അസംപ്ഷൻ എച്ച്.എസ്. പാലമ്പ്ര/അക്ഷരവൃക്ഷം/ പഴയ തലമുറയും പുതിയ തലമുറയും

Schoolwiki സംരംഭത്തിൽ നിന്ന്
പഴയ തലമുറയും പുതിയ തലമുറയും
         ആരോഗ്യമാണ്  ധനം  എന്ന്  നമ്മുടെ  പഴയ തലമുറയിൽപ്പെട്ടവർ പറയുന്നു . പഴയ തലമുറയിൽ ചക്ക, മാങ്ങ തുടങ്ങി നാടൻ വിഭവങ്ങളടങ്ങിയ നല്ല പോഷകങ്ങളുള്ള  ആഹാരമായിരുന്നു  കഴിച്ചിരുന്നത്. അതുകൊണ്ട്  നല്ല  ആരോഗ്യമായിരുന്നു  അവർക്ക്.രോഗങ്ങളും അവർക്ക് കുറവായിരുന്നു.  കാരണം അവർക്ക് നല്ല രോഗ പ്രതിരോധവും ഉണ്ടായിരുന്നു.എന്നാൽ ഇന്നത്തെ തലമുറയിൽപ്പെട്ടവർക്ക് ഫാസ്റ്റ് ഫുഡുകളും ബാർബിക്യു ഇറച്ചിയും  ഒക്കെയാണ് താത്പര്യം. ഈ ഭക്ഷണ രീതികൊണ്ട് തന്നെ ഈ തലമുറക്ക്  ആരോഗ്യമില്ല. ആരോഗ്യമില്ലാത്തതുകൊണ്ട് തന്നെ രോഗങ്ങളും പെട്ടെന്ന് പിടിക്കുന്നു. ഇപ്പോൾ ലോകമെങ്ങും കൊറോണ വൈറസ് ബാധിച്ചിരിക്കുകയാണ്. ശുചിത്വം പാലിക്കുക എന്നത് മാത്രമാണ് പ്രതിവിധി. കോവിഡ് 19 രോഗത്തിന് ഇതുവരെ മരുന്നുകൾ കണ്ടുപിടിച്ചിട്ടില്ല എന്നത് ആശ്വാസം പകരുന്ന വാർത്ത അല്ല. ലോകത്തെമ്പാടും അതിനുള്ള ശ്രമങ്ങളും പരീക്ഷണങ്ങളും നടന്നുകൊണ്ടിരിക്കുകയാണ്. നമ്മൾ ശുചിത്വം  പാലിക്കണം. അതു മാത്രമാണ് ഈ രോഗത്തെ പ്രതിരോധിക്കാനുള്ള മാർഗം. ശുചിത്വം പാലിച്ചുകൊണ്ടും നല്ല ഭക്ഷണരീതി ശീലമാക്കിക്കൊണ്ടും  നമുക്ക് രോഗങ്ങളെ തടയാം,  ആരോഗ്യമുളള തലമുറയെ വാർത്തെടുക്കാം


എബിൻ ജേക്കബ്
5B അസംപ്ഷൻ ഹൈസ്കൂൾ പാലമ്പ്ര
കാഞ്ഞിരപ്പള്ളി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം