"ഹോളി ഫാമിലി എച്ച്. എസ്സ്. വേനപ്പാറ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 131: വരി 131:
         പഠിപ്പുര                      - മനോരമ
         പഠിപ്പുര                      - മനോരമ
         വിദ്യ                          - മാതൃഭൂമി
         വിദ്യ                          - മാതൃഭൂമി
         ജനപഥം                      -
         ജനപഥം                       
[[category:നാടോടി വിജ്ഞാനകോശം]]

09:53, 22 ഓഗസ്റ്റ് 2010-നു നിലവിലുണ്ടായിരുന്ന രൂപം

നാടോടിവിജ്ഞാനകോശം

പ്രശ്നം:- വേണ്ടത്ര അവസരങ്ങള്‍ ലഭിക്കാതെ അന്യം നിന്നുപോകുന്ന നമ്മുടെ നാടോടി- ആദിവാസി- ക്ലാസിക്കല്‍ കലാരൂപങ്ങള്‍ മതിയായ പ്രോത്സാഹനം ലഭിക്കാത്ത നമ്മുടെ പ്രഗല്‍ഭരായ കലാകാരന്മാര്‍. ഈ കലകളുടേയും കലാകാരന്മാരുടെയും സംരക്ഷണത്തിന് കേരള ടൂറിസം തുടക്കം കുറിച്ച കേരളീയ കലാരൂപങ്ങളുടെ മഹോത്സവമാണ് ഒരു നാടോടി വിജ്ഞാനകോശം എന്നൊരു പ്രോജക്ട് ചെയ്യാന്‍ പ്രേരിപ്പിച്ചത്. അതോടോപ്പം നാട്ടറിവുകളും പ്രദേശത്തിന്റെ തനതായ ഭാഷപ്രയോഗങ്ങളും ശേഖരിക്കാന്‍ തീരുമാനിച്ചു. 

അസുത്രണം:- നടന്‍ കലാരൂപഹ്ങളെപ്പറ്റി പരാമര്‍ശിച്ചിട്ടുള്ള ലേഖനങ്ങള്‍ കണ്ടെത്തുകയും പഠനവിധേയമാക്കുകയും ചെയ്തു. ലഭിച്ച വിവരങ്ങള്‍ പ്രോജക്ട് ഡയറിയില്‍ രേഖപ്പെടുത്തി. വിവരശേഖരണത്തിന് പത്തു ദിവസമെടുത്തു. പ്രോജക്ട് ഡയറിയിലെ വിവരങ്ങള്‍ ഉള്‍‍പ്പെടുത്തി റിപ്പോര്‍ട്ട് തയ്യാറാക്കി.

                                                പ്രോജക്ട് റിപ്പോര്‍ട്ട്
വിഷയം:- നാടോടിവിജ്ഞാനകോശം.

ആമുഖം :- ഓഗസ്റ്റ് 21 ഫോക്‍ലോര്‍ ദിനമാണ്. ഓരോ ദേശത്തിനും സ്വന്തമായ കലകളും ആചാരങ്ങളും ഒക്കെചേര്‍ന്ന തനിമയാണ് ഫോക്‍ലോര്‍. നഷ്ടമായിക്കൊണ്ടിരിക്കുന്ന നമ്മുടെ സ്വന്തം നാട്ടുവഴക്കങ്ങളെ വിണ്ടെടുക്കേണ്ടതിന്റെ അത്യാവശ്യമാണ് ഈ ദിനം നമ്മെ ഓര്‍മ്മിപ്പെടുത്തുന്നത്. ഈ ചിന്തയാകാം കോരള ടൂറിസം തുടക്കം കുറിച്ച കേരളീയ കലാരൂപങ്ങളുടെ മഹോത്സവത്തിന് കാരണം. നാടന്‍കലകലെക്കുറിച്ചും നാട്ടറിവുകളെക്കുറിച്ചും പ്രദേശത്തിന്റെ തനതായ ഭാഷ പ്രയോഗങ്ങളെക്കുറിച്ചും കൂടുതല്‍ അറിയുകയാണ് ഈ പ്രോജക്ടിന്രെ ലക്ഷ്യം.

