എ.എം.എൽ.പി.എസ്. കരിപ്പൂർ ചിറയിൽ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂൾ തല പ്രവർത്തനങ്ങൾ 2021 22

പ്രവേശനോത്സവം - 202 1- 22

ജൂൺ 1 ന് ഓൺലൈനായി പ്രവേശനോത്സവം നടത്തി. ഓൺലൈൻ പ്രവേശനോത്സവത്തിൽ എല്ലാ അധ്യാപകരും അവരവരെക്കുറിച്ച് വീഡിയോ രൂപത്തിൽ പരിചയപ്പെടുത്തി. കുട്ടികളുടെ വിവിധ പരിപാടികൾ ഓൺലൈനിലൂടെ നടത്തി.

കോവിഡ് കാല അടക്കലിന് ശേഷം നവംബർ ഒന്നിന് സ്കൂളുകൾ തുറക്കലിന്റെ ഭാഗമായി നവംബർ 1 നും നവംബർ 5 നും സ്കൂളിൽ പ്രവേശനോത്സവം നടത്തി. തലേ ദിവസം തന്നെ, സ്കൂൾ PTA ,M TA സഹകരണത്തോടെ അലങ്കരിച്ചിരുന്നു. PTA പ്രസിഡന്റ്, എം ടി എ മെമ്പർമാർ, വാർഡ് മെമ്പർ ,രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. പുതിയ കുട്ടികൾക്ക് ബാഡ്ജ്, കിറ്റ് വിതരണം നടത്തി. വാർഡ് മെമ്പർ സ്കൂളിലേക്ക് മാസ്ക് നൽകി. ഉച്ചയ്ക്ക് മുമ്പ്, പായസവും, ഉച്ചയ്ക്ക് ഭക്ഷണവും നൽകി. ശേഷം എല്ലാവരും മടങ്ങി.

ജൂൺ 5 ലോക പരിസ്ഥിതി ദിനം

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്  ഓരോ ക്ലാസ് ഗ്രൂപ്പിലും ഓൺലൈനായി വിത്യസ്ത പ്രവർത്തനങ്ങൾ നടത്തി. ചെടികൾ നടുന്ന ഫോട്ടോ പലരും അയച്ചു. കൂടാതെ പോസ്റ്റർ രചന, വീടും പരിസരവും വൃത്തി യാക്കൽ (ഫോട്ടോ), പരിസ്ഥിതി ദിന സന്ദേശം ക്ലാസ് ടീച്ചേഴ്സ് ഗ്രൂപ്പിൽ നൽകുകയും ചെയ്തു

2021 ജൂൺ 27ഞായർ

ഡ്രൈ ഡേ ആചരണം എന്തിനു വേണ്ടി ഓരോ ക്ലാസ് ടീച്ചേഴ്സും ഗ്രൂപ്പിൽ അവതരിപ്പിച്ചു വീടും പരിസരവും ശുചിയാക്കി ഈ ദിനാചരണത്തിൽ കുട്ടികൾ പങ്കെടുത്തു. ജൈവമാലിന്യങ്ങളെ കമ്പോസ്റ്റ് ആക്കി മാറ്റാമെന്ന് കുട്ടികൾ മനസ്സിലാക്കി.

അതിജീവനം

കോവിഡ് അടച്ചിടൽ കാലത്തെ അനുഭവങ്ങൾ, കുട്ടികളിൽ പല തരത്തിലുള്ള പരിവർത്തനങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. എന്നാലും ഈ കാലയളവിലെ അനുഭവങ്ങൾ അവരിലുണ്ടാക്കിയ വൈകാരിക സാമൂഹിക പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയെന്ന ഉത്തരവാദിത്തം നമുക്കുണ്ട്. വൈവിധ്യമാർന്ന പ്രവർത്തനങ്ങളിലൂടെ മാത്രമെ അത് സാധ്യമാകൂ. ആ പ്രക്രിയക്ക് തുടക്കം കുറിക്കുന്ന പ്രവർത്തനമാണ് അതിജീവനം മാനസികാരോഗ്യ വിദ്യാഭ്യാസ പരിപാടി. 20/11/22-ന് BRC Kondotty യിൽ വച്ച് നടന്ന അതിജീവനം പരിശീലനപരിപാടിയിൽ സ്കൂളിലെ കദീജത്തുൽ മാജിദ ടീച്ചർ പങ്കെടുത്തു. ശേഷം ആ ടീച്ചർ, 27/11/22 ന് സ്കൂളിലെ മറ്റധ്യാപകർക്കും ഈ പരിശീലനം നൽകി. സ്കൂൾ തലത്തിൽ, പല സെഷനുകളിലായി പല അധ്യാപകർ നയിച്ചു കൊണ്ട് അതിജീവനം പരിപാടി , രണ്ടു ദിവസങ്ങളിലായി രണ്ടു ബാച്ചുകളിലെ കുട്ടികൾക്കും നൽകി. ഒന്നാം ബാച്ച് 1-12-21നും രണ്ടാം ബാച്ച് 2 - 12 - 21 നും ആയിരുന്നു. കുട്ടികളെപ്പോലെ തന്നെ അധ്യാപകർക്കും വളരെ മാനസികോല്ലാസം നൽകുന്ന പരിപാടി തന്നെയായിരുന്നു അതിജീവനം.