ആർ. എം. എച്ച്. എസ്സ്. എസ്സ്. ആളൂർ/പ്രവർത്തനങ്ങൾ/സ്കൂളിലെ വിവിധ ക്ലബ് പ്രവർത്തനങ്ങൾ2018-19

Schoolwiki സംരംഭത്തിൽ നിന്ന്

ആർ. എം. എച്ച്. എസ്സ്. എസ്സ്. ആളൂർ/പ്രവർത്തനങ്ങൾ/സ്കൂളിലെ വിവിധ ക്ലബ് പ്രവർത്തനങ്ങൾ2018-19

  • സ്കൗട്ട് & ഗൈഡ്സ്.
  സ്‌കൂൾ തലത്തിൽ ഗൈഡ്സ് 24 കുട്ടികളും സ്കൗട്ടിൽ32 കുട്ടികളും  അംഗങ്ങളായിട്ടുണ്ട് .രാജ്പുരസ്കാർ 30 പേർ നേടി,2 പേർ രാഷ്ട്രപതി പുരസ്കാരവും നേടി.ലഹരി വിരുദ്ധ ദിനാചരണം ,പാലിയേറ്റീവ് പ്രവർത്തനങ്ങൾ,ആരോഗ്യപരിപാലനം തുടങ്ങിയ പല മേഖലകളിൽകാര്യക്ഷമമായി പ്രവർത്തിക്കുന്നു.
  • ലിറ്റിൽ കൈറ്റ്‌സ്

2018-19 അധ്യയന വർഷത്തിൽ 25 വിദ്യാർത്ഥികൾ അംഗത്വം നേടി .എല്ലാ ബുധനാഴ്ചകളിലും ലിറ്റിൽ കൈറ്റ് പരിശിലനം നൽകി വരുന്നു.വിദ്യാർത്ഥികളുടെ ഇടയിൽ കമ്പ്യൂട്ടർ പരിജ്ഞാനം ഉളവാക്കാനും വിദ്യാർത്ഥികളിലെ ആശയങ്ങൾ വികസിപ്പിക്കാനും ഈ ക്ലബ് പ്രവർത്തനം സഹായിക്കുന്നു. ഐ ടി ക്ലബിന്റെ നേതൃത്വത്തിൽ മലയാളം ടൈപ്പിങ്ങ്, ഡിജിറ്റൽ പൂക്കളം ,വെബ് പേജ് ഡിസൈനിങ്ങ് , ഐടി ക്വിസ്, ഡിജിറ്റൽ പെയിന്റിങ്ങ്,മൽട്ടി മീഡിയ പ്രെസന്റേഷൻ എന്നീ മത്സരങ്ങൾ യു പി ഹൈസ്കൂൾ വിഭാഗങ്ങളിലായി എല്ലാ വർഷവും നടത്തി വരുന്നു. കഴിഞ്ഞ രണ്ട് അധ്യയന വർഷങ്ങളിൽ ഉപജില്ലാ തലത്തിൽ ഐടി മേളയിൽ ഈ വിദ്യാലയം രണ്ടാം സ്ഥാനവും , ഐടി ക്വിസിന് ഒന്നാം സ്ഥാനവും നിലനിർത്തികൊണ്ട് ‌മുന്നേറുന്നു.വിദ്യാർത്ഥികൾക്ക് ഐ ടി പഠനത്തിനായി യു പി ,ഹൈസ്കൂൾ ലാബുകളും സഞ്ജനാക്കിയിട്ടുണ്ട്.സ്കൂളിലെ ഹൈടെക്ക് ക്ലാസ്സ് മുറികളുടെ പരിപാലനം ഉറപ്പ് വരുത്തുന്നതിനായി ലിറ്റിൽ കൈറ്റ് സ്ക്വാട് രൂപീകരിച്ച് എല്ലാ ദിവസവും ക്ലാസ്സ് മുറികൾ സന്ദർശിച്ച് വേണ്ട നിർദ്ദേശങ്ങളും സഹായങ്ങളും നൽകി വരുന്നു.എല്ലാ വർഷവും കമ്പ്യൂടർഡ്‌വെയർ പ്രദർശനവും നടത്തി വരുന്നു.