പരികല്പന:- നാടന്‍ കലകളും പാട്ടുകളും മാത്രമല്ല ഫോക്‍ലോര്‍, ഒരു ജനതയുടെ വാമൊഴിസാഹിത്യവും സാമൂഹികാചരങ്ങള്‍, ആചാരങ്ങള്‍, ചികിത്സാരീതികള്‍, കളികള്‍, കരവിരുതുകള്‍, വാസ്തുവിദ്യ, വേഷഭൂഷാദികള്‍, ഉപകരണങ്ങള്‍, ഭക്ഷണം തുടങ്ങിയ എന്തും നാടോടിവിജ്ഞാനീയത്തിന്റെ പരിധിയില്‍ വരുന്നു. 

പഠനോദ്ദേശ്യങ്ങള്‍ ‍

  • സംസ്കാരത്തിന്റെ അവിഭാജ്യ ഘടകങ്ങളാണ് തനതായ കലകളെ തിരിച്ചറിയല്‍.
  • പ്രാദേശിക ഭാഷയിലുണ്ടാകുന്ന വ്യത്യാസങ്ങളെ കുറിച്ച് മനസ്സിലാക്കല്‍
  • ഭാഷയിലുള്ള വ്യത്യാസങ്ങള്‍ തിരിച്ചറിയല്‍
  • പ്രദേശിക ഭാഷാപദങ്ങള്‍ തിരിച്ചറിയല്‍
  • നാട്ടറിവുകളെ തിരിച്ചറിയല്‍
  • തനതുകലകളിലെ പ്രാക്തനജനതയുടെ ജീവിതശൈലിയുംസംസ്കാരവും തിരിച്ചറിയല്‍
  • ഒരു ജനതയെക്കുറിച്ചുള്ള ശാസ്ത്രം എന്നതിലുപരി ഫോക്‍ലോര്‍ പാരമ്പര്യ ജനശാസ്ത്രം നാടന്‍സാഹിത്യവുമാണെന്ന് കണ്ടെത്തന്‍
പഠനരീതി:- നാടന്‍ കലാരൂപങ്ങളെക്കുറിച്ച് വിവരിച്ചിട്ടുള്ള കൃതികളും ലേഖനങ്ങളും പരിശോധിച്ച് ആശയങ്ങള്‍ സ്വരൂപിച്ചുകൊണ്ടുള്ള വിശകലന പഠനരീതിയാണ് സ്വീകരിച്ചിട്ടുള്ളത്.

ശേഖരിച്ച ദത്തങ്ങള്‍ നാടന്‍‌വിജ്ഞാനം, നാടോടിവിജ്ഞാനം എന്നെല്ലാം അറിയപ്പെടുന്ന ഫോക്‍ലോര്‍ ഇന്ന് ലോകം മുഴുവന്‍ ശ്രദ്ധിക്കുന്ന പഠനശാഖയായി മാറിയിരിക്കുകയാണ്. ഒരു കാലത്ത് നാടന്‍പാട്ട്, നാട്ടുചികിത്സ, നാടന്‍കല തുടങ്ങിയവയ്ക്കെതിരെ അഭിജാതമെന്നു കരുതപ്പെട്ടിരുന്നവര്‍ മുഖംതിരിച്ചിരിന്നുവെങ്കിലും ഇന്നു ജനജീവിതത്തേയും സംസ്കാരത്തേയും കുറിച്ചുലള്ള വിജ്ഞാനം ലഭിക്കുന്ന പാരമ്പര്യ ശാസ്ത്രമായി നാടോടിവിജ്ഞാനീയത്തെ അംഗീകുരിച്ചിരിക്കുന്നു. നാടന്‍ഡ സംസ്കൃതിയുടെ അപഗ്രഥനമാണ് ഫോക്‍ലോര്‍ പഠനത്തിലൂടെ നിര്‍വഹിക്കപ്പെടുന്നത്. ജനജീവിതവുമായി ബന്ധപ്പെട്ട വസ്തുതകളേയും വസ്തുക്കളേയും വിശകലന വിധേയമാക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുകവഴി അതിലെ കൂട്ടായ്മയുടെ സ്വഭാവം കണ്ടെത്താന്‍ ശ്രമിക്കുന്ന വിജ്ഞാനശാഖയാണ് ഫോക്‍ലോര്‍‌.

