കൊറോണ ചുറ്റിക്കറങ്ങുന്ന പ്രകൃതി
ദുഃഖിതയായി കരയുന്ന പ്രകൃതി
ലക്ഷങ്ങൾ അന്ത്യാഞ്ജലിയുമായി
കണ്ണുനീരോടെ നിൽക്കുന്ന പ്രകൃതി
പൂർണ്ണ ചന്ദ്രന്റെ ചിരി പോലും മങ്ങിപ്പോയി
താരകങ്ങൾ മിഴി ചിമ്മാൻ മറന്നുപോയി
ഈ മഹാമാരിയില്ലാത്ത നാളെക്കായി
പ്രാർത്ഥനയോടെ നിൽക്കുന്ന പ്രകൃതി
കൊറോണേ നീ പോകുവീൻ
തേങ്ങലോടെ കരയുന്ന പ്രകൃതി
എൻ പ്രിയ മക്കൾ കളിച്ചുല്ലസിക്കട്ടെ
ആരോഗ്യം പുനർജനിക്കട്ടെ