അകവൂർ എച്ച്.എസ്.ശ്രീമൂലനഗരം/പരിസ്ഥിതി ക്ലബ്ബ്/2023-24
"ശാസ്ത്ര റേഡിയോ"
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് "ശാസ്ത്ര റേഡിയോ"ഉദ്ഘാടനം നിർവഹിച്ചു. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട കവിതകൾ, ചിന്താശകലങ്ങൾ എന്നിവ സ്കൂൾ റേഡിയോയിൽ അവതരിപ്പിച്ചു.


അകവൂർ ഹൈസ്കൂളിൽ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. ദിനാചരണത്തിന്റെ ഭാഗമായി നേച്ചർ ക്ലബ് വൃക്ഷത്തൈകൾ നട്ടും പരിസ്ഥിതി ദിന റാലി നടത്തിയും സമുചിതമായി ആചരിച്ചു. കുട്ടികളിൽ ശാസ്ത്രഭിരുചി വളർത്തുന്നതിന്റെ ഭാഗമായി സയൻസ് ക്ലബ് ആരംഭിച്ച ശാസ്ത്ര റേഡിയോ യുടെ ഉദ്ഘാടനം നടന്നു.

പ്രകൃതി സംരക്ഷണം ഉറപ്പാക്കുന്നതിനായി ,പ്ലാസ്റ്റിക് ഒഴിവാക്കുന്നതിനുവേണ്ടി സമീപ പ്രദേശങ്ങളിൽ തുണിസഞ്ചികളും, വൃക്ഷ തൈകളും വിതരണം ചെയ്തു. പോസ്റ്റർ നിർമാണ മത്സരം പ്ലക്കാർഡ് നിർമ്മാണം, പരിസ്ഥിതി ദിന പ്രതിജ്ഞ എന്നിവയും സംഘടിപ്പിച്ചു..