          ദൈവത്തിന്റെ സ്വന്തം നാടായ കേരളം കലകളുടെ പൂങ്കാവനം കൂടിയാണ്. നാടോടിക്കഥകള്‍, ക്ലാസിക്കല്‍ കലകള്‍, അനുഷ്ഠാനകലകള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന എത്രയെത്ര കലകള്‍ ക്ലാസിക്കല്‍ കലകള്‍. കൊട്ട്, ആട്ട്, കൂത്ത്, പാട്ട് എന്നിങ്ങനെയായിരുന്നു ആദ്യകാലങ്ങളില്‍ കലകളെ വര്‍ഗ്ഗീകരിച്ചിരുന്നത്. 
          കേരളം നാടോടി കലകളുടെ കലവറയാണ്. ക്ഷോത്രോത്സവങ്ങള്‍ക്കും കാര്‍ഷികോത്സവങ്ങള്‍ക്കും  സാമുദായിക ആഘോഷങ്ങള്‍ക്കും പ്രത്യേകമായ പാട്ടും നൃത്തവും നമുക്കുണ്ട്. നഗരങ്ങളേക്കാള്‍ ഗ്രാമപ്രദേശങ്ങളിലാണ്നാടന്‍ കലകള്‍ക്ക് പ്രാമുഖ്യം ലഭിക്കുന്നത്. നമ്മുടെ ഗ്രാമീ‌ണകലകള്‍ ഈ നാടിന്റെ സാംസാകാരിക  പൈതൃകത്തെയാണ് വിളിച്ചോതുന്നത്. കേരളത്തിലെ പ്രധാന നാടന്‍ കലകളുടെ ഒരു വിജ്ഞാനകോശം തയ്യാരാക്കാം.
  1. അയനിപ്പാട്ട് :- കേരളത്തിലെ ക്രൈസ്തവരുടെ കല്യാണപ്പാട്ടുകളില്‍ ഒരിനം.
  2. അയ്യപ്പന്‍ തീയ്യാട്ട് :- അയ്യപ്പന്‍കാവുകളിലും ബ്രഫ്മാലയങ്ങളിലും തീയാടി നമ്പ്യാന്‍മാര്‍ നടത്തുന്ന അനുഷ്ഠാനകല.
  3. അലാമിക്കളി :- ഉത്തരകേരളത്തില്‍ നിലവിലുള്ള ഒരു അനുഷ്ഠാനകല.
  4. അര്‍ജുനനൃത്തം :-ദക്ഷിണകേരളത്തിലെ ഭദ്രകാളിക്ഷേത്രങ്ങളില്‍ കണ്ടുവലരുന്ന ഒരു അനുഷ്ഠാനകല.
  5. ആദിത്യ പൂജ :- കോട്ടയം, ആലപ്പുഴ, തിരുവനന്തപുരം എന്നീ ജില്ലകളിലും തെക്കേമലബാറില്‍ ചിലയിടങ്ങളിലും നിലവിലുള്ള അനുഷ്ഠാനകല.
  6. ഏഴിവട്ടംകളി :- പാലക്കാട്ടു ജില്ലയില്‍ പ്രചാരമുള്ള ഒരു അനുഷ്ഠാനകല. പാണന്മാരാണ് ഇതില്‍ ഏര്‍പ്പെടുന്നത്.
  7. ഏഴാമുത്തിക്കളി :- ഹാസ്യരസ പ്രധാനമായ ഒരു വിനോദകല. കലാരൂപത്തില്‍ ചോദ്യോത്തരങ്ങളടങ്ങിയ പാട്ടുകളാണധികവും.
  8. ഓണത്തുള്ളളല്‍ :- ദക്ഷിണകേരളത്തില്‍ നടപ്പുളള കലാവിശേഷം. വേല സമുദായക്കരുടെ തുള്ളലായതിനാല്‍ വേലന്‍ തുള്ളള്‍ എന്നും പറയുന്നു.
  9. ഒപ്പന :- മുസ്ലീം സ്ത്രീകള്‍ നടത്തുന്ന ഒരു സാമുദായിക വിനോദം.
  10. കണ്യാര്‍ കളി :- പാലക്കാട്ടു ജില്ലയിലെ അനുഷ്ഠാന നൃത്ത നാടകമാണ് കണ്യാര്‍ കളി.
  11. കാക്കാരിശ്ശി നാടകം :-മധ്യതിരുവിതാംകൂറില്‍ നിലനിന്നുപോരുന്ന ഒരു വിനോദകല.
  12. കാളിയൂട്ട് :- കാളിസേവയുമായി ബന്ധപ്പെട്ട ഒരു അനുഷ്ഠാനകല.