2018-19 അധ്യയന വർഷത്തിൽ ഹെൽത്ത് ക്ലബിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് റാലിയും ക്ലാസ്സും കുട്ടികൾക്കായി സംഘടിപ്പിച്ചു.തുടർന്ന് എ​ല്ലാ ആഴ്ചയിലും കുട്ടികൾക്ക് അയേൺ ഗുളിക വിതരണും നടത്തിവരുന്നു

  • 'സയൻസ് ക്ലബ്
സയൻസ് ക്ലബിന്റെ അംഗങ്ങളുടെ ഒരു യോഗം സയൻസ് ലാബിൽ കൂടുകയുണ്ടായി. ഇൗ വർഷത്തെ പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ചചെയ്തു. വേണ്ടതായ നിർദ്ദേശങ്ങ‍ൾ നൽകി. യു.പി,എച്ച്.എസ്  വിഭാഗത്തിൽ നിന്ന് കൺവീനർ,ജോയിന്റ്കൺവീനർ എന്നിവരെ തിര‍ഞ്ഞെടുത്തു.

ജൂലൈ 4-ന് മേരി ക്യൂറി അനുസ്മരണ ദിനത്തോടനുബന്ധിച്ച് ഒരു ക്വിസും ജൂലൈ 21-ന് ചാന്ദ്രദിനത്തോടനുബന്ധിച്ച് പോസ്റ്റർ മത്സരം നടത്തുവാൻ തീരുമാനിച്ചു.

  • ജൂനിയർ റെഡ്ക്രോസ്
         ജൂനിയർ റെഡ്ക്രോസ് ക്ലബിൽ 25 വിദ്യാർത്ഥികൾ വീതം എല്ലാവർഷവും അംഗത്വം നേടി വരുന്നു. സ്കൂൾ ശുചിത്വ പൂർണ്ണമാക്കുന്നതിനും കുട്ടികളിലെ അച്ചക്ക നിരീക്ഷണവും സ്ഥിരമായി നടത്തി വരുന്നു.
  • സോഷ്യൽ സയൻസ് ക്ലബ്

2018-19 അധ്യയന വർഷത്തെ സോഷ്യൽ സയൻസ് ക്ലബിന്റെ ഔപചാരിക ഉദ്ഘാടനം 14-ാം തിയ്യതി വ്യാഴാഴ്ച നടത്തുകയുണ്ടായി. ഹെഡ്മിസ്ട്രസ് ജൂലിൻ ജോസഫ് കെ അധ്യക്ഷത വഹിച്ചു. ഏകദേശം അറുപതോളം വിദ്യാർത്ഥീവിദ്യാർത്ഥിനികൾ പങ്കെടുത്തു.പ്രസ്തുത മീറ്റിങ്ങിൽ സോഷ്യൽ സയൻസ് കൺവീനറായി ലാൽ പി ലൂയിസിനെ തിരഞ്ഞെടുത്തു.

ജൂൺ 5 പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു. വൃക്ഷത്തൈകൾ വിതരണം ചെയ്തു.
ജുലൈ 11 ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് 'ജനസംഖ്യാ വർദ്ധനവ് ലോകത്തിന് ഭീഷണിയാകുമോ'എന്ന വിഷയത്തെക്കുറിച്ച് സെമിനാർ നടത്തി.
ഓഗസ്റ്റ് 6 ഹിരോഷിമാ ദിനത്തോടനുബന്ധിച്ച് 'യുദ്ധം മാനവരാശിക്ക് വിപത്ത്'എന്ന വിഷയത്തെക്കുറിച്ച് ഒരു ചാർട്ട് നിർമ്മാണ മത്സരം നടത്തി.

