പരിസരശുചിത്വവും രോഗപ്രതിരോധവും
മനുഷ്യന്റെ ഭൗതികമായ ചുറ്റുപാടുകളിലുള്ള എല്ലാ ഘടകങ്ങളുടെയും നിയന്ത്രണമാണ് പരിസ്ഥിതി ശുചിത്വം. ശുദ്ധവായു,സുരക്ഷിതമായ വാസസ്ഥലം, ശുദ്ധജലം എന്നിവ പരിസ്ഥിതി ശുചിത്വത്തിന് ആവശ്യമാണ്. പരിസരം മലിന മുക്തമാക്കുന്നതിനുവേണ്ടി നാം ഓരോരുത്തരും പരിശ്രമിക്കണം കായലിലും പുഴയിലും പൊതുസ്ഥലങ്ങളിലും പ്ലാസ്റ്റിക് വലിച്ചെറിയുന്നതും മറ്റ് മാലിന്യങ്ങൾ നിക്ഷേപിക്കുന്നതും പൂർണമായും ഒഴിവാക്കേണ്ടതുണ്ട്. മാലിന്യങ്ങൾ സംസ്കരിക്കുന്നതിനായി ഒരു മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കേണ്ടതുണ്ട്. എന്നാൽ മാത്രമേ നമ്മുടെ പരിസ്ഥിതി ശുചിത്വം ഉള്ളതായിത്തീരൂ.
രോഗം പടർന്ന് പിടിക്കുമ്പോളല്ല അതിനുമുൻപ് തന്നെ മുൻകരുതലുകൾ ആവശ്യമാണ്. മാലിന്യ വസ്തുക്കൾ നമ്മുടെ നാട്ടിൽ കുന്നുകൂടുകയും കൊതുകുകൾ പെരുകുകയും കുടിവെള്ളം മലിനീകരിക്കപ്പെടുകയും ചെയ്യുന്നതുമൂലം പകർച്ചവ്യാധികൾ പിടിപെടുന്നു.
ഇനിയൊരു രോഗം പടർന്നു പിടിക്കാതിരിക്കാതിരിക്കണമെങ്കിൽ മഴക്കാലമാകുമ്പോൾ മാലിന്യങ്ങളിൽ നിന്ന് ഒഴുകിവരുന്ന വെള്ളം കിണറുകളിലും മറ്റും എത്തുന്നതിലുടെ മാരകമായ രോഗം തന്നെയാണ് നമ്മളെ കാത്തിരിക്കുന്നത്. ഓടകൾ, തോടുകൾ എന്നിവ വൃത്തിയാക്കൽ, എല്ലാ വീടുകളിലും ശൗചാലയ നിർമ്മാണം, കൊതുകു നിവാരണ പരിപാടി, രോഗ പ്രതിരോധ മരുന്നുകളുടെ വിതരണം എന്നിവ ഫലപ്രദമായി നടപ്പിലാക്കണം.
ഇനിയും രോഗത്തിന്റെ കയ്യിൽ അകപ്പെടാതെ ആരോഗ്യമുള്ളതും സംസ്കാര സമ്പന്നവുമായ ഒരു
ജനതയെ വാർത്തെടുക്കാൻ നമുക്ക് ഒരുമയോടെ പ്രവർത്തിക്കാം.
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 15/ 02/ 2022 >> രചനാവിഭാഗം - ലേഖനം
|