അസംപ്ഷൻ എച്ച് എസ് ബത്തേരി/അക്ഷരവൃക്ഷം/തണലേകും ചെറുകൈ

Schoolwiki സംരംഭത്തിൽ നിന്ന്
തണലേകും ചെറുകൈ

അമ്മു പതിവില്ലാതെ ഒരു ദിവസം രാവിലെ തന്നെ എഴുന്നേറ്റു. അവൾ ജനാലയിലൂടെ പുറത്തേക്ക് നോക്കി പെട്ടന്നാണ് ഒരു ചിരട്ടയിൽ വെള്ളം നിറഞ്ഞുകിടക്കുന്നത് അമ്മുവിൻ്റെ ശ്രദ്ധ യിൽ പെട്ടത്. പെട്ടന്നവൾ ഓർത്തു രണ്ടു ദിവസം മുൻമ്പ് മഴ പെയ്ത കാര്യം. പെട്ടെന്ന് എന്തോ ഒരു ശബ്ദം കേട്ടു അമു ചിന്തകളിൽ നിന്ന് ഉണർന്നു അമ്മു മുറ്റത്തേക്കോടി വെള്ളം നിറഞ്ഞു കിടക്കുന്ന ചിരട്ടയിലേക്ക് ശ്രദ്ധ ചലുത്തി നിന്നു.അമ്മു ശ്രദ്ധിച്ചത് മറ്റൊന്നുമല്ല ചിരട്ടയിൽ കുറെ വെള്ള സാധനങ്ങൾ നിറഞ്ഞു നിൽക്കുന്നത് കണ്ടു. അവൾ പതുക്കെ അത് തട്ടാൻ ശ്രമിച്ചു വെങ്കിലും പെട്ടന്നവൾ പിൻമാറി. അപ്പോൾ അവൾ അമ്മയുടെ വിളികേട്ടു അമ്മു അകത്തേക്കോടി അവൾ ചിരട്ടയിൽ ഉള്ളത് എന്തെന്ന് അമ്മയോട് ചോദിച്ചു അമ്മ അവളോട് പറഞ്ഞു: അത് കൊതുകുകളുടെ മുട്ടയാണ്. അത് നമ്മൾ കണ്ടാൽ തട്ടികളയണം.അമ്മുവിന് കാര്യം മനസിലായി. അമ്മു പിന്നെ നേരം കളഞ്ഞില്ല സ്കൂളിലേക്ക് പുറപ്പെട്ടു. അവൾ ഇത് കൂട്ടുകാരുമായി പങ്ക് വെച്ചു.അന്ന് അമ്മോവിൻ്റെ സ്കൂളിൽ ശുചിത്വ ത്തിനെ കുറിച്ചുള്ള ക്ലാസായിരുന്നു. അന്ന് ക്ലാസെടുക്കാൻ വന്നത് ഒരു സാറായിരുന്നു.സാർ പറഞ്ഞതെല്ലാം അവൾ ശ്രദ്ധ യോടെ കേട്ടു. അന്ന് സ്കൂൾ വിട്ടുപോവുമ്പോൾ പെട്ടെന്ന് അവളുടെ മുന്നിൽ അവിടെ അടുത്തുള്ള പുഴ ശ്രദ്ധ യിൽ പെട്ടത്.ആ പുഴ ആകെ മലിനമായി കിടക്കുകയാണ്. അവിടെ അടുത്ത് ഒരു പോലീസുകാരൻ നിൽക്കുന്ന ത് അവളുടെ ശ്രദ്ധ യിൽപെട്ടു അവൾ ആ സാറിനോട് പുഴ വൃത്തിയാക്കാൻ പറ്റുമോ എന്ന് ചോദിച്ചു .അദ്ദേഹം അത് അറിയിക്കേണ്ടവരെ അറിയിച്ചു. അമ്മുവിൻ്റെ ആഗ്രഹം സാധിപ്പിച്ചു കൊടുത്തു. അവൾ എല്ലാവരോടും ശുചിത്വ മുള്ളവരായി കഴിയാൻ അഭ്യർത്ഥിച്ചു. അമ്മുവിൻ്റെ വാക്കുകൾ കേട്ട് ആ ഗ്രാമം മുഴുവനും എല്ലാവരും കൂടി വൃത്തിയാക്കി.അമ്മു രണ്ടാം ക്ലാസിൽ ആണ് പഠിക്കുന്നത്. അവൾക്ക് പ്രശംസകൾ ഉയർന്നുകൊണ്ടിരുന്നു. പിന്നെ രണ്ട് ദിവസം കഴിഞ്ഞ് അവൾ സ്കൂൾ വിട്ട് പോവുമ്പോൾ പുഴയുടെ അരികിൽ ചെന്ന് നിന്നു. മനോഹരമായ പുഴ, എന്തോ! അവൾ അറിയാതെ പുഞ്ചിരിച്ചു. ശാന്തമായി കിടക്കുന്ന പ്രദേശം, പടിഞ്ഞാറു നിന്ന് കിഴക്കോട്ട് വീശുന്ന കുളിർമ നിറഞ്ഞ കാറ്റ്.അമ്മു അറിയാതെ കുറച്ചു നേരം അവിടെ നിന്ന് പോയി. അമ്മുവിൻ്റെ നൻമയുള്ള മനസ്സിനോട് എല്ലാവരും നന്ദി പറഞ്ഞു. അവൾ പിന്നെ എന്നും വൈകിട്ട് സ്കൂൾ വിട്ട് പോവുമ്പാൾ ആ പുഴയുടെ അരികിൽ കുറച്ചു നേരം ചിലവഴിക്കും. എന്തോ അറിയാതെ അവൾ പുഞ്ചിരിച്ചു ആ പുഞ്ചിരി എന്നും അതുപോലെ തന്നെ നില നിന്നു. അവൾ എല്ലാവരോടും നന്ദി കാണിച്ചു. അവൾ എന്നും ആ നാടിൻ്റെ ഓർമയായി. എന്തോ! കാറ്റ് അവളെ തലോടുന്നത് പോലെ അമ്മുവിന് തോന്നി.

അമ്റ ഫാത്തിമ
8 A അസംപ്ഷൻ ഹൈസ്കൂൾ
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