അസംപ്ഷൻ എച്ച് എസ് ബത്തേരി/ടൂറിസം ക്ലബ്ബ്/2024-25
വിദ്യാർത്ഥികളുടെ വിനോദയാത്ര .
വിനോദത്തിനും ഒപ്പം വിജ്ഞാനത്തിനും ,സാമൂഹ്യ അവബോധം ഉണർത്തുന്നതിനും ഉതകുന്നതാണ് വിനോദയാത്ര പരിപാടികൾ.വിനോദയാത്രയിലൂടെ ഇന്ത്യയുടെ വിവിധ പ്രദേശങ്ങൾ അറിയുന്നതിനും വ്യത്യസ്തങ്ങളായ സംസ്കാരങ്ങളെ കുറിച്ച് പഠിക്കുന്നതിനും വിവിധ ജാതി സാംസ്കാരിക പൈതൃകങ്ങളെ കുറിച്ച് മനസ്സിലാക്കുന്നതിനും കാലാവസ്ഥയും ഭക്ഷണരീതിയും ഭാഷയും ആളുകളുടെ ജീവിതരീതിയും ഒക്കെ മനസ്സിലാക്കുന്നതിന് ഏറെ പ്രയോജനകരമാണ്.ഈ വർഷത്തെ അസം സ്കൂൾ വിദ്യാർത്ഥികളുടെ വിനോദയാത്ര മൈസൂർ ബാംഗ്ലൂർ പ്രദേശങ്ങളിലേക്ക് ആയിരുന്നു.ബത്തേരിയിൽ നിന്നും ഒന്നാം തീയതി അതിരാവിലെ അഞ്ചുമണിക്ക് വിനോദയാത്ര ആരംഭിച്ചു.ആദ്യം ബാംഗ്ലൂരിലെ വണ്ടർല എന്ന കേന്ദ്രം ലക്ഷ്യമാക്കിയായിരുന്നു യാത്ര'വണ്ടർലയെ തുടർന്ന് മെട്രോ ഇൽ കയറുകയും വിദ്യാർത്ഥികൾക്ക് സിറ്റി മെട്രോയുടെ ആനന്ദം അനുഭവിച്ചറിയുന്നതിനും അവസരം ഒരുക്കിതുടർന്ന് ഒന്നര മണിക്കൂറോളം ബാംഗ്ലൂർ പട്ടണത്തിലെ മാളുകളിൽ ഷോപ്പിംഗ് നടത്തുന്നതിനും വിദ്യാർത്ഥികൾക്ക് അവസരം നൽകി.രാത്രി ഭക്ഷണത്തിനുശേഷം ബാംഗ്ലൂരിൽ തന്നെ തങ്ങുകയും പിറ്റേന്ന് ആറുമണിയോടെ തിരികെ മൈസൂരിലേക്ക് യാത്ര ആരംഭിച്ചു.
മൈസൂരിലേക്ക് യാത്ര
മൈസൂരിൽ വിവിധ പ്രദേശങ്ങൾ സന്ദർശിച്ചു പാലസ് വിദ്യാർത്ഥികൾക്ക് ഒരു നവ്യ അനുഭവമായിരുന്നു ചില വിദ്യാർത്ഥികൾ പാലസ് നേരിട്ടു കണ്ടിട്ടുണ്ടായിരുന്നില്ല ആഘോഷ സമയം ആയതിനാൽ നഗരത്തിൽ ഏറെ തിരക്കായിരുന്നു.പാലസ് കണ്ടതിനു ശേഷം മൃഗശാലയിലേക്ക് യാത്ര ആരംഭിച്ചു .ജന്തു ജീവജാലങ്ങളെ നേരിട്ട് കാണുന്നതിനും അവരുടെ സ്വഭാവങ്ങൾ മനസ്സിലാക്കുന്നതിനും വിദ്യാർത്ഥികൾക്ക് അവസരം ലഭിച്ചു.വന്യ മൃഗസംഗേതം മരങ്ങളാലും ചെടികളാലും അലങ്കൃതമായിരുന്നതിനാൽ വിദ്യാർത്ഥികൾക്ക് ഒരു കാടിൻറെ അനുഭവമാണ് ലഭ്യമായത്.അവിടെനിന്ന് തുടർന്നുള്ള യാത്ര വൃന്ദാവൻ ഗാർഡനിലേക്ക് ആയിരുന്നു കാവേരി നദിയിലെ അണക്കെട്ടിനോട് ചേർന്നുള്ളമ്യൂസിക് ഫൗണ്ടൻ കാണുന്നതിന് വിദ്യാർത്ഥികൾക്ക് അവസരം അറിഞ്ഞു ഒപ്പം ഒരു മണിക്കൂറോളം ഷോപ്പിംഗ് നടത്തുന്നതിനും വിദ്യാർത്ഥികൾ അനുവദിച്ചു.തുടർന്ന് ഭക്ഷണം കഴിച്ചതിനുശേഷംവയനാട്ടിലേക്ക് തിരികെ യാത്ര ആരംഭിച്ചു.വിദ്യാർഥികളെ സംബന്ധിച്ച് ഈ വിനോദയാത്ര സന്തോഷത്തിന്റെയും സഹവർണ്യത്തിന്റെയും നല്ലൊരു അനുഭവമായിരുന്നു ലഭ്യമായത്.