2019-20 അധ്യയന വർഷത്തിലെ ലിറ്റിൽ കൈറ്റ്‌സ്ക്ലബ് പ്രവർത്തനങ്ങൾ

  • ആദ്യത്തെ ഏകദിന ക്യാമ്പ്
2019-21 അധ്യയന വർഷത്തിൽ 40 വിദ്യാർത്ഥികൾ പരീക്ഷ എഴുതി 25 വിദ്യാർത്ഥികൾ അംഗത്വം നേടി .വിദ്യാർഥികൾക്കായി ആയി  ജൂൺ 19ന്  ആദ്യ പരിശീലനക്ലാസ്സ് ക്ലാസ് നടത്തി .

തുടർന്ന് എല്ലാ ബുധനാഴ്ചകളിലും ലിറ്റിൽ കൈറ്റ് പരിശിലനം നൽകി വരുന്നു.വിദ്യാർത്ഥികളുടെ ഇടയിൽ കമ്പ്യൂട്ടർ പരിജ്ഞാനം ഉളവാക്കാനും വിദ്യാർത്ഥികളിലെ ആശയങ്ങൾ വികസിപ്പിക്കാനും ഈ ക്ലബ് പ്രവർത്തനം സഹായിക്കുന്നു. ഐ ടി ക്ലബിന്റെ നേതൃത്വത്തിൽ മലയാളം ടൈപ്പിങ്ങ്, ഡിജിറ്റൽ പൂക്കളം ,വെബ് പേജ് ഡിസൈനിങ്ങ് , ഐടി ക്വിസ്, ഡിജിറ്റൽ പെയിന്റിങ്ങ്,മൽട്ടി മീഡിയ പ്രെസന്റേഷൻ എന്നീ മത്സരങ്ങൾക്കായി എല്ലാ ദിവസങ്ങളിലും യു പി ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്ക് പരിശീലനം നടത്തി വരുന്നു.

  • 2020- 22 അധ്യയന വർഷത്തേക്കുള്ള പ്രവേശന പരീക്ഷ
 ജൂൺ 28 നടത്തിയ    2020 -22 അധ്യയന വർഷത്തേക്കുള്ള ഉള്ള പരീക്ഷയിൽ നിന്ന് 25 വിദ്യാർഥികൾ എട്ടാം ക്ലാസിൽ നിന്നും പ്രവേശനം നേടി .പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ പേരും മറ്റു വിവരങ്ങളും സ്കൂൾ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചു .

ജൂലൈ 18 വ്യാഴാഴ്ച സ്കൂളിൽ നടത്തിയ പ്രശസ്ത സാഹിത്യകാരൻ അശോകൻ ചെരുവിലുമായി നടത്തിയ സംവാദം ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ക്യാമറയിൽ പകർത്തി . മലയാളം ക്ലബ് സഹകരണത്തോടെ നടത്തിയ സംവാദത്തിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ആദിത്യൻ എസ്, നിലീന എഫ് ബോർ ജിയ അതുൽ കൃഷ്ണ ടി യു തുടങ്ങിയവർ അവർ പങ്കെടുത്തു.

