സഹായം Reading Problems? Click here

സി.കെ.സി.ജി.എച്ച്.എസ്. പൊന്നുരുന്നി/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്
26059-ckclogo
സി.കെ.സി ടൈംസ് കൊച്ചി, 2016 കൊല്ലവര്‍ഷം 1192 www.ckcghs.com
എസ്.എസ്.എല്‍.സി 100% വിജയം

A+ 13 പേര്‍ക്ക് ആറ് പേര്‍ക്ക് ഒന്‍പത് A+ ഗ്രേഡ് Sslc2016.JPG |പൊന്നുരുന്നി::2015-16 അദ്ധ്യയനവര്‍ഷത്തില്‍ എസ്.എസ്.എല്‍.സിയ്ക്ക് ഉജ്ജ്വല വിജയം നേടുവാന്‍ സാധിച്ചു.അര്‍പ്പണബോധത്തോടെയുള്ള അദ്ധ്യാപന രീതിയും ആത്മാര്‍ത്ഥതയോടുള്ള കഠിനപരിശ്രമവുമാണ് സി.കെ.സി.ജി.എച്ച്.എസ്സിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് ഈ ഉന്നത വിജയം നേടിക്കൊടുത്തത്.ജൂണ്‍ ആദ്യവാരത്തില്‍ അദ്ധ്യാപകരുടെയും ,പി.ടി.എ ഭാരവാഹികളുടെയും സാന്നിധ്യത്തില്‍ വിജയികളായ കുട്ടികള്‍ക്ക് ക്യാഷ് അവാര്‍ഡുകള്‍ നല്‍കി.അദ്ധ്യാപക പ്രതിനിധിയും ,വിദ്യാര്‍ത്ഥിപ്രതിനിധിയും കുട്ടികള്‍ക്ക് ആശംസകള്‍ നേര്‍ന്നു. യോഗാ ക്ലാസ്സ്

Yoga.jpg

പൊന്നുരുന്നി: വിദ്യാര്‍ത്ഥികള്‍ക്ക് ആരോഗ്യപരവും ബുദ്ധിപരവുമായ ഉണര്‍വ് ലഭിക്കുന്നതിനും ഏകാഗ്രത നേടുന്നതിനും ശ്രീമതി സ്മിതയുടെ നേതൃത്വത്തില്‍ യോഗ ക്ലാസ്സ് നടത്തി വരുന്നു.

ഓവറോള്‍ ചാമ്പ്യന്‍ഷിപ്പുമായി സി.കെ.സിയുടെ കായികപ്പട
Kayikom.JPG

പൊന്നുരുന്നി

സി.കെ.സിയുടെ കൊച്ചു മിടുക്കികള്‍ കായികരംഗത്തില്‍ തങ്ങളുടെ കഴിവു തെളിയിച്ചിരിക്കുകയാണ്.മഹാരാജാസ് കോളേജു ഗ്രണ്ടില്‍ വച്ചു സംഘടിപ്പിച്ച തൃപ്പൂണിത്തറ ഉപജില്ലാ 

കായികമേളയില്‍ പെണ്‍കുട്ടികളുടെ വിഭാഗം ഓവറോള്‍ ചാമ്പ്യന്‍ പട്ടത്തിനു അര്‍ഹരായി.ശ്രീമതി ത്രേസ്യാമ ടീച്ചറിന്റെ നേത്രത്വത്തില്‍ കഠിനപരിശീലനത്തോടെ മുന്നേറിയ നമ്മുടെ സ്വന്തം അനു കൃഷ്ണന്‍,ശ്വേത ഒ.എസ്,ലിന്‍ഡ,ടീന,ജീനസ് എന്നിവര്‍ നേടിയ സമ്മാനങ്ങളാണ് സി,കെ,സിയ്ക്ക് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടിക്കൊടുത്തത്.</font color></font>

ഓണം ആഘോഷിച്ചു

Sslc2016.JPG

പൊന്നുരുന്നി::2015-16 ഓണാഘോഷത്തോടനുബന്ധിച്ച് ഹൗസടിസ്ഥാനത്തില്‍ പൂക്കളമത്സരം സംഘടിപ്പിച്ചു. പി.ടി.എയുടെയും അദ്ധ്യാപകരുടെയും നേതൃത്ത്വത്തില്‍ പായസ വിതരണം നടത്തി.

നിറപ്പകിട്ടോടെ സ്വാതന്ത്ര്യദിനാഘോഷം

Aug15.JPG

പൊന്നുരുന്നി::2

സ്വാതന്ത്ര്യ ദിനം വിവിധ മത്സരപരിപാടികളോടെ സി.കെ.സി.ജി.എച്ച്.എസില്‍ വര്‍ണ്ണാഭമായി ആഘോഷ‍ിച്ചു. ഉപന്യാസം, ക്വിസ്, പ്രസംഗം എന്നീ മത്സരങ്ങള്‍ നടത്തി. വിജയികള്‍ക്ക് സമ്മാനം നല്‍കി അനുമോദിച്ചു.കുട്ടികളില്‍ ദേശസ്നേഹം വളര്‍ത്തുന്നതിനുതകുന്ന ദേശഭക്തിഗാന മത്സരങ്ങളും പ്രച്ഛന്നവേഷമത്സരവും നടത്തി സ്വാതന്ത്ര്യദിനാഘോഷത്തിന് മിഴിവേകി.

വായനദിന വാരാചരണം
Sslc2016.JPG

പൊന്നുരുന്നി ക്രൈസ്റ്റ് ദി കിംഗ് കോണ്‍വെന്റ് ഗേള്‍സ് ഹൈസ്കൂള്‍ ജൂണ്‍ 19മുതല്‍ 24 വരെ വായന വാരം ആചരിച്ചു.ജൂണ്‍ 20ാം തിയതി അസംബ്ലിയില്‍ അധ്യാപിക പ്രതിനിധി ശ്രിമതി കാര്‍മല്‍ ഗ്രെയ്സ് വായനദിന സന്ദേശം നല്‍കി. കുമാരി രഞ്ജിത ആശംസകളര്‍പ്പിച്ചു.

           ബെന്യാമിന്റെ 'ആടുജീവിതം' എന്ന നോവലിലെ ഒരു ഭാഗം കുമാരി വിജിഷ അവതരിപ്പിച്ചു.മേരിഹിത 'ഉപ്പ് ' എന്ന കവിത ആലപിച്ചു. കുമാരിപാര്‍വതിയുടെ നേതൃത്വത്തില അക്ഷരശ്ലോകം അവതരിപ്പിച്ചു. കുമാരി ടിസി വായനദിന പ്രതിജ്ഞ ചൊല്ലികൊടുത്തു.
           ജൂണ്‍ 20 മുതല്‍ 25വരെയുള്ള ദിവസങ്ങളില്‍ അസംബ്ലി മധ്യേ കുട്ടികള്‍ വിവിധ ഭാഷകളിലുള്ള ഗ്രന്ഥങ്ങളിലെ ഭാഗങ്ങള്‍ അവതരിപ്പിച്ചു. വായന, ക്വിസ്സ്, പ്രസംഗം എന്നീ മത്സരങ്ങള്‍ നടത്തി. വായനദിനത്തോടനുബന്ധിച്ച് ഓരോ ക്ലാസ്സിലും വായനാമൂലകള്‍ സജ്ജമാക്കി. പത്രപാരായണം പ്രോത്സാഹിപ്പിക്കുന്നതിനായി മലയാള മനോരമ ദിന പത്രവും മാതൃഭൂമി പത്രവും വിതരണം ചെയ്യുന്നു..