  13. കാവടിയാട്ടം :- കേരളത്തിലും തമിഴ്‍നാട്ടിലും പ്രചാരത്തിലുള്ള അനുഷ്ഠാനനൃത്തരൂപം.
  14. കുമ്മട്ടി :- കുമ്മാട്ടിപ്പുല്ലു കൊണ്ട് ശരീരം മൂടി പൊയ്മുഖവുമണിഞ്ഞ് നടത്തുന്ന കലാരൂപം.
  15. കൂടിയാട്ടം :- നടന്മാര്‍ കുടി ആടുന്നതുകൊണ്ട് കൂടിയാട്ടം എന്നറിയപ്പെടുന്ന ഒരു ക്ഷേത്രകലയാണ്.
  16. കൂത്ത് :- ഒരു ക്ഷേത്രകലയാണ്. ചാക്യാന്മാരാണ് കൂത്ത് നടത്തുന്നത്.
  17. കോല്‍ക്കളി :- ഒരു വിനോദകലരൂപം.
  18. കോതാമ്മൂരിയാട്ടം :- ഉത്തരകേരളത്തിലെ പ്രശസ്തമായ ഒരു കലാരൂപമാണ്. കാര്‍ഷിക വൃത്തിയുമായി ബന്ധപ്പെട്ട കലാരൂപമാണ്.
  19. ചവിട്ടുനാടകം :- കേരളത്തിലം ക്രിസ്താനികളുടെ ഒരു ദൃശ്യകല. കഥകളിയിലെ ചില അംഗങ്ങളോട് സാദൃശ്യം.
  20. തിരുവാതിരക്കളി :- ഇത് സ്ത്രീകളുടെ മാത്രമായ കലയാണ്.
  21. തിറ :- ധനുമാസത്തിലും മേടമാസത്തിലുമായി കാവുകളില്‍ സംഘടിപ്പിക്കുന്ന നാടോടികലാരൂമാണ്.
  22. തീയ്യാട്ട് :- പ്രാചീനമായ ഒരു അനുഷ്ഠാനകല. അയ്യപ്പന്‍തീയ്യാട്ട്, ഭദ്രകാളിതീയ്യാട്ട് എന്നിങ്ങനെ തീയ്യാട്ട് രണ്ടുതരം.
  23. തെയ്യം :- ദൈവങ്ങളെ ആരാധിച്ചു കൊണ്ടാരംഭിക്കുന്ന തെയ്യം കളി വടക്കേമലബാറില്‍ ഏറെ പ്രചാരം സിന്ധിച്ചിട്ടുള്ള അനുഷ്ഠാനകല.
  24. ദഫ്മുട്ട് :- മുസ്ലീം വിഭാഗക്കാര്‍ക്കിടയില്‍ പ്രചാരത്തിലുള്ള ഒരു വിനോദകലാരൂപം.
  25. തിമബലി :- ദുര്‍മന്ത്രവാദികളായ മലയന്‍, പാണര്‍ തുടങ്ങിയ വര്‍ഗക്കാര്‍ നടത്തുന്ന ബാധോച്ചാടനപരമായ ഒരു ബലികര്‍മ്മം.
  26. പൂരക്കളി :- കേരളത്തിലെ ഏറ്റവും വടക്കന്‍ ജില്ലകളിലെ കലാരൂപം.
  27. പൊരാട്ടുനാടകം :- പാണസമുദായത്തില്‍‌പ്പെട്ടവര്‍ അവതരിപ്പിക്കുന്ന കലാരൂപം.
  28. പരിചമുട്ടുകളി :- ഒരിക്കല്‍ ആയോധന പ്രധാനമായ വിനോദമായിരുന്നു പരിചമുട്ടുകളി. കാലക്രമേണ ഒരു അനുഷ്ഠാന നൃത്തരൂപമായി മാറി.
  29. മാര്‍ഗംകളി :- ക്രിസ്ത്യാനികളുടെ ഇടയില്‍ മാത്രം പ്രചാരമുള്ള ഒരു വിനോദകല.
  30. മുടിയേറ്റ് :- മധ്യകേരളത്തിലെ ഭദ്രകാളി ക്ഷേത്രങ്ങളില്‍ ആണ്ടിലോരിക്കല്‍ നടത്തപ്പെടുന്ന അനുഷ്ഠാനകല.
  31. സര്‍പ്പപ്പാട്ട് :- നാഗക്ഷേത്രങ്ങളിലും , സര്‍പ്പക്കാവുകളിലും പുള്ളുവര്‍ നടത്തുന്ന അനുഷ്ഠാനനിര്‍വഹണം.

