എ.എം.എൽ.പി.എസ്. കരിപ്പൂർ ചിറയിൽ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സ്കൂൾ തല പ്രവർത്തനങ്ങൾ 2021-22

ഞങ്ങളുണ്ട് കൂടെ

സ്കൂളിലെ മുഴുവൻ കുട്ടികൾക്കും അധ്യാപകരുടെ സ്നേഹോപഹാരമായി പഠന സാമഗ്രികൾ നൽകി. വിതരണോദ്ഘാടനം പി.ടി.എ പ്രസിഡൻ്റ് ഷാഫി നടത്തി

പ്രവേശനോത്സവം - 2021- 22

ജൂൺ 1 ന് ഓൺലൈനായി പ്രവേശനോത്സവം നടത്തി. ഓൺലൈൻ പ്രവേശനോത്സവത്തിൽ എല്ലാ അധ്യാപകരും അവരവരെക്കുറിച്ച് വീഡിയോ രൂപത്തിൽ പരിചയപ്പെടുത്തി. കുട്ടികളുടെ വിവിധ പരിപാടികൾ ഓൺലൈനിലൂടെ നടത്തി.

കോവിഡ് കാല അടക്കലിന് ശേഷം നവംബർ ഒന്നിന് സ്കൂളുകൾ തുറക്കലിന്റെ ഭാഗമായി നവംബർ 1 നും നവംബർ 5 നും സ്കൂളിൽ പ്രവേശനോത്സവം നടത്തി. തലേ ദിവസം തന്നെ, സ്കൂൾ PTA , MTA സഹകരണത്തോടെ അലങ്കരിച്ചിരുന്നു. PTA പ്രസിഡന്റ്, എം ടി എ മെമ്പർമാർ, വാർഡ് മെമ്പർ ,രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. പുതിയ കുട്ടികൾക്ക് ബാഡ്ജ്, കിറ്റ് വിതരണം നടത്തി. വാർഡ് മെമ്പർ സ്കൂളിലേക്ക് മാസ്ക് നൽകി. ഉച്ചയ്ക്ക് മുമ്പ്, പായസവും, ഉച്ചയ്ക്ക് ഭക്ഷണവും നൽകി. ശേഷം എല്ലാവരും മടങ്ങി.

ജൂൺ 5 ലോക പരിസ്ഥിതി ദിനം

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്  ഓരോ ക്ലാസ് ഗ്രൂപ്പിലും ഓൺലൈനായി വ്യത്യസ്ത പ്രവർത്തനങ്ങൾ നടത്തി. ചെടികൾ നടുന്ന ഫോട്ടോ പലരും അയച്ചു. കൂടാതെ പോസ്റ്റർ രചന, വീടും പരിസരവും വൃത്തിയാക്കൽ (ഫോട്ടോ), പരിസ്ഥിതി ദിന സന്ദേശം ക്ലാസ് ടീച്ചേഴ്സ് ഗ്രൂപ്പിൽ നൽകുകയും ചെയ്തു

ജൂൺ 19 വായനദിനം (അക്ഷരോത്സവം 2021)

  ജൂൺ 19 മുതൽ 25 വരെ വായന വാരാചരണം നടത്തി. പി.എൻ. പണിക്കർ ഒരു കുറിപ്പ്, അക്ഷരമുറ്റം, പോസ്റ്റർ നിർമാണം , വായന കുറിപ്പ് തയ്യാറാക്കൽ, പുസ്തക പരിചയം,വീഡിയോ അവതരണം,ശ്രാവ്യ വായന, കവിതാലാപനം, വീട്ടിൽ ഒരു വായന മൂല ഒരുക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ ഓരോ ക്ലാസിനും അനുയോജ്യമായ രീതിയിൽ നടത്തി.

2021 ജൂൺ 27ഞായർ ഡ്രൈ ഡേ ആചരണം

ഡ്രൈ ഡേ ആചരണം എന്തിനു വേണ്ടി ഓരോ ക്ലാസ് ടീച്ചേഴ്സും ഗ്രൂപ്പിൽ അവതരിപ്പിച്ചു. വീടും പരിസരവും ശുചിയാക്കി ഈ ദിനാചരണത്തിൽ കുട്ടികൾ പങ്കെടുത്തു. ജൈവമാലിന്യങ്ങളെ കമ്പോസ്റ്റ് ആക്കി മാറ്റാമെന്ന് കുട്ടികൾ മനസ്സിലാക്കി.

ജൂലൈ 5 ബഷീർ ദിനം

ബഷീർ- ബേപ്പൂർ സുൽത്താൻ- അദ്ദേഹത്തിന്റെ രചനകളും അവയുടെ പ്രത്യേകതകളും അധ്യാപകർ അവതരിപ്പിച്ചു.

