വിദ്യാലയ വാർത്തകൾ

Schoolwiki സംരംഭത്തിൽ നിന്ന്

2019-20 വർഷത്തെ വിവിധ പ്രവർത്തനങ്ങൾ ......വാർത്തകൾ

ജൂൺ 6: പ്രവേശനോൽസവം

2019 ജൂൺ 6 ന് സ്കൂളിൽ എത്തിച്ചേർന്ന നവാഗതരായ എട്ടാം ക്ളാസ്സുകാരെയും +1കാരെയും മറ്റു ക്ളാസ്സുകളിലെ സഹപാഠികൾ ചേർന്ന് വരവേറ്റു. സ്ക്കൂൾ മാനേജർ ഫാ.ജോൺസൺ പാഴുക്കുന്നേൽ ഉദ്ഘാടനം ചെയ്തു പ്രവേശനോൽസവ യോഗത്തിൽ വച്ച് അദേഹം ഓരോ ക്ളാസ്സിലെയും ലീഡേഴ് സിന് കത്തിച്ച മെഴുകുതിരികൾ നൽകി.ലോകത്തിന്റ പ്രകാശമകാൻ‍‍‍ വിദ്യാർത്ഥികളെ ഉദ്ബോധിപ്പിച്ചു. വർണ്ണാഭമായ ചടങ്ങിൽ പ്രവേശനോത്സവഗാനം അലയടിച്ചു.എല്ലാവർക്കും മധുരം നൽകി. ഹെഡ്മാസ്റ്റർ ശ്രീ. വിൽസൺ ജോർജ്ജ് ആശംസകൾ നേർന്നു..

ജൂൺ 10 : പരിസ്ഥിതി ദിനാഘോഷം

ചുറ്റുപാടുകളെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തിക്കൊണ്ടും വൃക്ഷത്തെെകൾ നട്ടുകൊണ്ടും ഉത്സവാന്തരീക്ഷത്തിലാണ് പരിസ്ഥിതിദിനം ആചരിച്ചത്. പി.ടി.എ പ്രസിഡണ്ട് ശ്രീ.രാജു മാളിയേക്കൽ ഉദ്ഘാടനം ചെയ്തു. ഹെ‍‍ഡ് മാസ്റ്റർ ശ്രീ .വിൽസൺ ജോർജ്ജ് അധ്യക്ഷത വഹിച്ചു. നേച്ചർ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന വ്യത്യസ്ത പരിപാടികളിലൂടെ ( ഓരോ ക്ലാസിനും ഓരോ ചെടി പദ്ധതി ,പോസ്റ്റർ രചന ) പ്രകൃതിസംരക്ഷകരാകാനുള്ള തയ്യാറെടുപ്പിലാണ് ഹോളി ഫാമിലിയിലെ കുട്ടികൾ ​എം.പി.ടി.എ പ്രസിഡണ്ട് നിഷ ബിജു സന്ദേശം നൽകി.

ജൂൺ 19 : വായനാദിനം

ജൂൺ 19 മൂതൽ 26 വരെ വിവിധ പരിപാടികളോടെ വായനപക്ഷാചരണ൦ ആഘോഷമാക്കി. ജൂൺ 19നു നടന്ന വായനാദിന പരിപാടി, കുട്ടികളുടെ നേതൃത്വത്തിൽ ഗ൦ഭീരമായി നടത്തി. ഹെഡ് മാസ് റ്റർ ശ്രീ.വിൽസൺ ജോർജ്ജ് മുഖ്യപ്രഭാഷണം നടത്തുകയുണ്ടായി . അദ്ദേഹത്തിന്റെ ജന്മദിനവൂ൦ കൂടിയായ ഇൗ ദിവസ൦ - ജന്മദിനത്തിന് ഒരു പുസ്തക൦- പരിപാടി ഉദ്ഘാടന൦ ചെയ്തു.

          തുടർന്നുളള  ദിവസങ്ങളിൽ  വായന മത്സരം, പോസ്റ്റ‍ർ രചന മത്സരം,സ്വന്തം കവിത അവതരണം ,

ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു.ക്ലാസടിസ്ഥാനത്തിൽ വായനക്കുറിപ്പുകളൂം പൂസ്തകപരിചയവൂം അനുസ്മരണപ്രഭാഷണവും നടത്തി..

ജൂൺ 21 : അന്താരാഷ്ട്ര യോഗാദിനം

യോഗയുടെ പ്രാധാന്യം വ്യക്തമാക്കിക്കൊണ്ട് നടത്തിയ ദിനാചരണത്തിൽ കായികാധ്യാപകനായ ടെന്നിസൺ K.Sകുട്ടികളുമായി സംവദിച്ചു.ശാരീരികവുംമാനസികവുമായ ഉണർവ്വു കൈവരിക്കാനുതകുന്ന വിവിധ തരത്തിലുളള യോഗാരീതികളെക്കുറിചുളള അറിവ് വിദ്യാർത്ഥികൾക്കു നൽകി. സ്കുൾ അങ്കണത്തിൽ അവരെ അണിനിരത്തുകയും ആവശ്യമായ യോഗാരീതികൾ അവരെ പരിചയപെടുത്തുകയും പ്രായോഗിക പരിശീലനം നൽകുകയും ചെയ്തു.