                                     തനതായ ഭാഷാ പ്രയോഗങ്ങള്‍ 
  ആറുനാട്ടില്‍ നൂറുഭാഷ എന്നതാണ് മലയാളികളുടെ ചൊല്ല്.  ഭാഷയ്ക്ക് വാമൊഴിയെന്നും വരമൊഴിയെന്നും രണ്ടു വിഭാഗങ്ങള്‍‌ കല്പിക്കാറുണ്ട്. വാമൊഴിയില്‍ പ്രാദേശികമായ പല വ്യത്യാസങ്ങളും കാണാം. ഒരു ഭാഷ വലിയൊരു പ്രദേശത്തിന്റെ പലഭാഗങ്ങളിലും വ്യത്യസ്തമായ രീതിയില്‍ സംസാരിക്കാം. അതില്‍ ഏതെങ്കിലും ഒന്ന്  മെച്ചമെന്നോ, മറ്റൊന്ന് മോശമെന്നോ പറയുന്നത് തെറ്റാണ്.
               ഒരേ പദം തന്നെ പലപ്രദേശങ്ങളീല്‍ പലതരത്തില്‍ ഉച്ചരിക്കാറുണ്ട്. ചില വാക്കുകളില്‍ ഏതെങ്കിലും അക്ഷരത്തിന്റെ വ്യത്യാസം മാത്രമാണ് പ്രകടമാകുന്നത്. ഉദാ :-  
     അന്‍പത് - അമ്പത് - അയ്‍മ്പത് 
     എനിക്ക്   - എനക്ക് - ഞമ്മക്ക്
     കുഴയുന്നു - കുയയുന്നു- കുളയുന്നു 
     കോഴി - കോയി - കോളി
     തലയണ - തലവണ - തലേണ
     മണ്‍വെട്ടി - മമ്മെട്ടി - മണ്ണ്വെട്ടി
     മഷി - മസി - മശി
     മഴ - മയ - മള
     വാഴ - വായ - വാള
                    പ്രദേശിക ഭേദ൯മനുസരിച്ച് വാക്കുകള്‍ക്കു തന്നെ വ്യത്യാസം വരുന്നതിനുദാഹരണങ്ങള്‍
     അച്ഛന്‍  - അപ്പന്‍  - ബാപ്പ
     ചൂല്      - തൊറപ്പ് - മാച്ചി
     പഴതാര - പടുതാര - പഴുകാലി
     പിറുത്തിച്ചക്ക - കടച്ചക്ക - കൈതച്ചക്ക
     പൂവന്‍കോഴി - പൂങ്കോഴി - ചാത്തന്‍കോഴി
            ഒരേ വാക്കുതന്നെ പല സ്ഥലങ്ങളില്‍ വ്യത്യസ്ത അര്‍ഥത്തില്‍ പ്രയോഗിക്കാറുണ്ട്. ഉദാ :-
     തോട്ടി  - ഉയരമുള്ള കോല്, കക്കൂസ് കവുകുന്ന ആള്‍
     കിടാവ് - കൊച്ചുകുട്ടി, പശുക്കുട്ടി‌
       ഒരേ അര്‍ഥത്തില്‍ പല ക്രിയാ രൂപങ്ങള്‍ ഉണ്ട്. കര്‍ത്താവിന്റെ ജാതി , പദവി ,സ്വഭാവം തുടങ്ങിയവയ്ക്ക് വിധോയമായി ക്രിയകല്‍ തെരഞ്ഞെടുത്ത് പ്രയോഗിക്കാം.
        ചത്തു, മരിച്ചു, അന്തരിച്ചു, നാടുനീങ്ങി, കാലം ചെയ്തു, ചരിഞ്ഞു എന്നീ വാക്കുകള്‍‌ക്കെല്ലാം ഒരേ അര്‍ഥമാണുള്ളത്. 