യൂട്യൂബ് ചാനൽ ഉദ്ഘാടനം

ഓഗസ്റ്റ് ഒന്നിന് ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ സ്കൂളിന് വേണ്ടി ഒരു യൂട്യൂബ് ചാനൽ ആരംഭിച്ചു. ഉദ്ഘാടനം എച്ച് എം ജൂലിൻ ജോസഫ് ടീച്ചർ നിർവഹിച്ചു. പ്രസിദ്ധ സാഹിത്യകാരൻ അശോകൻ ചരുവിലുമായി നടത്തിയ യ നടത്തിയ സംവാദം ആദ്യമായി ചാനലിൽ അപ്‌ലോഡ് ചെയ്തു .തുടർന്ന് എല്ലാ വെള്ളിയാഴ്ചയും ലിറ്റിൽകൈറ്റ്സ് ക്ലബ്ബിൻറെ രാജർഷി ലിറ്റിൽ ന്യൂസ് സംപ്രേഷണം ചെയ്തുവരുന്നു .കൂടാതെ സ്കൂളിൻറെ ആഭിമുഖ്യത്തിൽ നിർമ്മിച്ചിട്ടുള്ള ഷോർട്ട് ഫിലിമുകളും മറ്റും യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. സ്കൂളിൽ ഒരാഴ്ചക്കാലം നടത്തിവരുന്ന എല്ലാവിധ പ്രവർത്തനങ്ങളും ന്യൂസ് ചാനലിൽ വാർത്തകളിലൂടെ പൊതു ജനങ്ങൾക്കിടയിലേക്ക് അറിയിക്കാൻ ഈ ചാനൽ സഹായിക്കുന്നു.ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൻറെ വിദ്യാർഥികളെ മാധ്യമരംഗത്തേക്ക് പിടിച്ചു ഉയർത്താനും ഇത് സഹായിക്കുന്നു . എഡിറ്റിംഗ് മേഖലയിലെ നൂതന ആശയങ്ങൾ വിദ്യാർഥികളിൽ എത്തിക്കാൻ ഈ ന്യൂസ് ചാനൽ സഹായകമാകുന്നു .ഓരോ ആഴ്ചയിലും വിദ്യാർഥികൾ മാറിമാറി ന്യൂസ് അവതരണം കാഴ്ചവയ്ക്കുന്നു. ഇത് വിദ്യാർഥികളിലെ ആശയവിനിമയം കൂടുതൽ നൂതനമാക്കാൻ സഹായിക്കുന്നു.ഇതിലൂടെ എഡിറ്റിങ്ങിന് പുതിയ പുതിയ ആശയങ്ങൾ മറ്റുള്ളവരിലേക്ക് എത്തിക്കാൻ സഹായിക്കുന്നു .ന്യൂസ് ചാനൽ വേണ്ടി സ്കൂളിലെ യുപി വിഭാഗം ലാബ് വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിമുതൽ തുറന്നു നൽകുന്നു.വീഡിയോ റെക്കോർഡിങ് ഉള്ള വിദ്യാർഥികളുടെ ആശയങ്ങളും മറ്റും ഇതിലൂടെ വിദ്യാർഥികൾ തുറന്നു കാണിക്കുന്നു

മത്സരങ്ങൾ

ഓഗസ്റ്റ് ആറിന് ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്കായിവെക്ടര് ഡ്രോയിങ് ,മലയാളം ടൈപ്പിംഗ് മത്സരങ്ങൾ നടത്തി . മത്സരത്തിൽ അതുൽ കൃഷ്ണ എംഎസ് ഒന്നാംസ്ഥാനവും ആദിത്യൻ എസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി .മലയാളം ടൈപ്പിങ്ങിൽ നിലീന എഫ് ബോർജിയ ഒന്നാംസ്ഥാനവും ശിഖ പി സുനിൽകുമാർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി മാ

അസൈമെൻറ് പ്രവർത്തനം

ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 7 ശനിയാഴ്ച 2018- 20 അധ്യയനവർഷത്തിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ അസൈമെൻറ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. അസൈമെൻറ്നുവേണ്ടി ആവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നതിനും സഹായങ്ങൾ ചെയ്യുന്നതിനും ലിറ്റിൽ കൈറ്റ്സ്ക്ലബ്ബിന് നേതൃത്വം നൽകുന്ന അധ്യാപകരും അവധി പോലും കണക്കിലെടുക്കാതെ എത്തിച്ചേർന്നിരുന്നു. അനിമേഷൻ, പ്രോഗ്രാമിംഗ്, ഗ്രാഫിക്സ് മേഖലകളിലായിരുന്നു നിർമ്മാണം. വിദ്യാർത്ഥികൾ തങ്ങളുടെ കഴിവുകൾ തങ്ങളാലാവും വിധം പ്രകടമാകുന്നതിന് അസൈമെൻറ് നിർമ്മാണം ഉപകാരപ്രദമാണ്.