ജൂൺ 26 : ലഹരിവിരുദ്ധ ദിനം

ലഹരി വസ്തുക്കളുടെ ഉപയോഗത്തിനെതിരെ വ്യക്തമായ അവബോധം നൽകിക്കൊണ്ട് , സ്കൂൾ മാനേജർ ഈ ദിനം ഉദ്ഘാടനം ചെയ്തൂ. സ്കൂൾ അസംബ്ലിയിൽ വെച്ച് ലഹരി മരുന്നുകൾ വിദ്വാർത്ഥികളെ സ്വാധീനിക്കുന്ന സാഹചര്യങ്ങളെ കുറിച്ച് H.M വിൽസൺ സാർ ബോധ വൽക്കരണം നടത്തി. വ്യക്തിത്വ വികസന ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ പരിപാടിയെ തുടർന്ന് കുട്ടികൾ പ്ലക്കാർഡുകളുമേന്തി ബോധവൽക്കരണ റാലി സംഘടിപ്പിച്ചു.കായിക അധ്വാപകന്റെ നേതൃ ത്വത്തിൽ ഉറക്കെ മുദ്രാവാക്വങ്ങൾ മുഴക്കിയാണ് അധ്വാപകരും P.T.A യും വിദ്വാർത്ഥികളുമടങ്ങുന്ന സംഘം ജാഥ നടത്തിയത്.എല്ലാ വിദ്യാർത്ഥികളെ ഉൾപ്പെടുത്തിക്കൊണ്ട് ക്വിസ് മത്സരവും സംഘടിപ്പിച്ചിരുന്നു..

ജുലൈ 5 : ബഷീർ അനുസ്മരണ ദിനം

മലയാള ചെറുകഥാ ലോകത്തെ സുൽത്താനായി മാറിയ വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമദിനം ഉചിതമായ പരിപാടികളോടെ ആചരിച്ചു. ഭാഷാ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ പരിപാടിയിൽക്ലാസ്സ് തല അനുസ്മരണ പ്രഭാഷണങ്ങൾ സംഘടിപ്പിച്ചിരുന്നു. രാവിലെ 10 മണിക്ക് നടത്തിയ അസ൦ബ്ലിയിൽ വിദ്യാർത്ഥി പ്രതിനിധി പ്രഭാഷണം അവതരിപ്പിച്ചു. സാഹിത്യകാരൻമാർ, കൃതികൾ എന്നിവ എഴുതി തയ്യാറാക്കി സാഹിത്യമരത്തിൽ പ്രദർശിപ്പിച്ചു. കുട്ടികൾക്ക് ആവേശമുണർത്തിയ ഒരു പരിപാടിയായിരുന്നു ഇത് . ബഷീറിന്റെ ജീവചരിത്രം 9-ാം ക്ലാസിലെ ആദിത്യ വായിച്ചവതരിപ്പിച്ചു. ഭൂമിയുടെ അവകാശികൾ എന്ന കൃതിയുടെ ഓഡിയോ അവതരണവും ഉണ്ടായിരുന്നു. ബഷീർ കൃതികളും കഥാപാത്രങ്ങളും എന്ന വിഷയത്തെ അടിസ്ഥാനമാക്കി പോസ്റ്റർ രചനാ മത്സരവും സംഘടിപ്പിച്ചു.

ജൂലൈ 6 : ക്ലാസ്. P.T.A & ജനറൽ ബോഡി

കുട്ടികളുടെ ഒരുമാസത്തെ പഠന നിലവാരം രക്ഷിതാക്കളുമായിചർച്ച ചെയ്യുന്നതിനും പുതിയ പി.ടി.എ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിനുമായി ശനിയാഴ്ച്ച ക്ലാസ് P.T.A ചേർന്നു.തുടർന്ന് സ്കൂ‍‍ൾ ഹാളിൽ നടത്തിയ ജനറൽ ബോഡിയിൽ പുതിയ P.T.A ഭാരവാഹികളെ തെര‍‍ഞ്ഞെടുത്തു. സ്കൂൾ ഹെഡ്മാസ്റ്റർ രക്ഷിതാക്കൾക്കു വേണ്ട നിർദ്ദേശങ്ങൾ നൽകി .കൂടുതൽ പുരോഗതിക്കു വേണ്ട കാര്യങ്ങൾ രക്ഷിതാക്കൾ ചർച്ച ചെയ്തു. P.T.Aപ്രസിണ്ടായി രാജൂ മാളിയേക്കൽ , M.P.T.A പ്രസിഡണ്ടായി റീന എം. എന്നിവരെ തെര‍ഞ്ഞെടുത്തു .തുടർന്ന് കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന മനോമയ കൗൺ സിലിഗ് സെന്റർ ഡയറക്ടർ FR.വിൽസൺ മുട്ടത്തുകുന്നേൽ ബോധവത്ക്കരണ ക്ലാസ് നയിച്ചു .രക്ഷിതാക്കൾക്ക് വളരെ ഉപകാരപ്രദമായ ക്ലാസ് ആയിരുന്നു ഇത്. .

"https://schoolwiki.in/index.php?title=വിദ്യാലയ_വാർത്തകൾ&oldid=638906" എന്ന താളിൽനിന്ന് ശേഖരിച്ചത്