                                             വടക്കേ മലബാര്‍ പ്രയോഗങ്ങള്‍  
            അയ്യം വിളിയും ബൈരം കോടുക്കലും 
     വടക്കേ മലബാറില്‍ വടകരയ്ക്കും അതിന്റെ സമീപപ്രദേശങ്ങളായ മുക്കാളി, നാദാപുരം, ഭാഗങ്ങ‌ളിലും കുഞ്ഞന്‍ അയ്യം വിളിക്കുന്നു അല്ലെങ്കില്‍ ബൈരം കൊടുക്കുന്നു  എന്നു പറഞ്ഞാല്‍ കുട്ടി കരയുന്നു എന്നാണര്‍ഥം. കുറച്ചുകൂടി വടക്കോട്ട് തളിപ്പറമ്പ് ഭാഗത്ത് കുഞ്ഞി കാളുന്നു എന്ന പറയും. സ്വതവേ തന്നെ വ എന്ന ഉച്ചാരണത്തിന്റെ സ്ഥാനത്ത് ബ എന്നത് കര്‍ണാടക സംസ്ഥാനാതിര്‍ത്തിയുമായുല്ള സാമീപ്യം കൊണ്ടാണെന്ന് തോന്നുന്നു. 
                  കീയലും കാരലും 
      ബസ്സില്‍ നിന്ന് കീഞ്ഞു അല്ലെങ്കില്‍ ബസ്സിലേക്ക് കാരി എന്നാല്‍ ഇറങ്ങി അല്ലെങ്കില്‍ കയറി എന്നാണര്‍ഥം.
         ഇഞ്ഞി എന്ന നീ
     ഇഞ്ഞി ഇങ്ങ് വാഗ് എന്നു പറഞ്ഞാല്‍ നീ ഇവിടെ വാ എന്നാണര്‍ഥം. വാഗ് എന്നതിന്റെ ഗ് ശരിക്ക് പറയുകയാണെങ്കില്‍ അതൊരു സ്വരഭാഷയാണ് ; വ്യഞ്ജനമല്ല.
        മന്തിരിയ എന്ന പുല്‍പ്പായ
     ഒരു കാലത്ത് കസാലകള്‍ അപൂര്‍വമായിരുന്ന ഉള്‍നാടന്‍ ഗ്രാമങ്ങളിലെ ഭവനങ്ങളില്‍ അതിഥി വന്നാല്‍ ഇഞ്ഞി ആ മന്തിരിയ ഇങ്ങെടുക്ക എന്ന് ഗൃങനാഥന്‍ അകത്തേക്ക് വിളിച്ചുപറയും. അന്ധാളിച്ച് നില്‍ക്കുന്ന അതിഥിയുടെ അടുത്തേക്ക് വീട്ടിനകത്തുല്ള ആരെങ്കിലും പുല്‍പ്പായയുമായി പ്രത്യക്ഷപ്പെടും. മുസ്ലീം ഭവനങ്ങളില്‍ ചിലപ്പോള്‍ മന്തിരിയ കൊണ്ടുവരുന്ന സ്ത്രീ വീടറായിരിക്കും. വീടര്‍ എന്നാല്‍ വീട്ടുകാരിത്തി അഥവാ ഗൃഹനാഥയാണ്.
        കെരട് അഥവാ കിണര്‍ 
വീട്ടിന്റെ മുന്നില്‍ ഒരു കെരടുണ്ടെന്നാല്‍ കിണര്‍ എന്നര്‍ഥം.
        ഓളി എന്ന ബഹുമാനം
    എന്താ ഓളി പേര്? എന്ന് ചോദിച്ചാല്‍ ബഹുമാനത്തോടെ പേര് ചോദിക്കുന്നു എന്നര്‍ഥം.
                                                       

