അൽ-ഉദ്മാൻ ഇ.എം.എച്ച്.എസ്.എസ്. കഴക്കൂട്ടം/അക്ഷരവൃക്ഷം/ പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം

പരിസരം

വൃത്തിയുള്ളതും മാലിന്യവിമുക്തവും ആയ ചുറ്റുപാടുകളിൽ ജീവിക്കുന്നത് എത്ര ഹൃദ്യമായ അനുഭവമാണ് എന്നാൽ നഗരങ്ങളിൽ ചപ്പുചവറുകൾ കുന്നുകൂടുന്നതിനാൽ നമ്മുടെ ചുറ്റുപാട് വൃത്തിയും വെടിപ്പും ഉള്ളതായി സൂക്ഷിക്കുന്നത് ഒന്നിനൊന്ന് പ്രയാസമായി തീർന്നുകൊണ്ടിരിക്കുകയാണ് ചപ്പുചവറുകൾ കുന്നുകൂടുന്നത് എലി പാറ്റ രോഗകാരികളായ മറ്റു ക്ഷുദ്രജീവികൾ എന്നിവ പെരുകാൻ ഇടയാക്കിയേക്കാം ഇതു സംബന്ധിച്ചു നിങ്ങൾക്കു നിങ്ങൾക്കു ചെയ്യാൻ കഴിയുന്ന എന്തെങ്കിലും ഉണ്ടോ? ഉണ്ട് നിങ്ങളുടെ വീടും പരിസരവും വൃത്തിയും വെടിപ്പും ഉള്ളതായി സൂക്ഷിക്കുക.

ശുച്ചിത്വം

ഹൈജീൻ എന്ന `ഗ്രീക്ക്´ പദത്തിനെയും സാനിട്ടേഷൻ എന്ന `ആംഗല´ പദതിനെയും വിവിധസന്ദർഭങ്ങളിൽ പല കാര്യങ്ങളെ വിവക്ഷിക്കുന്നതിനായി ഉപയോക്കുന്ന വാക്കാണ് ശുച്ചിത്വം വ്യക്തിശുച്ചിത്വം ഗ്രഹശുച്ചിത്വം പരിസരശുച്ചിത്വം എന്നിവയാണ് ശുച്ചിത്വത്തിന്റെ മുഖ്യഘടകങ്ങൾ ആരോഗ്യശുച്ചിത്വപാലനത്തിന്റെ പോരായ്മകളാണ് 90ശതമാനം രോഗങ്ങൾക്കും കാരണം ശക്തമായ ശുചിത്വശീല അനുവർത്തനം /പരിഷ്‌കാരങ്ങൾ ആണ് ഇന്നത്തെ ആവശ്യം വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യ ശീലങ്ങൾ ഉണ്ട് അവ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളേയു ജീവിതശൈലി രോഗങ്ങളെയും നല്ലൊരു ശതമാനം ഒഴിവാക്കാൻ കഴിയും.

രോഗപ്രതിരോധം

പലപ്പോഴും രോഗം പൊട്ടിപുറപ്പെട്ട് വളരെ പെട്ടന്ന് പകരുകയാണ് ചെയുന്നത് നല്ല രീതിയിലുള്ള മുൻകരുതൽ എടുത്താൽ മാത്രമേ ഇതിനെ തടയാനാവു പ്രതിരോധിക്കാനായി ചെയ്യാവുന്ന ചില മുൻകരുതലുകൾ തിളപ്പിച്ചാറ്റിയ വെള്ളം തന്നെ പാചകത്തിനു ഉപയോഗിക്കുക ആഹാരം കഴിക്കുന്നതിനു മുന്പും ശേഷവും കൈകൾ നന്നായി കഴുകുക ജലദോഷം, ചുമ, പനി, അതിസാരം ഛർദി ഏതു രോഗമായാലും ചികിത്സ നേടുക. ഇവയിൽ പലതും മറ്റു പല രോഗങ്ങളുടെ ലക്ഷണം ആവാം എന്ന് മറക്കരുത്.

സച്ചു എസ്
9 A അൽ-ഉദ്മാൻ_ഇ.എം.എച്ച്.എസ്.എസ്.കഴക്കൂട്ടം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം