ആർ. എം. എച്ച്. എസ്സ്. എസ്സ്. ആളൂർ/പ്രവർത്തനങ്ങൾ/2021-22-ലെ പ്രവർത്തനങ്ങൾ
2021-22 അധ്യയന വർഷത്തെ സ്കൂൾ തല പ്രവർത്തനങ്ങൾ
ജൂൺ 1 പ്രവേശനോത്സവം
2021 22 അധ്യയനവർഷത്തിൽ എല്ലാ വർഷത്തിൽ നിന്നും വിപരീതമായി കോവിഡ് മഹാമാരിയെ തുടർന്ന് ഓൺലൈൻ ആയിട്ടായിരുന്നു ഈ വർഷത്തെ പ്രവേശനോത്സവം ജൂൺ ഒന്നിന് രാവിലെ കൃത്യം 8 മണിക്ക് തന്നെ സ്കൂളിൻറെ യൂട്യൂബ് ചാനലിൽ ലൈവായി പ്രവേശനോത്സവം സംഘടിപ്പിച്ചു. അധ്യാപകരും വിദ്യാർഥികളും രക്ഷാകർത്താക്കളും പഞ്ചായത്ത് പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡൻറ് ജോജോ അവർകൾ പരിപാടികൾ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. പ്രധാനാധ്യാപിക ജൂലി ജോസഫ് കെ ടീച്ചർ എല്ലാവരെയും സ്വാഗതം ചെയ്തു. സ്കൂൾ പിടിഎ പ്രസിഡന്റ് ശ്രീ ഡെനീസ് കണ്ണൻ കുന്നി അവർകൾ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.വീഡിയോ കാണാൻ
കോവിഡ് മഹാമാരിയെ തുടർന്ന് കുട്ടികൾ എല്ലാവരും തന്നെ വീട്ടിൽ അടച്ചിരിക്കുന്ന സാഹചര്യത്തിൽ സ്കൂളിൽ നടത്തുന്ന പ്രവർത്തനങ്ങൾ എല്ലാം വെർച്ചൽ ആയിട്ടാണ് നടത്തിയിരുന്നത് .എല്ലാ കുട്ടികളും മിക്ക പ്രവർത്തനങ്ങളിലും പങ്കെടുക്കുന്നതിന് സാഹചര്യമുണ്ടായി.
ജൂൺ 5 ലോകപരിസ്ഥിതി ദിനം
കോവിഡ് മഹാമാരി തുടർന്ന് സ്കൂളുകൾ പ്രവർത്തിക്കാത്ത സാഹചര്യത്തിൽ ഈ വർഷത്തെ പരിസ്ഥിതി ദിനാഘോഷം ഓൺ ലൈനിൽ ആയിരുന്നു .വിദ്യാർത്ഥികൾ നടന്നതും വൃക്ഷങ്ങൾ നടന്നതും ഫോട്ടോയെടുത്ത് വീഡിയോ എടുത്ത് അധ്യാപകർക്ക് അയച്ചുകൊടുത്തു .അതിനെ ഒറ്റ വീഡിയോ ആക്കി യൂ ട്യൂബിൽ പോസ്റ്റ് ചെയ്തു .വീഡിയോ കാണാൻ
ജൂൺ 8 ലോക സമുദ്ര ദിനം
ലോക സമുദ്ര ദിനത്തിൻറെ ഭാഗമായി ആയി എന്ന് നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് വിവിധ മത്സരങ്ങൾ നടത്തി ഇതിൻറെ വീഡിയോ യൂട്യൂബിൽ പോസ്റ്റ് ചെയ്തു . വീഡിയോ കാണാൻ
ജൂൺ 19 വായനാദിനം
വായനാദിനത്തോടനുബന്ധിച്ച് കുട്ടികൾക്കായി വായനാ മത്സരങ്ങളും പോസ്റ്റർ നിർമ്മാണ മത്സരങ്ങളും സംഘടിപ്പിച്ചു വിദ്യാർത്ഥികൾ അയച്ച നൽകിയ വീഡിയോകളും ഫോട്ടോകളും ഒറ്റ വീഡിയോ യൂ ട്യൂബിൽ പോസ്റ്റ് ചെയ്തു. പോസ്റ്റർ മത്സര വീഡിയോ കാണാൻ
വിദ്യാർത്ഥികളുടെവിദ്യാർത്ഥികളുടെ പ്രസംഗങ്ങളും ആശംസകളും അടങ്ങിയ വീഡിയോ കാണാനായി
ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനം
ഈ വർഷത്തെ അന്താരാഷ്ട്ര യോഗ ദിനം ജൂൺ 21ന് ആയിരുന്നു ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് സംസ്കാര അധ്യാപകനായ പ്രശാന്ത് മാഷും കായികാധ്യാപകനായ അരുൺ ആണ് .മുൻ വർഷങ്ങളിൽ നടത്തിയ പ്രവർത്തനത്തിന് വീഡിയോ ക്ലാസ് ഗ്രൂപ്പുകളിൽ ഇതിൽ ഷെയർ ചെയ്തു.വിദ്യാർത്ഥികൾ യോഗ ചെയ്യുന്നത് കൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയാണെന്ന് അധ്യാപകർ വിദ്യാർഥികൾ ക്ലാസ്സ് എടുക്കുകയുണ്ടായി.
ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനം
ഈ വർഷത്തെ ലോക ലഹരിവിരുദ്ധദിനം വളരെ വിപുലമായി തന്നെ അരുൺ മാഷിനെയും ആഞ്ചലിൻ ടീച്ചറുടേയും നേതൃത്വത്തിൽ സംഘടിപ്പിച്ചു.
വെർച്വൽ ആയിട്ടായിരുന്നു ഈ വർഷത്തെ ലഹരി വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചത് .സിനിമാ താരമായ മഞ്ജുവാര്യർ പങ്കെടുത്തത് പ്രവർത്തനത്തിന് മോടികൂട്ടി.ലഹരി ഉൽപന്നങ്ങളുടെ ഉപയോഗം കുട്ടികൾക്ക് ഉണ്ടാക്കാവുന്ന ദൂഷ്യവശങ്ങളെക്കുറിച്ച് വ്യക്തമായ മനസ്സിലാക്കാൻ ഈ പ്രവർത്തനം സഹായിച്ചു. വീഡിയോ കാണാൻ
ജൂൺ 5 ബഷീർ ദിനം
വൈക്കം മുഹമ്മദ് ബഷീർ ദിനത്തോടനുബന്ധിച്ച് മലയാളം അധ്യാപകരായ ജിബി സിബി ടീച്ചറുടേയും നേതൃത്വത്തിൽ വിദ്യാർഥികൾക്കായി ഓൺലൈൻ മത്സരങ്ങൾ ലഭിച്ച മത്സരയിനങ്ങൾ കോർത്തിണക്കിക്കൊണ്ട് വീഡിയോ യൂട്യൂബിൽ അപ്‌ലോഡ് എല്ലാ ക്ലാസ് ഗ്രൂപ്പുകളിലേക്കും ലിങ്ക് ഷെയർ ചെയ്തു. വീഡിയോ കാണാം
ജൂലൈ 16 ദേശീയ സ്കൂൾ സുരക്ഷാ ദിനം
ദേശീയ സ്കൂൾ സുരക്ഷാ ദിനത്തോടനുബന്ധിച്ച് പരിപാടികൾ സംഘടിപ്പിച്ചു.വിദ്യാർഥികൾക്കായി ദേശീയ സ്കൂൾ സംരക്ഷണ ദിനത്തോടനുബന്ധിച്ച് പോസ്റ്റർ മത്സരം വീഡിയോ മത്സരം തുടങ്ങിയ സംഘടിപ്പിച്ചു. എല്ലാ വീഡിയോയും ഒരുമിച്ച് യൂട്യൂബിൽ പ്രദർശിപ്പിച്ചു. വീഡിയോ കാണാൻ
ജൂലൈ 21 ചാന്ദ്രദിനം
ജൂലൈ 21 ചാന്ദ്രദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ അനുടീച്ചറുടെയും നിമ്മി ടീച്ചറുടെയും നേതൃത്വത്തിൽവിദ്യാർഥികൾക്കായി പോസ്റ്റർ മത്സരം സംഘടിപ്പിച്ചു ഇതിൻറെ വീഡിയോ യൂട്യൂബിൽ അപ് ലോഡ് ചെയ്തിട്ടുണ്ട്.