നാട്ടറിവുകള്‍

        നമ്മുടെ നാട്ടറിവുകളാണ് പഴഞ്ചൊല്ലുകളും, കടങ്കഥകളും, നാടോടിപ്പാട്ടുകളും മറ്റുമായി രൂപംകൊണ്ടത്. ഒറ്റമൂലി ചികിത്സകളും നാട്ടറിവിന്റം ഭാഗതന്നെയാണ്. 
    വിത്തുഗുണം പത്തുഗുണം
    വിത്താഴം ചെന്നാല്‍ പത്തായം നിറയും
    വേലി തന്നെ വിളവുതിന്നുക
    വെള്ളതില്‍ പൂട്ടലും കൂട്ടത്തില്‍ പാടലും
    കാലിക്കു കൊടുക്കുന്നത് വേലിക്കു കൊടുക്കണം
    ഉരിനെല്ല് ഊരാന്‍ പോയിട്ട് പത്തുപറനെല്ല് പന്നിതിന്നു
    ഇരുന്നുണ്ടവന്‍ രുചിയറിയില്ല
    കരിമ്പിനു കമ്പുദോഷം
    കര്‍ക്കിടമാസത്തില്‍ പത്തുണക്കം
    വേല ഒപ്പമല്ലെങ്കിലും വെയിലൊച്ചം കൊള്ളണം      
                തുടങ്ങിയ കൃഷിച്ചൊല്ലുകള്‍ നാട്ടറിവിന്റെ ഭാഗം തന്നെയാണ്. 
     കയ്പുണ്ട് കാഞ്ഞിരമല്ല, മുള്ളുണ്ട് മുരിക്കല്ല, വാലുണ്ട് വാനരനല്ല
     ഒരമ്മ പെറ്റ മക്കളെല്ലാം നരച്ചുനരച്ച്
     ഒരു കുലനിറയെ പന്നിമുട്ട ഒന്നൊന്നായി തിന്നാന്‍ മധുരക്കട്ട.
     ഇരുട്ടു കോരി വെയിലത്തിട്ടു ഇരുട്ടായി എണ്ണയെടുത്തു
     ചെറു കുരു, കുരു കുരു ചാരനിറക്കാരന്‍ ചാറില്‍ ചേര്‍ക്കാന്‍ കെങ്കേമന്‍
    എല്ലില്ലാ പക്ഷിക്ക് വാലിന്മേല്‍ പല്ല്.
   
