക്ടറികളിൽ നിന്നും ഉയരുന്ന വിഷപ്പുക അന്തരീക്ഷത്തേയും അവിടെ നിന്നും ഒഴുകുന്ന മലിനജലം നമ്മുടെ പുഴകളേയും നദികളേയും വിഷമയമാക്കുന്നു. അന്തരീക്ഷ പാളികൾക്ക് ദോഷം സംഭവിക്കുകയും ജലജീവികൾക്ക് നാശം വരുകയും ചെയ്യുന്നു.പലപ്പോഴും നമ്മൾ കാണാറുള്ള കാഴ്ചയാണ് പുഴകളിലും നദികളിലും മറ്റും മത്സ്യങ്ങൾ ചത്തുപൊങ്ങുന്നത്.ഫാക്ടറികൾ കൂടാതെ ഇപ്പോൾ വാഹനങ്ങളുടെ എണ്ണത്തിലുണ്ടായിരിക്കുന്ന വൻവർധനവ് അന്തരീക്ഷം മലിനമാക്കുന്നു. അതുപോലെ നമ്മൾ ഉപയോഗിക്കുന്ന ഫ്രിഡ്ജ്, എ.സി മുതലായ ഗൃഹോപകരണങ്ങളിൽനിന്നും പുറന്തള്ളപ്പെടുന്ന വാതകങ്ങളും അന്തരീക്ഷത്തിന് ഭീഷണിയാണ്. പ്ലാസ്റ്റിക്കിന്റെ അമിത ഉപയോഗമാണ് പരിസ്ഥിതിയെ നശിപ്പിക്കുന്ന മറ്റൊന്ന്. പ്ലാസ്റ്റിക് പ്രകൃതിയിൽ അലിഞ്ഞു ചേരുന്നില്ല. ഇത് കത്തിക്കുന്നതിലൂടെ അന്തരീക്ഷത്തിലെ ഓസോൺ പാളിയ്ക്ക് നാശം വരുകയും സൂര്യനിൽ നിന്നും മാരകമായ രശ്മികൾ ഭൂമിയിൽ എത്തുകയും ചെയ്യുന്നു.തന്മൂലം കാലാവസ്ഥാവ്യതിയാനം സംഭവിക്കുന്നു. അമിതമായ വരൾച്ചയും നിൽക്കാതെ മഴ ലഭിക്കുന്നതിലൂടെയുണ്ടാകുന്ന പ്രളയവും ഈ അസന്തുലിതാവസ്ഥയുടെ ലക്ഷണങ്ങളാണ്. ആവശ്യമായ സമയത്ത് മഴ ലഭിക്കാതിരിക്കുകയും അനാവശ്യസമയത്ത് അധിക മഴ ലഭിക്കുന്നതും നമ്മുടെ കൃഷിയെ നശിപ്പിക്കുന്നു. ഇതു മൂലം ഭക്ഷ്യക്ഷാമം ഉണ്ടാകുന്നു. കടലും പുഴയും വിഷമയമാവുന്നത് മത്സ്യസമ്പത്തിനെ ദോഷകരമായി ബാധിക്കുന്നു. മനുഷ്യന്റെ അത്യാർത്തിക്കായി കാടും മലകളും നദികളും  ചൂഷണം ചെയ്യുന്നത് അവിടെയുള്ള ജീവികളുടെ ആവാസവ്യവസ്ഥയെ തകർക്കുന്നു. ഗാന്ധിജിയുടെ അഭിപ്രായത്തിൽ "മനുഷ്യന് ആവശ്യമുള്ളതെല്ലാം ഭൂമിയിൽ ഉണ്ട്. എന്നാൽ അത്യാഗ്രഹങ്ങൾക്ക് തികയില്ല" എന്നത് വളരെ ശരിയാണ്. ഇങ്ങനെ ഓരോ ആവാസ വ്യവസ്ഥയും തകർക്കപ്പെടുമ്പോൾ പരിസ്ഥിതി നാശത്തോടടുക്കുന്നു.
           ശുചിത്വം എന്ന വാക്കു കൊണ്ട് പ്രധാനമായും നമ്മൾ വ്യക്തിശുചിത്വവും പരിസരശുചിത്വവും അർഥമാക്കുന്നു. വ്യക്തി ശുചിത്വവും പരിസരശുചിത്വവും ഓരോരുത്തരും അനുഷ്ഠിച്ചാൽ  നമുക്ക് പരിസ്ഥിതിയെ രക്ഷിക്കാനാവും.വ്യക്തികൾ നിർബന്ധമായും പാലിച്ചിരിക്കേണ്ട അനവധി ആരോഗ്യ ശീലങ്ങൾ ഉണ്ട്.ഇവ കൃത്യമായി പാലിച്ചാൽ തന്നെ ഒരുപാട് രോഗങ്ങളെ തടയാം. ദിവസവും 2 നേരം കുളിക്കുക, ഉണർന്ന ഉടനേയും രാത്രി ഭക്ഷണത്തിനു ശേഷവും  പല്ല് തേയ്ക്കുക ,ഭക്ഷണം കഴിക്കുന്നതിനു മുൻപും ശേഷവും നന്നായി കൈകൾ വൃത്തിയാക്കുക, നഖം വെട്ടി വൃത്തിയാക്കുക, വൃത്തിയുള്ള വസ്ത്രം ധരിക്കുക, വൃത്തിയുള്ള പാദരക്ഷകൾ ധരിക്കുക, തുറസായ സ്ഥലത്ത് മലമൂത്ര വിസർജനം ചെയ്യാതിരിക്കുക എന്നിവ വ്യക്തി ശുചിത്വത്തിൽ പ്രധാനമാണ്. ഇവ പാലിച്ചാൽ രോഗ പകർച്ച കുറേയൊക്കെ തടഞ്ഞ് ശുചിത്വവും നിലനിർത്താം. അതുപോലെ പ്രകൃതിയിൽ മാലിന്യങ്ങൾ കുന്നു കൂടുന്നതു തടഞ്ഞേ പറ്റൂ. നമ്മുടെ ഉപയോഗത്താലുണ്ടാവുന്ന മാലിന്യങ്ങൾ നാം തന്നെ സംസ്കരിക്കുക, പ്ലാസ്റ്റിക് മാലിന്യങ്ങൾ പ്രകൃതിയിലേക്ക് വലിച്ചെറിയാതിരിക്കുക, വാഹനങ്ങളുടെ ഉപയോഗം കുറച്ച് അന്തരീക്ഷത്തെ രക്ഷിക്കുക ഇവയെല്ലാം നമുക്ക് പരിസര ശുചിത്വം നിലനിർത്താൻ ചെയ്യാനാകും.
           നമ്മുടെ മാറിയ കാലാവസ്ഥയുടേയും ജീവിത രീതികളുടേയും മറ്റും ഫലമായി ഒരുപാട് രോഗങ്ങൾ ഇന്ന് ഈ ഭൂമിയിൽ അവതരിച്ചിരിക്കുന്നു.പനികൾ  തന്നെ പലവിധം..... പല തരത്തിലുള്ള കൊതുകുകൾ, പ്രാണികൾ, പക്ഷികൾ, മൃഗങ്ങൾ ഇവ പകർത്തുന്ന പനികൾ മറ്റു പല രോഗങ്ങൾ എന്നിവ വിട്ടൊഴിഞ്ഞ സമയമില്ല എന്നായിരിക്കുന്നു. മനുഷ്യർക്ക് പ്രതിരോധശേഷി കുറഞ്ഞുവരുകയും രോഗാണുക്കൾ ശക്തി പ്രാപിക്കുകയും ചെയ്യുന്നു. മനുഷ്യന്റെ മാറിയ ഭക്ഷണ രീതിയാണ് പ്രധാനമായ കാരണം. എല്ലാത്തിനും തിരക്ക്.... ഒന്നിനും സമയമില്ല എന്ന മനുഷ്യന്റെ അവസ്ഥ അവന്റെ ഭക്ഷണ രീതികളിൽ ഒരുപാട് മാറ്റങ്ങൾ വരുത്തി. പ്രകൃതിദത്തമായ  പോഷകങ്ങൾ നിറഞ്ഞ ഭക്ഷണത്തിന് അവന് സമയമില്ല. പകരം പാക്കറ്റിൽ കിട്ടുന്ന വറുത്തതും പൊരിച്ചതുമായ ആഡംബരമായ ഭക്ഷണങ്ങൾക്ക് അവൻ മുൻതൂക്കം കൊടുക്കുന്നു. അമിതമായ മാംസ ഉപയോഗം ,കൊഴുപ്പിന്റെ ഉപയോഗം ഇവ പല പല ജീവിത ശൈലീ രോഗങ്ങൾക്കും അടിമയാക്കുന്നു. ഭക്ഷണത്തിൽ പഴങ്ങളും പച്ചക്കറികളും ഉപയോഗിക്കേണ്ടത് രോഗ പ്രതിരോധശേഷി കൂട്ടാൻ അത്യാവശ്യമാണ്. എന്നാൽ മനുഷ്യന്റെ അത്യാർത്തി മൂലം മാരകവിഷങ്ങൾ തളിച്ച പഴങ്ങളും പച്ചക്കറികളുമാണ് ഇന്ന് നമുക്ക് ലഭിക്കുന്നത്. അതെല്ലാം മനുഷ്യനെ നിത്യരോഗിയാക്കുന്നു. രോഗ പ്രതിരോധനത്തിന് നമ്മൾ വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കുന്നതോടൊപ്പം മാലിന്യ മുക്തമായ ഭക്ഷണവും ശീലമാക്കണം. പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കണം. ധാന്യങ്ങൾ ,ഇലക്കറികൾ ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ഇങ്ങനെ മനുഷ്യന്റെ രോഗ പ്രതിരോധശേഷി വർധിപ്പിക്കണം.
              ശുചിത്വം പാലിക്കുന്നതിലൂടെ നാം പരിസ്ഥിതിയെ സംരക്ഷിക്കുകയും ചെയ്യുന്നു.വൈവിധ്യമാർന്ന പരിസ്ഥിതി രോഗപ്രതിരോധത്തിനും സഹായകമാവുന്നു.പരിസ്ഥിതിയെ സംരക്ഷിച്ചു കൊണ്ട് ശുചിത്വത്തോടെ ഇന്ന് ലോകം നേരിടുന്ന മഹാരോഗത്തെ നമുക്ക് പ്രതിരോധിക്കാൻ ശ്രമിക്കാം.

പരിസ്ഥിതി സംരക്ഷിക്കുകയും ശുചിത്വം പാലിക്കുകയും ചെയ്താൽ നമുക്ക് രോഗ പ്രതിരോധം എളുപ്പമാക്കാം.

Pavithra
8A എച്ച്.എസ്. രാമനാട്ടുകര
കൊണ്ടോട്ടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 15/ 02/ 2022 >> രചനാവിഭാഗം - ലേഖനം