ജൂലൈ 26 കാർഗിൽ വിജയദിനം
കാർഗിൽ വിജയ ദിനത്തോടനുബന്ധിച്ച് സിംബിൾ ടീച്ചറുടേയും സിജി ടീച്ചറുടേയും നേതൃത്വത്തിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു.വിദ്യാർത്ഥികൾ അയച്ചു നൽകിയ വീഡിയോസ് ഒരുമിച്ചുചേർത്ത് യൂട്യൂബിൽ അപ്ലോഡ് ചെയ്തു.
ഈ വർഷത്തെ ഹിരോഷിമാ ദിനം നാഗസാക്കി ദിനം ദിനം എന്നിവ സ്കൗട്ട് & ഗൈഡ്സന്റെ നേതൃത്വത്തിലാണ് സംഘടിപ്പിച്ചത്.സിനി ഫ്രാൻസിസ് ടീച്ചർ , ജാക്സൺ മാഷ് എന്നിവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് . വീഡിയോ കാണാൻ
ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം
എല്ലാ വർഷത്തെയും പോലെ സ്വാതന്ത്ര്യ ദിനം വളരെ ഗംഭീരമായി തന്നെ ഓൺലൈനിൽ എല്ലാ വർഷത്തെയും പോലെ സ്വാതന്ത്ര്യദിനം വളരെ ഗംഭീരമായി തന്നെ ഓൺലൈനിലൂടെ ആണ് ഈ വർഷം ആഘോഷിച്ചത്.സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ആണ് ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.ജീജ ടീച്ചർക്കും ജാക്ക്സൺ മാസ്റ്റർക്കുമായിരുന്നു പ്രവർത്തനങ്ങളുടെ ചുമതല.വീഡിയോ യൂട്യൂബിൽ അപ്ലോഡ് ചെയ്തിട്ടുണ്ട് .
ഓണാഘോഷം
ഈ വർഷത്തെ ഓണാഘോഷം ഓഗസ്റ്റ് 18 ന് ആയിരുന്നു വിദ്യാർത്ഥികൾ തങ്ങളുടെ വീട്ടിലെ ആഘോഷപരിപാടികൾ ഫോട്ടോകളും വീഡിയോകളും ആയി ഗ്രൂപ്പുകളിലേക്ക് അയച്ചു നൽകി എല്ലാം ഒരുമിച്ച് ചേർത്ത് ഒറ്റ വീഡിയോ യൂട്യൂബിൽ അപ്ലോഡ് ചെയ്തു അധ്യാപകരുടെ ഓണസന്ദേശങ്ങൾ ഉൾപ്പെടുത്തിയിരുന്നു വീഡിയോ കാണാൻ
സെപ്റ്റംബർ 5 അധ്യാപക ദിനം
ഈ വർഷത്തെ അധ്യാപക ദിനം പ്രവർത്തനങ്ങളുടെ ചാർജ് റോസ്മേരി ടീച്ചർ ലൗലി ടീച്ചർ ജൂസി ടീച്ചർ എന്നിവർക്കായിരുന്നു.എല്ലാ അധ്യാപകരുടെയും ഫോട്ടോസ് കൂട്ടിച്ചേർത്ത് ഒരു വീഡിയോ യൂട്യൂബിൽ അപ്ലോഡ് ചെയ്തു വിദ്യാർഥികളുടെ സന്ദേശങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട് ഉണ്ട് വീഡിയോ കാണാൻ
ഒക്ടോബർ 2 ഗാന്ധിജയന്തി.