സ്വതന്ത്ര സോഫ്റ്റ് വെയർ ദിനാചരണം

ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൻറെ നേതൃത്വത്തിൽ സെപ്റ്റംബർ 15 സ്വതന്ത്രസോഫ്റ്റ്‌വെയർ ദിനാചരണത്തോടനുബന്ധിച്ച് സെപ്റ്റംബർ 18ന് ഉച്ചയ്ക്ക് ഒരു മണിക്ക് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ രക്ഷാകർത്താക്കൾക്ക് ആയി സൈബർസേഫ്റ്റി മൊബൈൽ ലാപ്ടോപ്പ് ബോധവൽക്കരണ ക്ലാസുകൾ നടത്തി . വിദ്യാർത്ഥി കളായ അതുല്യ ,ആരതി ,അദ്വൈത്, ഹരീഷ് എന്നിവരാണ് ക്ലാസുകൾ നടത്തിയത്.

സ്കൂൾ തല ഐടി മേള

സെപ്റ്റംബറിൽ സ്കൂൾ തല ഐടി മേള സംഘടിപ്പിച്ചു .വിജയികളെ ഉപജില്ല മേളക്കായി തിരഞ്ഞെടുത്തു.

ഉപജില്ലാ സ്കൂൾകലോത്സവ ഡോക്യുമെൻററിംഗ്

ഈ വർഷത്തെ ഉപജില്ലാ കലോത്സവം റെക്കോർഡ് ചെയ്തു സൂക്ഷിക്കുന്നതിന് ഭാഗമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് ഡ്യൂട്ടി ലഭിക്കുകയുണ്ടായി രണ്ടുദിവസങ്ങളിലായി രണ്ടു വിദ്യാർത്ഥികളും ഒരു അധ്യാപികയും കലോത്സവം document ചെയ്യുന്നതിന് ആവശ്യങ്ങൾക്കായി മാള ക്രോസ് ഗേൾസ് സ്കൂളിൽ പോയിdocument ചെയ്തു. ഇത് വിദ്യാർത്ഥികൾക്ക് പുതിയ അനുഭവമായിരുന്നു.

ലിറ്റിൽ കൈറ്റ്സ് ഡിജിറ്റൽ മാഗസ്സിൻ

നവംബർ 1 കേരളപിറവി ദിനത്തിൽ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ തയ്യാറാക്കിയ ഡിജിറ്റിൽ മാഗസ്സിൻ എച്ച് എം ജൂലിൻ ജോസഫ് ടീച്ചർ പ്രാകശനം ചെയ്തു. പൂർണ്ണമായും വിദ്യാർത്ഥികൾ സ്വയം നിർമ്മിച്ച മാഗസ്സിൽ സ്കൂളിലെ എല്ലാ പ്രവ്രർത്തനങ്ങളും ദിനാചരണങ്ങളും ലിറ്റിൽ കൈറ്റ് ക്ലബ് പ്രവർത്തനങ്ങളും വിദ്യാർത്ഥികളുടേയും അധ്യാപകരുടേയും രചനകളും ഉൾപ്പെടുത്തിയിട്ടുണ്ട്.പ്രമാണം:TSR 23001 LK I BOOK.pdf

2019-20 അധ്യയന വർഷത്തിലെ സ്കൗട്ട് & ഗൈഡ്സ് പ്രവർത്തനങ്ങൾ

 ഓഗസ്റ്റ് മാസത്തിൽ സ്കൗട്ട് ആൻഡ് ഗൈഡ്സ് അഭിമുഖത്തിൽ ഇതിൽ ഹിരോഷിമ-നാഗസാക്കി ദിനാചരണം നടത്തി 

. ദിനാചരണത്തോടനുബന്ധിച്ച് ചാറ്റ് മത്സരവും റാലിയും സംഘടിപ്പിച്ചു .സ്കൗട്ട് ആൻഡ് ഗൈഡ് സംഘടനയുടെ ആഭിമുഖ്യത്തിൽ പ്രളയ ദുരിതാശ്വാസത്തിനായി അതിനുവേണ്ടി ഒരു ബോക്സ് സ്കൂൾ ഓഫീസിൽ ഇതിൽ വച്ചിട്ടുണ്ട് ഇതിൽ വിദ്യാർഥികൾക്ക് തങ്ങളുടേതായ സംഭാവനകൾ നൽകാവുന്നതാണ്.ഹൈസ്കൂൾ ഹയർസെക്കൻഡറി വിഭാഗം സ്കൗട്ട് ആൻഡ് വിദ്യാർഥികൾക്കായി സെപ്റ്റംബർ മാസത്തിൽ വെള്ളി ശനി ഞായർ ദിവസങ്ങളിലായി മൂന്ന് ദിവസത്തിലെ യൂണിറ്റ് തല ക്യാമ്പ് സംഘടിപ്പിച്ചു.

