അസംപ്ഷൻ യു പി എസ് ബത്തേരി/Details

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ

ഒന്നര ഏക്കർ ഭൂമിയിലാണ് അസംപ്ഷൻ എയുപി വിദ്യാലയം സ്ഥിതി ചെയ്യുന്നത്. വിശാലമായ കളിസ്ഥലങ്ങളും ഹരിതാഭയാർന്ന വൃക്ഷങ്ങളും ഔഷധസസ്യങ്ങളും വിദ്യാലയത്തിലെ മനോഹാരിത വർദ്ധിപ്പിക്കുന്നു. വിദ്യാർത്ഥികൾ ഉല്ലാസ സമയം തണൽ മരത്തിനു ചുവട്ടിൽ അണിനിരന്നിരിക്കുന്നത് വിദ്യാലയത്തിന്റെ പതിവുകാഴ്ചയാണ്. 3 കെട്ടിടങ്ങളിലായി 36 ക്ലാസ് മുറികളാണ് ഇവിടുള്ളത്. എല്ലാ ക്ലാസ്സ് മുറികളും ഹൈടെക്കാണെന്നതാണ് അസംപ്ഷൻ എയുപിയുടെ ഒരു പ്രത്യേകത. ആധുനിക സജ്ജീകരണങ്ങളോടെയുള്ള ഹൈടെക് ക്ലാസ് റൂം, മാത്സ് & സയൻസ് ലാബ്, ലൈബ്രറി എന്നിവ കാലാനുസൃതമായി നവീകരിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. വിശാലമായ ഒരു കമ്പ്യൂട്ടർ‌ ലാബും സജ്ജമാക്കിയിട്ടുണ്ട്. ലാബിൽ‌ 29 ഓളം കമ്പ്യൂട്ടറുകളുണ്ട്. വിദ്യാലയം ഹൈടെക്ക് ആക്കുന്നതിന്റെ ഭാഗമായി ഇപ്പോൾ എല്ലാ ക്ലാസ്സുമുറികളും സ്മാർട്ട് ക്ലാസ്സുമുറികളാക്കിയിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് യാത്രയ്ക്ക് വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ശുചിത്വമുള്ള കഞ്ഞിപ്പുര, ഓപ്പൺ സ്റ്റേജ്, ശുചിമുറികൾ എന്നിവ വൃത്തിയായി ആവശ്യാനുസരണം നവീകരിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. ഏകദേശം മൂവായിരത്തോളം പുസ്തകങ്ങളുള്ള വിശാലമായ ഒരു ലൈബ്രറി നമ്മുടെ സ്കൂളിന്റെ മുതൽകൂട്ടാണ്. വിദ്യാലയത്തോട് ചേർന്നുള്ള തോട്ടത്തിൽ വാഴ, പച്ചക്കറികൾ, 32 ഇനം നെൽവിത്തുകൾ എന്നിവ കൃഷി ചെയ്തു വരുന്നു