ദുർഗന്ധം എങ്ങും പരന്നിടുന്നു
ദുർജ്ജനങ്ങൾ തൻ മനസ്സുപോലെ
ദുരിയോഗമാകുമി കാഴ്ച കാണാൻ
ദൂരേയ്ക്ക് പോകേണ്ട കാര്യമില്ല
ആശുപത്രിയ്ക്ക് പരിസരത്തും
ആരോഗ്യ കേന്ദ്രത്തിന് മുന്നിലായും
ഗ്രാമപ്രദേശത്തു നഗരത്തിലും
ഗണ്യമായി കൂടുന്നു മാലിന്യങ്ങൾ
അമ്പലമുറ്റത്ത് തൻ മുൻപിലും
അങ്ങിങ്ങ് പ്ലാസ്റ്റിക് തൻ മാലിന്യം
വിനോദകേന്ദ്രങ്ങൾക്കു തൻ മുൻപിലും
ഗണ്യമായി കൂടുന്നു മാലിന്യങ്ങൾ
ദുർഗന്ധം എങ്ങും പരന്നിടുന്നു
ദുർജനങ്ങൾ തൻ മനസ്സുപോലെ
ദുരിയോഗമാകുമീ കാഴ്ച കാണാൻ
ദൂരേക്ക് പോകേണ്ട കാര്യമില്ല….