ആർ.പി.എം.എം.യു.പി.എസ് എടക്കഴിയൂർ/അക്ഷരവൃക്ഷം/ഉറുമ്പുകൾ മാതൃക

Schoolwiki സംരംഭത്തിൽ നിന്ന്
ഉറുമ്പുകൾ മാതൃക


ആഗോള ചക്രവർത്തിയായ സുലൈമാൻ നബി ഒരു ദിവസം പരിവാരസമേതം യാത്ര ചെയ്യുകയായിരന്നു. അദ്ദേഹത്തിന്റെ പരിവാരം ഒരു സൈന്യത്തോളം തന്നെ വലുതായിരുന്നു. മനുഷ്യർക്ക് പുറമേ ഭൂതങ്ങളും പക്ഷികളും മൃഗങ്ങളുമെല്ലാം അടങ്ങിയതായിരുന്നു ആ സൈന്യം. വഴിമധ്യേ വലിയൊരു ഉറുമ്പിൻ കൂട്ടം നബിയുടെ കണ്ണിൽപ്പെട്ടു പക്ഷി മൃഗാദികളുടെ അതുപോലെതന്നെ ഉറുമ്പുകളുടെയും ഭാഷ അറിയാമായിരുന്ന സുലൈമാൻ നബി പെട്ടെന്ന് അവിടെത്തന്നെ നിന്നു. അപ്പോൾ അദ്ദേഹത്തിന്റെ പരിവാരവും നിശ്ചലമായി. നബി ഉറുമ്പുകളുടെ ചലനം ശ്രദ്ധിച്ചു അച്ചടക്കമുള്ള അതിശയിപ്പിക്കുന്ന മട്ടിൽ കർക്കശമായ പട്ടാളച്ചിട്ടയോടെ ഉറുമ്പുകൾ മാർച്ച് ചെയ്യുന്നു. ഉറുമ്പുകളുടെ സൈന്യാധിപൻ വിളിച്ചുപറഞ്ഞു "ഉറുമ്പുകളെ സുലൈമാനും പരിവാരവും അറിയാതെ നിങ്ങളെ ചവിട്ടി പോവാതിരിക്കണം എങ്കിൽ പാർപ്പിടത്തിൽ ഉടൻ കയറി കൊള്ളുക". സുലൈമാൻ നബി എല്ലാം സസൂക്ഷ്മം വീക്ഷിച്ചു. ഇത്തരമൊരു നിർണായക ഘട്ടത്തിലും ഉറുമ്പുകൾ അണമുറിയാതെയും അംബരക്കാതെയും അവരുടെ മാളത്തിലേക്ക് അതിവേഗം കയറിക്കൊണ്ടിരുന്നു. നബിയെ ആകർഷിച്ച പ്രധാന വസ്തുത ഒരൊറ്റ ഉറുമ്പ് പോലും അപരനെ ചാടിക്കടന്ന് രക്ഷപ്പെടാൻ ശ്രമിച്ചിരുന്നില്ല എന്നതാണ്. അങ്ങനെയൊരു രക്ഷപ്പെടൽ ശ്രമം നടത്തിയിരുന്നുവെങ്കിലും മാളത്തിന്റെ കുടുസ്സായ പ്രവേശന ദ്വാരത്തിൽ വച്ച് ഉറുമ്പുകൾ തമ്മിൽ തമ്മിൽ പടവെട്ടി ചാകേണ്ടി വരുമായിരുന്നു. അത്തരം സന്നിഗ്ദ്ധ ഘട്ടത്തിൽ പോലും ഉറുമ്പുകൾ സംയമനവും അച്ചടക്കവും ആണ് പാലിച്ചത്. ചിന്തോദ്വീപകവും വിജ്ഞാനപ്രദവുമായ ഘടകം നബി തന്റെ അനുയായികൾക്ക് കാണിച്ചുകൊടുത്തു. ആത്മ ത്യാഗവും നിസ്വാർത്ഥവും നിഷ്കളങ്കവുമായ സ്നേഹവും ഈ ക്ഷുദ്രജീവികൾ അനുകരണീയ മാതൃകയാക്കിതീർക്കുന്നു . മാളത്തിനു ഉള്ളിൽ കടക്കാൻ ബദ്ധപ്പെടാതെ പുറത്തുനിന്നുകൊണ്ട് നിർദ്ദേശങ്ങൾ നൽകുന്ന ഉറുമ്പുകളുടെ സേനാധിപനെ സുലൈമാൻ നബി തന്റെ അനുയായികൾക്ക് ചൂണ്ടിക്കാണിച്ചു കൊടുത്തു ഈ സേനാധിപൻ ഉറുമ്പ് കോട്ടയ്ക്കകത്ത് ഇരുന്ന് യുദ്ധക്കളം നിയന്ത്രിച്ചിരുന്ന മനുഷ്യ സേനാധിപനെ ലജ്ജിപ്പിക്കുക തന്നെ ചെയ്യും. കാരുണ്യവാനായ സുലൈമാൻ നബി തന്റെ സൈന്യത്തിന് നേരെ തിരിഞ്ഞു കൊണ്ട് ആജ്ഞാപിച്ചു "ഉറുമ്പിന്റെ മാളത്തിൽ നിന്നും മാറി മുന്നോട്ടു മാർച്ച് ചെയ്യുക".
ഈ കഥയിലെ പ്രധാന ആശയം
സർവജ്ഞാനി ആണെന്ന് അഭിമാനിക്കുന്ന മനുഷ്യർക്ക് ഇല്ലാത്ത ചില കഴിവുകൾ മറ്റു ജീവികൾക്ക് ഉണ്ട്. നിസാരൻമാരായ ഉറുമ്പുകൾ ഇതിൽ പ്രഥമഗണനീയനാണ്. ഉറുമ്പുകളുടെ അച്ചടക്കവും സംയമന ശീലവും മനുഷ്യർക്ക് എക്കാലവും മാതൃകയാണെന്ന് കഥയിൽനിന്ന് വ്യക്തമാണല്ലോ.

സഹല അസലിൻ
7 C ആർ പി എം എം യുപി സ്കൂൾ എടക്കഴിയൂർ
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