അൽ അൻസാർ യു.പി.എസ്. മുണ്ടംപറമ്പ്/അക്ഷരവൃക്ഷം/മഹാമാരിയും പാഠങ്ങളും

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരിയും പാഠങ്ങളും

ലോകം എത്ര വലുതാണ്...ശാസ്ത്രവും മെഡിക്കൽ സയൻസും എത്ര വലുതാണ്...മനുഷ്യൻ പോലും എത്ര വലുതാണെന്ന് തോന്നിയാലും ഈ വൈറസിനു മുന്നിൽ എല്ലാം മുട്ടുമടക്കിയിരിക്കുന്നു.ബ്രിട്ടനിലെ ഒരു ശാസ്ത്രജ്ഞൻ പറയുന്നു:അതേ,ഇത് മനുഷ്യരാശിയുടെ അവസാനം തന്നെയെന്ന്. അമേരിക്കയിലെ ഒരു ശാസ്ത്രജ്ഞൻ പറയുന്നു: ഒന്നും ചെയ്യാനില്ലെന്ന്.ലോകം മാറി മറിയുന്നു... രോഗമുള്ള മനുഷ്യനെ കാണുമ്പോൾ മനുഷ്യർ ഓടിയൊളിക്കുന്നു...സമ്പദ് വ്യവസ്ഥകൾ തകിടം മറിയുന്നു... കയറ്റുമതികളും ഇറക്കുമതികളും ഇല്ലാതായി...ആകാശത്ത് വിമാനങ്ങൾ നിശ്ചലമായി...ഭക്ഷണങ്ങൾക്ക് ക്ഷാമം എത്തിക്കഴിഞ്ഞു...തീ തട്ടി ഉറുമ്പുകൾ കരിഞ്ഞു വീഴും പോലെ ഭൂമിയുടെ ഒരു കരയിൽ നിന്ന് മനുഷ്യർ കൊഴിഞ്ഞു വീണു തുടങ്ങി....