  അപഗ്രഥനം :- അധ്വാനത്തിന്റെ നിമിഷങ്ങള്‍ ആഹ്ലാദകരമാക്കാനാണ് പ്രാചീനമനുഷ്യര്‍ കലയ്ക്ക് ജന്മം നല്കിയത്. ഒരു പ്രദേശത്തിന്റെ അഥവാ ജനവിഭാഗത്തിന്റെ സന്തോഷവും  സന്താപവും അത്ഭുതവും എല്ലാം നാടന്‍ കലകളിലൂടെ വെളിട്ടം കതണ്ടിരുന്നു. കഠിനമാട അധ്വാനത്തിനുശേഷം മനസ്സ് തുറന്ന് ആനന്ദിക്കാനുള്ള അവസരമാണ് ആദ്യകാലങ്ങളില്‍ നാടന്‍ കലകള്‍ പ്രദാനം ചെയ്തിരുന്നത്. മനുഷ്യന്‍ പ്രപഞ്ച ശക്തികളെ ഉപാസിക്കാന്‍ വേണ്ടി നൃത്തവും ഗാനവും താളവും സമഞ്ജനമായി സമ്മേളിച്ചുകൊണ്ട് പുതിയ പുതിയ കലാരൂപങ്ങള്‍ക്ക്  ജന്മം നല്‍കിയപ്പോള്‍ അനുഷ്ഠാനകലകള്‍ ഉരുത്തിരിഞ്ഞു. അങ്ങനെ വിനോദത്തിനു വേണ്ടയും  ഈശ്വരാരാധനയ്ക്കുവേണ്ടിയും  നാടന്‍ കലകള്‍ പ്രയോജനപ്രദമായി. ഗ്രാമീണ ജീവിതത്തിന്റെ ഉള്‍ത്തുടിപ്പുകള്‍ നാടന്‍കലകളിലുണ്ട്. നാടന്‍കലകളില്‍ നിന്ന് പലഅംഗങ്ങളും ശാസ്ത്രീയകലകള്‍ സ്വീകരിച്ചിട്ടുണ്ട്. നാട്ടിന്‍ പുറങ്ങളിലെ ജനജീവിതത്തിന്റെ ചൈതന്യം ഉള്‍ക്കൊള്ളുന്നതും, പരമ്പരാഗതമായി കൈകൈര്യ ചെയ്യുന്നതുമായകലകള്‍, നാടോടിച്ചൊല്ലുകള്‍, പാട്ടുകള്‍, ആചാരങ്ങള്‍, വിശ്വാസങ്ങള്‍, അനുഷ്ഠാനങ്ങള്‍, കോലങ്ങള്‍, കളങ്ങള്‍, ദൃശ്യ വിനോദങ്ങള്‍ ഇവയെല്ലാം നാടന്‍കലകളുമായി ബന്ധപ്പെട്ടുനില്‍ക്കുന്നു. ഇന്ത്യയില്‍  എല്ലാ സംസ്ഥാനങ്ങളിലും നാടന്‍കലകളുടെ സജീവസാന്നിധ്യമുണ്ട്. 
നിഗമനങ്ങള്‍
         നമുക്ക് തനതായ കലാപാരമ്പര്യമുണ്ട്.
         നമ്മുടെ ജനതയുടെ ജീവിതശൈലിയും സംസ്കാരവും നാടോടിക്കലകളില്‍ പ്രതിഫലിക്കുന്നുണ്ട്.
         സാമൂഹ്യവിമര്‍ശനത്തിന്റെ അംശങ്ങള്‍ നാടോടിക്കലകളിലുണ്ട്. 
        ജാതിമതാതീയമായ കൂട്ടായ്മയുണ്ടാക്കുന്നതിന് തനതു കലകള്‍ പ്രമുഖ പങ്ക് സഹിച്ചിട്ടുണ്ട്.
        നാടന്‍ കലകളുടെ നാശം സംസ്കാരത്തെ ദോഷകരമായി ബാധിക്കാം.
        പ്രാചീനഗാനങ്ങളുടെ ഈണവും താളവും ആധുനിക കവിതയെപ്പോലും സ്വാധീനിക്കുന്നു.
        ഓരോ ജനവിഭാഗത്തിനും തനതായ ഭാഷകളുണ്ട്. 
        നാട്ടറിവുകള്‍ നമ്മുടെ സാമൂഹ്യ ജീവിതത്തിന്റെ ഭാഗമാണ്.
              ആധാരഗ്രന്ഥങ്ങള്‍
       നാടോടി വിജ്ഞാനീയം - ഡോ. എം.വി വിഷ്ണു നമ്പൂതിരി
       നാടോടിയരങ്ങ്             - ജി. ഭാര്‍ഗ്ഗവന്‍പിള്ള
       പഠിപ്പുര                       - മനോരമ
       വിദ്യ                           - മാതൃഭൂമി
       ജനപഥം