ചൈനതൻ മടിത്തട്ടിൽ
പിറവിയെടുത്തതാം കൊറോണ,
കോവിഡ് 19 ആയി നാമമേറ്റവൾ
ലോകരാജ്യങ്ങളിൽ ശ്രദ്ധനേടി.
ചൈനയിൽ ജനിച്ചവളെങ്കിലും
വളർന്നതും ശക്തയായതും
യൂറോപ്യൻ രാജ്യങ്ങളിൽ.
അമേരിക്കയിൽ യൗവനം പൂർത്തിയാക്കി,
അടങ്ങാതെ കലിപൂണ്ടവൾ
ആഫ്രിക്കനേഷ്യൻ രാജ്യങ്ങളും കീഴടക്കി.
ഇന്ത്യയിലും അവൾ നൃത്തമാടി,
മനുഷ്യവംശത്തിന് ഭീഷണിയായി.
അവൾ രസിച്ചു വാഴുന്നു. മരുന്നോ മന്ത്രമോ ഇവളെ നശിപ്പിക്കില്ല.
അതിവേഗത്തിൽ പടർന്നു പന്തലിക്കുന്നവൾ,
ഇവളെ പിടിച്ചു കെട്ടുവാൻ
വൈദ്യശാസ്ത്ര വിദഗ്ധരെല്ലാവരും
ശ്രമിച്ചിടുന്നു നിരന്തരം.
നമുക്ക് പ്രാർത്ഥിക്കാം പരിശ്രമിക്കാം
വീട്ടിലായിരിക്കാം സുരക്ഷിതരായി.
തുരത്താം കൊറോണയെ... നേരിടാം കൊറോണയെ... ജയിക്കാം കൊറോണയെ...