ബഷീർ കഥാപാത്രങ്ങളിലൂടെ

ബഷീർ കഥാപാത്രങ്ങളിലൂടെഎന്ന പ്രവർത്തനത്തോടനുബന്ധിച്ച് കുട്ടികൾ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. പതിപ്പ് നിർമ്മാണം, കഥയുടെ ഭാഗങ്ങൾ പരിചയപ്പെടുത്തൽ, ബഷീർ ദിനവുമായി ബന്ധപ്പെടുത്തി സാഹിത്യ ക്വിസ്, പരിസ്ഥിതി ദിന ക്വിസ് തുടങ്ങിയ പ്രവർത്തനങ്ങളും നടത്തി.

ജൂലൈ 21 ചാന്ദ്രദിനം

ബഹിരാകാശ യാത്രകളെക്കുറിച്ചും ഇന്ത്യയുടെ പങ്കാളിത്തവും അധ്യാപകർ ഓൺലൈനായി അവതരിപ്പിച്ചു. പതിപ്പ് നിർമ്മാണം (ബഹിരാകാശ വാഹനങ്ങൾ ,യാത്രികർ, കൃത്രിമ ഉപഗ്രഹങ്ങൾ ...) ,ചന്ദ്രനിൽ ഒരു ദിനം - സാങ്കൽപിക രചന (കഥ, കവിത, ലേഖനം, ചിത്രം), അമ്പിളിമാമന് ഒരു കത്ത്, കഥകൾ പാട്ടുകൾ - അവതരണം, ബഹിരാകാശ യാത്രികന്റെ വേഷം ധരിച്ചുള്ള ഫോട്ടോ തുടങ്ങി അതാത് ക്ലാസിനനുയോജ്യമായ പ്രവർത്തനങ്ങൾ നടത്തി.

സ്വാതന്ത്ര്യ ദിനം

സ്വാതന്ത്ര്യ ദിനം-വിവിധ വശങ്ങൾ അവതരിപ്പിച്ചു കൊണ്ട് അധ്യാപകരും ഹെഡ്മാസ്റ്ററും  വിവരിച്ചു. പതിപ്പ് /ആൽബം തയ്യാറാക്കൽ, പ്രസംഗം - മലയാളം / ഇംഗ്ലീഷ്, ദേശഭക്തി ഗാനാലാപനം , വിവിധ സംഭവങ്ങൾ അവതരിപ്പിക്കൽ, വെജിറ്റബിൾ ആർട്ട്, ഇന്ത്യൻ ഭൂപടം വരയ്ക്കൽ, പല നിറത്തിലുള്ള ഇലകൾ ചെറുകഷണങ്ങളാക്കി ഓരോ സംസ്ഥാനങ്ങൾക്കും നിറം നൽകത്തക്ക വിധം ഒട്ടിക്കുക തുടങ്ങി ഓരോ ക്ലാസിനും യോജിച്ച പ്രവർത്തനങ്ങൾ നടത്തി.

ഓണാഘോഷം

നാടൻ കളി അവതരണം ,കലാപരിപാടികളുടെ അവതരണം, എന്റെ പൂക്കള നിർമാണം, പൂക്കളം വരച്ച് നിറം നൽകൽ, ഓണസദ്യ ഒരുക്കുന്നതും കഴിക്കുന്നതും ( ഫോട്ടോ /വീഡിയോ) തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി.ഓണാഘോഷത്തിന് പിന്നിലെ ഐതിഹ്യം അധ്യാപകർ  ക്ലാസ് ഗ്രൂപ്പുകളിൽ അവതരിപ്പിച്ചു.

പോഷൺ അഭിയാൻ മാസാചരണം

പോഷൺ അഭിയാൻ മാസാചരണവുമായി ബന്ധപ്പെട്ട് CPTA 26-09-2021 രാത്രി 7:30pm മുതൽ 9:00pm വരെ ഓൺലൈൻ ആയി നടന്നു. വിഷയാവതരണം ഓരോ അധ്യാപകരും ക്ലാസ് ഗ്രൂപ്പുകളിൽ നടത്തി. നല്ല ഭക്ഷണ  ശീലങ്ങളെ കുറിച്ചും കഴിക്കേണ്ട ഭക്ഷണങ്ങളെ കുറിച്ചും  ഹെഡ്മാസ്റ്റർ വിശദീകരിച്ചു സംസാരിച്ചു. പഠനപ്രവർത്തനങ്ങളിൽ കുട്ടികൾക്ക് വേണ്ട സഹായങ്ങൾ അധ്യാപകർ നൽകി.

ഒക്ടോബർ 2 ഗാന്ധി ജയന്തി

 ഗാന്ധിയെ വരയ്ക്കാം ,ഗാന്ധി - പ്രച്ഛന്ന വേഷം, ശുചീകരണം, ഗാനാലാപനം ,പ്രസംഗം, പതിപ്പ് നിർമാണം ഇവയുടെ ഫോട്ടോ /വീഡിയോ കുട്ടികൾ ഗ്രൂപ്പിൽ പങ്കുവെച്ചു. ഗാന്ധി ജീവിതവും സന്ദേശവും അധ്യാപകർ അവതരിപ്പിച്ചു.

ശിശുദിനം നവംബർ 14

ചാച്ചാജി- നെഹ്റു- ശിശുദിനവുമായി ബന്ധപ്പെട്ട ഓൺലൈൻ ക്വിസ് മത്സരം നെഹ്റു തൊപ്പി നിർമ്മാണം, ചാച്ചാജിയുടെ വേഷം ധരിച്ച് ഫോട്ടോ അയക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി

അതിജീവനം

കോവിഡ് അടച്ചിടൽ കാലത്തെ അനുഭവങ്ങൾ, കുട്ടികളിൽ പല തരത്തിലുള്ള പരിവർത്തനങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. എന്നാലും ഈ കാലയളവിലെ അനുഭവങ്ങൾ അവരിലുണ്ടാക്കിയ വൈകാരിക സാമൂഹിക പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയെന്ന ഉത്തരവാദിത്തം നമുക്കുണ്ട്. വൈവിധ്യമാർന്ന പ്രവർത്തനങ്ങളിലൂടെ മാത്രമെ അത് സാധ്യമാകൂ. ആ പ്രക്രിയക്ക് തുടക്കം കുറിക്കുന്ന പ്രവർത്തനമാണ് അതിജീവനം മാനസികാരോഗ്യ വിദ്യാഭ്യാസ പരിപാടി. 20/11/22-ന് BRC Kondotty യിൽ വച്ച് നടന്ന അതിജീവനം പരിശീലനപരിപാടിയിൽ സ്കൂളിലെ കദീജത്തുൽ മാജിദ ടീച്ചർ പങ്കെടുത്തു. ശേഷം ആ ടീച്ചർ, 27/11/22 ന് സ്കൂളിലെ മറ്റധ്യാപകർക്കും ഈ പരിശീലനം നൽകി. സ്കൂൾ തലത്തിൽ, പല സെഷനുകളിലായി പല അധ്യാപകർ നയിച്ചു കൊണ്ട് അതിജീവനം പരിപാടി , രണ്ടു ദിവസങ്ങളിലായി രണ്ടു ബാച്ചുകളിലെ കുട്ടികൾക്കും നൽകി. ഒന്നാം ബാച്ച് 1-12-21നും രണ്ടാം ബാച്ച് 2 - 12 - 21 നും ആയിരുന്നു. കുട്ടികളെപ്പോലെ തന്നെ അധ്യാപകർക്കും വളരെ മാനസികോല്ലാസം നൽകുന്ന പരിപാടി തന്നെയായിരുന്നു അതിജീവനം.

ഡിസംബർ 18 അറബി ഭാഷാദിനം

ഡിസംബർ 18 അറബി ഭാഷാ ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ നടത്തി. പദ്യംചൊല്ലൽ, ഡോക്യുമെന്ററി പ്രദർശനം, ക്വിസ്സ്, പദപ്പയറ്റ്  തുടങ്ങിയ പരിപാടികൾ നടത്തി. ദിവസവും ഓരോ പൊതു വിജ്ഞാന ചോദ്യം ഗ്രൂപ്പിലൂടെ കുട്ടികൾക്ക് നൽകുന്നു. ഉത്തരം കുട്ടികൾ എഴുതി കൊണ്ടു വന്ന് സ്കൂളിൽ സ്ഥാപിച്ചിരിക്കുന്ന ഉത്തരപ്പെട്ടിയിൽ നിക്ഷേപിക്കുന്നു . നിശ്ചയിച്ച സമയത്തിൽ നറുക്കെടുപ്പിലൂടെ വിജയിയെ കണ്ടെത്തി അപ്പോൾ തന്നെ സമ്മാനം നൽകുന്നു .

പദപ്പയറ്റ് പങ്കെടുക്കുന്ന കുട്ടികളെ കോവിഡ് പ്രോട്ടോകോൾ പാലിച്ച് വട്ടത്തിൽ ഇരുത്തി, ആദ്യം പറഞ്ഞ പദത്തിന്റെ അവസാന അക്ഷരം ഉപയോഗിച്ച് അടുത്ത കുട്ടി പദം പറയുന്നു .ഇതിൽ രണ്ട് തവണ പറയാൻ കഴിയാത്ത കുട്ടി ഔട്ടാവുകയും അവസാനം വരെ കളിയിൽ ഉണ്ടാകുന്ന കുട്ടി വിജയിയാവുകയും ചെയ്യുന്നു.

മറ്റു ചില പ്രവർത്തനങ്ങൾ

സ്വാതന്ത്ര്യദിനപരിപാടികൾ

അധ്യാപക ദിനാഘോഷം

സ്കൂൾ വാർഷികം

സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ

ഫീൽഡ് ട്രിപ്പ്

പഠനയാത്ര

കമ്പ്യൂട്ടർ ക്ലാസുകൾ

കേരളപ്പിറവിദിനം

ശിശുദിനം

കർഷകദിനം

റിപ്പബ്ലിക്ക്ദിനം

LSS

വിജയഭേരി

എന്നീ പ്രവർത്തനങ്ങളും ഉണ്ട്