ആമ്പിലാട് സൗത്ത് എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണ എന്ന ഭീകരൻ
കൊറോണ എന്ന ഭീകരൻ
ഒരു കാട്ടിൽ കുറെ മൃഗങ്ങൾ താമസിച്ചിരുന്നു. വളരെ സുന്ദരവും മനോഹരവുമായ കാടായിരുന്നു. ഭക്ഷണവും വെളളവും മറ്റും ആവശ്യത്തിലധികം ഉണ്ടായിരുന്നു. എന്നാൽ ആ കാട്ടിൽ താമസിക്കുന്ന മൃഗങ്ങൾ അതിൽ തൃപ്തരായിരുന്നില്ല. അവർ തമ്മിൾ എപ്പോഴും വഴക്കിട്ടുകൊണ്ടിരുന്നു. അങ്ങനെയിരിക്കെയാണ് നമ്മുടെ കാട്ടിലേക്ക് ഒരു ഭീകരൻ വരുന്നത്. അവൻറെ പേരാണ് കൊറോണ. മൃഗങ്ങളുടെ കടിപിടി കണ്ട് അവൻ എല്ലാവരെയും ഒന്നിപ്പിക്കാൻ തീരുമാനിച്ചു. അങ്ങനെ അവൻ മൃഗങ്ങളിലേക്ക് കയികൂടാൻ തുടങ്ങി. അവൻറെ കടന്നു കയറ്റത്തിൽ പലരും മരണത്തിന് കീഴടങ്ങാൻ തുടങ്ങി. അപ്പോഴാണ് മറ്റു മൃഗങ്ങൾക്ക് തോന്നിയത് നമ്മളെല്ലാവരും ഒരു മനസ്സോടെ നിന്നാൽ ഇവനെ തുരത്താൻ സാധിക്കും എന്ന്. അപ്പോഴേക്കും മറ്റു കാടുകൾ കൂടി കൊറോണയുടെ പിടിയിൽ അകപ്പെട്ടിരുന്നു. എല്ലാവരിലും ആശങ്കയും സങ്കടവും നിസഹായതയും തോന്നി തുടങ്ങി. എല്ലാവരും സ്വന്തവും മറ്റുളളവരുടെയും ജീവന് വേണ്ടി പ്രാർത്ഥിച്ച് അവരവരുടെ ഗുഹയിൽ താമസിക്കാൻ തുടങ്ങി. അങ്ങനെ അവർക്ക് മനസ്സിലായി ഒരുമിച്ച് നിന്നാൽ എന്തിനെയും കീഴടക്കാൻ സാധിക്കുമെന്ന് എല്ലാവരുടെയും സ്നേഹം കണ്ട് നല്ലവനായ കൊറോണ തിരിച്ചു പോകാൻ തീരുമാനിച്ചു. അങ്ങനെ എല്ലാ മൃഗങ്ങളും പിന്നീടുളള കാലം സന്തോഷത്തോടെ ജീവിച്ചു. പരസ്പരം മറ്റുളളവർക്ക് ഉപകാരം ചെയ്തും, സഹായിച്ചും മറ്റും എല്ലാവരും നന്നായി ജീവിച്ചു. ഒരുമയോടെ നിന്നാൽ എന്തിനെയും അതിജീവിക്കാൻ സാധിക്കും. തെറ്റുകൾ ചെയ്യാതിരിക്കാം.
സാങ്കേതിക പരിശോധന - supriyap തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