ഈ വർഷത്തെ ഗാന്ധി ജയന്തിയോടനുബന്ധിച്ച് കോവിഡ് മഹാമാരിയെ തുടർന്ന് അടഞ്ഞുകിടന്ന വിദ്യാലയങ്ങളിൽ കുട്ടികൾ തിരികെയെത്തുന്നതിന്റെ ഭാഗമായി ഗാന്ധി ജയന്തിയോടനുബന്ധിച്ച് കളിമുറ്റം ഒരുക്കാമെന്ന പ്രവർത്തനത്തിന് തുടക്കം കുറിച്ചു. പഞ്ചായത്തിന്റെയും കുടുംബശ്രീയുടെയും പിടിഎയും സഹകരണത്തോടെ വിദ്യാലയത്തിൽ അണുനശീകരണവും വൃത്തിയാക്കൽ പ്രവർത്തനങ്ങളും നടന്നു.ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങളാണ് നടന്നത് .അധ്യാപകരും മറ്റ് സ്കൂളിൽ പ്രവർത്തിക്കുന്ന സംഘടനകളും ഈ പ്രവർത്തനങ്ങളിൽ സഹകരിച്ചു. വീഡിയോ കാണാൻ
നവംബർ ഒന്ന് കേരളപ്പിറവി
ഈ വർഷത്തെ നവംബർ 1 കേരളപ്പിറവി ദിനത്തിന് വളരെയധികം പ്രത്യേകതകൾ നിറഞ്ഞ ദിവസം ആയിരുന്നു .എല്ലാ വർഷത്തിൽ നിന്നും വേറിട്ടു നിൽക്കുന്ന ഒരു ദിവസം തന്നെയായിരുന്നു ഇത്. ജൂൺ ഒന്നിന് തുറക്കുന്ന സ്കൂളുകൾ ഈ വർഷം കോവിഡ് മഹാമാരിയെ തുടർന്ന് അടഞ്ഞുകിടന്നതിനാൽ ഈ വർഷം നവംബർ 1 കേരളപ്പിറവി അനുബന്ധിച്ചാണ് സ്കൂളുകൾ തുറന്നത്.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടായിരുന്നു അധ്യായന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്.രണ്ടു വർഷക്കാലത്തോളം ആയി വീട്ടിൽ ഇരുന്നു വിദ്യാർത്ഥികൾ സ്കൂളിലേക്ക് തിരിച്ചെത്തി.ഒരു ക്ലാസ്സിൽ 20 വിദ്യാർഥികൾ എന്ന രീതിയിലാണ് ക്ലാസുകൾ തുടങ്ങിയത്.ആദ്യഘട്ടത്തിൽ 5, 6, 7,8, 10 ക്ലാസ് വിദ്യാർത്ഥികളാണ് സ്കൂളിലെത്തിയത്.ഒരാഴ്ച ശേഷം ഒമ്പതാം ക്ലാസിലെ വിദ്യാർഥികളും സ്കൂളിലേക്ക് തിരിച്ചെത്തി.കോഡിനെ തുടർന്ന് എല്ലാ രീതിയിലുമുള്ള ഔദ്യോഗിക നിയന്ത്രണങ്ങളോടെ തന്നെയാണ് സ്കൂളുകൾ പ്രവർത്തിച്ചു വരുന്നത്.കോലത്ത് വിദ്യാർഥികൾക്ക് തെമൽ പരിശോധനയും മറ്റും നടത്തിയതിനു ശേഷമാണ് ക്ലാസ്സുകളിൽ കയറുന്നത്.
ഡിസംബർ 25
വളരെ ലളിതമായ രീതിയിൽ ആയിരുന്നു ഈ വർഷത്തെ സ്കൂളിലെ ക്രിസ്മസ് ആഘോഷങ്ങൾ കോവിഡ് മഹാമാരിയെ തുടർന്ന് വളരെ ലളിതമായാണ് നടത്തിയത്. വിദ്യാർത്ഥികൾക്ക് മധുരം വിതരണം ചെയ്തു.വിദ്യാർത്ഥികൾ പുൽക്കൂട് നിർമ്മിച്ച ത്തിൻറെ യും മറ്റും ഫോട്ടോസും വീഡിയോസും ക്ലാസ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്തത് ഒരുമിച്ചുചേർത്ത് യൂട്യൂബിൽ വീഡിയോ അപ്‌ലോഡ് ചെയ്തു
2022 ജനുവരി 26 റിപ്പബ്ലിക് ദിനം .
ഈ വർഷത്തെ റിപ്പബ്ലിക് ദിനം പ്രിൻസിപ്പാൾ ലൈസൻ മാഷ് ഫ്ലാഗ് ഓഫ് ചെയ്തു .സ്കൗട്ട് ആൻഡ് ഗൈഡ്സ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ആണ് ഈ വർഷത്തെ ആഘോഷങ്ങൾ .