2019-20 അധ്യയന വർഷത്തിലെ നന്മ ,നല്ലപാഠം, സീഡ് പ്രവർത്തനങ്ങൾ

നന്മ സിഡ് നല്ലപാഠം ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾ കാർഷിക പ്രവർത്തികളിൽ ഏർപ്പെടുന്നു പലതരത്തിലുള്ള കൃഷികളും വിദ്യാർഥികൾ നടത്തുന്നുണ്ട് . അധ്യാപകരുടെ നേതൃത്വത്തിൽ നടത്തുന്ന കൃഷിയിൽ നിന്നും ലഭിക്കുന്ന ഉൽപ്പന്നങ്ങൾ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെടുത്തി വരുന്നു.

2019-20 അധ്യയന വർഷത്തിലെ വിദ്യാരംഗം കലാ സാഹിത്യ വേദി പ്രവർത്തനങ്ങൾ

2019-20 അധ്യയന വർഷത്തിലെ ഭാഷാ ക്ലബ് പ്രവർത്തനങ്ങൾ

വായനാദിനത്തിലെ ഭാഗമായി എല്ലാ ക്ലാസുകളിലും ഇംഗ്ലീഷ് വായന നടത്തി രണ്ടു പേരെ തിരഞ്ഞെടുത്തു  തെരഞ്ഞെടുക്കപ്പെട്ടവർ ഒരുമിച്ചു കൂടി യുപി ഹൈസ്കൂൾ വിഭാഗം വായനാ മത്സരം നടത്തി .ലാംഗ്വേജ് ഗെയിം മത്സരങ്ങളും നടത്തി .വിജയികൾക്ക് സമ്മാനദാനം നടത്തി 2019-20 അധ്യയന വർഷത്തിലെ  ഹെൽത്ത്  ക്ലബ് പ്രവർത്തനങ്ങൾ

ഹെൽത്ത് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 8 ന് ഹയർസെക്കൻഡറി ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ലഹരി വിരുദ്ധ ക്ലാസ് സംഘടിപ്പിച്ചു. ഹെൽത്ത് ക്ലബ് ഓഗസ്റ്റ് മാസത്തിൽ യുപി വിദ്യാർഥികൾക്കായി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ആരോഗ്യ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു ക്ലാസുകൾ ടീച്ചറും പ്രശാന്ത് മാസ്റ്റർ നടത്തി

2019-20 അധ്യയന വർഷത്തിലെ സയൻസ് ക്ലബ് പ്രവർത്തനങ്ങൾ

സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്കായി മാഡം ക്യൂറി ദിനാചരണത്തോടനുബന്ധിച്ച് ക്വിസ് മത്സരം സംഘടിപ്പിച്ചു

  • ശാസ്ത്ര സാമൂഹ്യ ശാസ്ത്ര ഗണിത ക്ലബ്ബുകളുടെ നേതൃത്വത്തിൽ ശാസ്ത്ര തരംഗം എന്ന് പരിപാടി നടത്തി കൊണ്ടിരിക്കുന്നു . വിദ്യാർത്ഥികളും അധ്യാപകരും ഒരുമിച്ച് എല്ലാ ആഴ്ചയിലും വിവിധ ഉൽപന്നങ്ങൾ നിർമ്മിച്ചു വരുന്നു.

2019-20 അധ്യയന വർഷത്തിലെ ജൂനിയർ റെഡ്ക്രോസ് പ്രവർത്തനങ്ങൾ

ജൂനിയർ റെഡ് ക്രോസ് നിൻറെ ഈ വർഷത്തെ രജിസ്ട്രേഷൻ വർക്കുകൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നു