സി.കെ.സി.ജി.എച്ച്.എസ്. പൊന്നുരുന്നി/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്
26059-ckclogo
സി.കെ.സി ടൈംസ് കൊച്ചി, 2016 കൊല്ലവര്‍ഷം 1192 www.ckcghs.com

ഓവറോള്‍ ചാമ്പ്യന്‍ഷിപ്പുമായി സി.കെ.സിയുടെ കായികപ്പട

പൊന്നുരുന്നി
സി.കെ.സിയുടെ കൊച്ചു മിടുക്കികള്‍ കായികരംഗത്തില്‍ തങ്ങളുടെ കഴിവു തെളിയിച്ചിരിക്കുകയാണ്.മഹാരാജാസ് കോളേജു ഗ്രണ്ടില്‍ വച്ചു സംഘടിപ്പിച്ച തൃപ്പൂണിത്തറ ഉപജില്ലാ 

കായികമേളയില്‍ പെണ്‍കുട്ടികളുടെ വിഭാഗം ഓവറോള്‍ ചാമ്പ്യന്‍ പട്ടത്തിനു അര്‍ഹരായി.ശ്രീമതി ത്രേസ്യാമ ടീച്ചറിന്റെ നേത്രത്വത്തില്‍ കഠിനപരിശീലനത്തോടെ മുന്നേറിയ നമ്മുടെ സ്വന്തം അനു കൃഷ്ണന്‍,ശ്വേത ഒ.എസ്,ലിന്‍ഡ,ടീന,ജീനസ് എന്നിവര്‍ നേടിയ സമ്മാനങ്ങളാണ് സി,കെ,സിയ്ക്ക് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടിക്കൊടുത്തത്.

എസ്.എസ്.എല്‍.സി 100% വിജയം A+ 13 പേര്‍ക്ക്

ആറ് പേര്‍ക്ക് ഒന്‍പത് A+ ഗ്രേഡ്

പ്രമാണം:X.png പൊന്നുരുന്നി::2015-16 അദ്ധ്യയനവര്‍ഷത്തില്‍ എസ്.എസ്.എല്‍.സിയ്ക്ക് ഉജ്ജ്വല വിജയം നേടുവാന്‍ സാധിച്ചു.അര്‍പ്പണബോധത്തോടെയുള്ള അദ്ധ്യാപന രീതിയും ആത്മാര്‍ത്ഥതയോടുള്ള കഠിനപരിശ്രമവുമാണ് സി.കെ.സി.ജി.എച്ച്.എസ്സിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് ഈ ഉന്നത വിജയം നേടിക്കൊടുത്തത്.ജൂണ്‍ ആദ്യവാരത്തില്‍ അദ്ധ്യാപകരുടെയും ,പി.ടി.എ ഭാരവാഹികളുടെയും സാന്നിധ്യത്തില്‍ വിജയികളായ കുട്ടികള്‍ക്ക് ക്യാഷ് അവാര്‍ഡുകള്‍ നല്‍കി.അദ്ധ്യാപക പ്രതിനിധിയും ,വിദ്യാര്‍ത്ഥിപ്രതിനിധിയും കുട്ടികള്‍ക്ക് ആശംസകള്‍ നേര്‍ന്നു.