            2019 ഡിസംബറിലാണ് ചൈനയിലെ വുഹാനിൽ കൊറോണ വൈറസ് ആദ്യമായി റിപ്പോർട്ട് ചെയ്തത്.നഗ്ന നേത്രങ്ങൾ കൊണ്ട് ഒരു മനുഷ്യൻ കാണാൻ പോലും പറ്റാത്ത കൊറോണ വൈറസാണ് ലോക രാജ്യങ്ങളെ മുഴുവൻ ഭീതിയിലാഴ്ത്തിക്കൊണ്ടിരിക്കുന്നത്. വുഹാനിലെ കടൽവിഭവ മാർക്കറ്റിൽ നിന്നുള്ളവർക്കാണ് രോഗം കൂടുതൽ ബാധിച്ചത്. ഇതേതുടർന്ന് മാർക്കറ്റ് അടച്ചുപൂട്ടിയെങ്കിലും മാർക്കറ്റുമായി ബന്ധമില്ലാത്തവരിലും രോഗം സ്ഥിരീകരിച്ചതോടെ രോഗബാധയെ കുറിച്ചുള്ള ഭീതി വർദ്ധിച്ചു.
       മനുഷ്യരും പക്ഷികളും ഉൾപ്പെടെയുള്ള സസ്തനികളിൽ രോഗമുണ്ടാക്കുന്ന ഒരുകൂട്ടം വൈറസുകളാണിത്. സാധാരണയായി മൃഗങ്ങൾക്കിടയിൽ കാണപ്പെടുന്ന വൈറസുകളുടെ ഒരു വലിയ കൂട്ടമാണിത്. ഇത് ശരീരത്തിൽ പ്രവേശിച്ചാൽ 14 ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങും.ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന പനി, കടുത്ത ചുമ, ജലദോഷം,  അസാധാരണമായ ക്ഷീണം, ശ്വാസതടസ്സം എന്നിവയാണ് രോഗത്തിന്റെ മുഖ്യലക്ഷണങ്ങൾ. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളും രോഗലക്ഷണങ്ങളിൽ പെടുന്നവയാണ്.മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്കും മനുഷ്യരിൽ നിന്നും മനുഷ്യരിലേക്കും രോഗം പകരാനിടയുണ്ട്.
              ശരീര സ്രവങ്ങളിൽ നിന്നാണ് രോഗം പടരുന്നത്. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായിൽ നിന്ന് പുറത്തേക്ക് തെറിക്കുന്ന സ്രവങ്ങളുടെ തുള്ളിയിൽ വൈറസുകൾ ഉണ്ടായിരിക്കും.വായും  മൂക്കും മൂടാതെ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ഇവ വായുവിലൂടെ പടരുകയും അടുത്തുള്ളവരിലേക്ക് വൈറസുകൾ എത്തുകയും ചെയ്യും.വൈറസ് സാന്നിദ്യമുള്ളയാളെ സ്പർശിക്കുമ്പോഴോ അയാൾക്ക് ഹസ്തദാനം ചെയ്യുമ്പോഴോ രോഗം മറ്റൊരാളിലേക്ക് പടരാം. വൈറസ് ബാധിച്ച ഒരാൾ തൊട്ട വസ്തുക്കളിൽ വൈറസ് സാന്നിധ്യം ഉണ്ടാകാം.ആ വസ്തുക്കൾ മറ്റൊരാൾ സ്പർശിച്ചു പിന്നീട് ആ കൈകൾകൊണ്ട് മൂക്കിലോ കണ്ണിലോ മറ്റോ തോട്ടാലും രോഗം പടരും.
             24 മണിക്കൂറിനുള്ളിൽ തന്നെ ആയിരക്കണക്കിനാളുകളാണ് മരിച്ചു വീഴുന്നത്.കൊറോണ വൈറസിന് കൃത്യമായ ചികിത്സയും പ്രതിരോധ വാക്സിനും ഇതുവരെ കണ്ടുപിടിച്ചിട്ടില്ല.രോഗലക്ഷണങ്ങൾക്ക് ശമനം നൽകുന്ന സംഹാരികൾ, ഗുളികകൾ എന്നിവയാണ് ഡോക്ടർമാർ സാധാരണ നിർദേശിക്കുക. പല വാക്സിനുകളും പരീക്ഷണ ഘട്ടത്തിലാണ്. രോഗം തിരിച്ചറിഞ്ഞാൽ രോഗിയെ മറ്റുള്ളവരിൽ നിന്ന് മാറ്റി ഐസൊലേറ്റ് ചെയ്താണ് ചികിത്സ നൽകേണ്ടത്. രോഗിക്ക് വിശ്രമം അത്യാവശ്യമാണ്. ശരീരത്തിലെ ജലാംശം നിലനിർത്താനായി ധാരാളം വെള്ളം കുടിക്കണം.അസുഖം വന്നാൽ ഒറ്റപ്പെട്ട കേന്ദ്രങ്ങളിലാണ് ചികിത്സിക്കേണ്ടത്. വളർത്തു മൃഗങ്ങൾക്കും രോഗം ബാധിക്കാനുള്ള സാധ്യത ഏറെയാണ്.
          കൊറോണ വൈറസ് തുടർന്നു കൊണ്ടിരിക്കുന്ന ഈ സമയത്ത് രോഗ വ്യാപനത്തിന്റെ ഭീതിതമായ വാർത്തകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. കൃത്യമായ മരുന്ന് ഇതുവരെ വികസിപ്പിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ രോഗപ്പകർച്ച തടയുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണ് നമ്മുടെ മുൻപിലുള്ള മാർഗം.ഓരോരുത്തരും അവരവരുടെ വീടുകളിൽ തന്നെ സുരക്ഷിതരായിരിക്കുക.ഗവണ്മെന്റിന്റെയും  ആരോഗ്യ പ്രവർത്തകരുടെയും നിർദേശങ്ങൾ പാലിച്ചുകൊണ്ട്   എല്ലാവർക്കും ഒരുമിക്കാൻ വേണ്ടി വിട്ടുനിൽക്കാം.


നജ്‌വ തസ്‌നി കെ
6 A അൽ അൻസാർ യു.പി.സ്കൂൾ മുണ്ടംപറമ്പ്
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം