അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ -2023-24/ലഹരി വിരുദ്ധ വാരാചരണം/ക‍ൂട‍ുതൽ വായിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്

ജൂൺ 26.ലഹരി വിരുദ്ധ വാരാചരണം

ബോധവൽക്കരണം

വിദ്യാർത്ഥികളിൽ ലഹരി വിരുദ്ധ മനോഭാവം വളർത്തുക എന്ന ലക്ഷ്യത്തോട് കൂടി അസംപ്ഷൻ ഹൈസ്കൂളിലെ ലഹരി വിരുദ്ധ ക്ലബ്ബ് വിവിധ പ്രവർത്തനങ്ങൾ ആലോചിച്ച് നടപ്പിലാക്കി കൊണ്ടിരിക്കുകയാണ്. ഇതിൽ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടികൾ , പോസ്റ്റർ പ്രദർശനങ്ങൾ .ലഹരി വിരുദ്ധ റാലികൾ, ഒപ്പു ശേഖരണം തുടങ്ങിയ പ്രവർത്തനങ്ങൾ ഉൾപ്പെടുന്നു. വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗം സമൂഹത്തിന് തന്നെ വലിയ ഭീഷണിയാണ് .ലഹരി ഉപയോഗം മുതിർന്നവരിൽ നിന്നും വിദ്യാർത്ഥികളിലേക്ക് പടരുന്ന ഒരു പ്രവണത നാം കണ്ടുവരുന്നു .ഇത് നമ്മുടെ സമൂഹത്തിന് വലിയ ഭീഷണിയാണ് .ലഹരി മാഫിയകളിൽ നിന്നും മോചിപ്പിക്കുക എന്നതാണ് ലഹരി വിരുദ്ധ ക്ലബ്ബിൻറെ പ്രവർത്തനങ്ങളുടെ ഉദ്ദേശം. ക്ലബ്ബ് മുഖ്യചുമതല ശ്രീ സജി സാർ നിർവഹിക്കുന്നു.

വിവിധ പ്രവർത്തനങ്ങൾ.

  ലഹരി വിരുദ്ധ  വാരാചരണത്തോടനുബന്ധിച്ച് വിവിധ പ്രവർത്തനങ്ങൾ ഹൈസ്കൂളിൽ സംഘടിപ്പിച്ചു. ബോധവൽക്കരണ റാലികൾ, ബോധവൽക്കരണ ക്ലാസുകൾ,

posterരചനാ മത്സരങ്ങൾ, കൊളാഷ് രചനാ മത്സരങ്ങൾ, തുടങ്ങിയവ സംഘടിപ്പിച്ചു.