അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2023-24/സ്കൂൾ പ്രവേശനോത്സവം-2023/ക‍ൂട‍ുതൽ വായിക്കാം.

Schoolwiki സംരംഭത്തിൽ നിന്ന്

ജ‍ൂൺ 1.സ്കൂൾ പ്രവേശനോത്സവം-2023

പ്രവേശനോത്സവം
വിദ്യാർഥികൾക്ക് സ്വീകരണം

സംസ്ഥാന സ്കൂൾ പ്രവേശനോത്സവത്തോടനുബന്ധിച്ച് അസംപ്ഷൻ ഹൈസ്കൂളിലും പ്രവേശനോത്സവം സംഘടിപ്പിച്ചു. എട്ടാം ക്ലാസിലേക്ക് പ്രവേശനം നേടിയ വിദ്യാർഥികളെ ബാൻഡ് മേളത്തോടെയാണ് സ്വീകരിച്ചത് .അധ്യാപകരും പി.ടി.എ യും പരിപാടികൾക്ക് നേതൃത്വം നൽകി. അധ്യാപകരും പി.ടി.എ.യും മുതിർന്ന വിദ്യാർത്ഥികളും ചേർന്ന് സ്കൂളും പരിസരവ‍ും അലങ്കരിച്ച് മനോഹരമാക്കിയിരുന്നു .പ്രവേശനം നേടിയ വിദ്യാർഥികൾക്ക് പൂക്കൾ നൽകി സ്വീകരിച്ചു. പുതിയ കൂട്ടുകാർക്കായി വിദ്യാർത്ഥികൾ പ്രവേശന ഗാനമാലപിച്ചു .9 ലേയും 10 ലേയും വിദ്യാർത്ഥികൾ രണ്ടു നിരകളായി നിന്ന് പുതിയ വിദ്യാർത്ഥികൾക്ക് ആശംസകളർപ്പിച്ചു.. ആദ്യ ദിനമായതിനാൽ രക്ഷിതാക്കളും അവരോടൊപ്പം ഉണ്ടായിരുന്നു.വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത സീനിയർ അസിസ്റ്റൻറ് ശ്രീ.ഷാജൻ മാസ്റ്റർ,മികവുറ്റ പഠനാന്തരീക്ഷം വാഗ്ദാനം ചെയ്തു.

നിറമനസ്സോടെ വിദ്യാർഥികൾ

പുതിയ അധ്യായന വർഷ വർഷത്തിൽ വലിയ ആവേശത്തോടെ വിദ്യാർഥികൾഎത്തിയത് .വിദ്യാർത്ഥികളോടൊപ്പം അവരുടെ മാതാപിതാക്കളും സന്നിഹിതരായിരുന്നു. സ്കൂളിൽ പുതിയ വിദ്യാർത്ഥികൾക്ക് ഹൃദ്യമായ സ്വീകരണമാണ് നൽകിയത്.

സ്വീകരണം ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ.

ബാൻഡ് മേളത്തിന്റെ അകമ്പടിയോടെയാണ് പുതിയ വർഷത്തെ വിദ്യാർത്ഥികളെ സ്വീകരിച്ചത് എൻസിസിയും ജെ ആർ സി യും യൂണിഫോമിൽ തയ്യാറായി നിന്നു .ബാൻഡ് മേളം ഉത്സവാന്തരീക്ഷം സൃഷ്ടിച്ചു.

സന്തോഷത്തിലും ആവേശത്തിലും കുട്ടികൾ

കുട്ടികൾ വളരെ ആവേശത്തിലായിരുന്നു.യ‍ു.പി.സ്കൂളിൽ നിന്നും ഹൈസ്കൂളിൽ പ്രവേശനം നേടിയതിന്റെ സന്തോഷത്തിലും ആവേശത്തിലുമായിരുന്നു വിദ്യാർത്ഥികൾ.ബാൻഡ് മേളത്തോടൊപ്പം നൃത്തംചവിട്ടിയും പ്രവേശന ഗാനത്തോട് ഒപ്പം പാടിയും വിദ്യാർത്ഥികൾ സന്തോഷം പങ്കുവെച്ചു.പ്രവേശനം നേടിയ വിദ്യാർഥികൾക്ക് പൂക്ക ളും മിഠായികളും നൽകിയാണ് സ്വീകരിച്ചത്. ഒമ്പതാം ക്ലാസിലെയും പത്താം ക്ലാസിലെയും വിദ്യാർത്ഥികൾ പുതിയ വിദ്യാർത്ഥികളെ കൈകൾ അടിച്ച് ഹർഷരവത്തോടെ സ്വീകരിച്ചു...

പൂക്കൾ നൽകി സ്വീകരിക്കുന്നു.
പൂക്കൾ നൽകി സ്വീകരിക്കുന്നു.