ഉപയോക്താവിന്റെ സംവാദം:HFHSVENAPPARA

Schoolwiki സംരംഭത്തിൽ നിന്ന്

ഐ.ടി.പ്രോജക്ട്


സമ്പൂര്‍ണ്ണ കായികക്ഷമതാ പദ്ധതിയും പെണ്‍കുട്ടികളും


ആമുഖം

വിദ്യാഭ്യാസ ആരോഗ്യ പരിപാലനരംഗങ്ങളില്‍ മുന്‍പന്തിയിലാണെന്നതില്‍ അഭിമാനിക്കുന്ന കേരളം ദിനങ്ങള്‍ കഴിയുന്തോറും ശോഷിച്ചു വരുന്ന കായികക്ഷമതയെ പറ്റി അറിയുന്നില്ല .ആധുനികതയുടെ കടന്നുകയറ്റം മൂലം കാര്‍ഷിക വൃത്തിയെന്ന ഭാരത പൈതൃകത്തെ നാം മറന്നിരിക്കുന്നു. ഭക്ഷ്യ ദൗര്‍ലഭ്യം പടിക്കലെത്തിയപ്പോള്‍ നമ്മുടേതല്ലാത്ത ജീവിത ചര്യകള്‍ നാം സ്വീകരിച്ചു. അമിത ഭക്ഷണവും ഫാസ്റ്റ് ഫുഡ്ഡും നാം ശീലമാക്കി . ഫലമോ? പേരറിയുന്നതും അല്ലാത്തതുമായ ഒരുപാടു രോഗങ്ങള്‍. ഈ വേളയിലാണ് സമ്പൂര്‍ണ്ണ കായികക്ഷമതാ പദ്ധതി മലയാളികള്‍ക്ക് മാതൃകയായി ആരംഭം കുറിക്കുന്നത്.സംസ്ഥാന സര്‍ക്കാറിന്റെ സമ്പൂര്‍ണ്ണ കായികക്ഷമതാ പദ്ധതിയില്‍ 93% സ്കൂളുകളാണ് പങ്കെടുത്തത്. പത്തുലക്ഷത്തിലധികം പേതും പെണ്‍കുട്ടികള്‍. പക്ഷ, ഇതില്‍ നൂറു പേര്‍ക്കുമാത്രമാണ് പകുതി മാര്‍ക്കെങ്കിലും നേടി ഞങ്ങള്‍ പൂര്‍ണ ആരോഗ്യവതികളാണെന്ന പറയാന്‍ സാധിച്ചത്. എന്നാല്‍ ഇവരാരും പൂര്‍ണ ആരോഗ്യവതികളാണെന്ന തെറ്റിദ്ധരിക്കരുത്. കണക്കനുസരിച്ച് അങ്ങനെയുള്ളവര്‍ ആയിരത്തില്‍ രണ്ടുപേരാണ്. ചുരുക്കി പറഞ്ഞാല്‍ യു.പി ,ഹൈസ്കൂള്‍ ക്ലാസുകളിലായി ശരാശരി ആയിരത്തിലധികം കുട്ടികളില്ലാത്ത കേരളത്തില്‍ ഓരോ വിദ്യാലയത്തില്‍ നിന്നും ചുറുചുറുക്കുള്ള പെണ്‍കുട്ടികളെ കിട്ടണമെങ്കില്‍ പണിപെടേണ്ടി വരും .


കേരളത്തിലെ സ്കൂള്‍ കുട്ടികളുടെ കായികക്ഷമതയുടെ അവസ്ഥ

കായിക വിദ്യാഭ്യാസം പാഠ്യ പദ്ധതിയുടെ ഭാഗമാക്കിയ സംസ്ഥാനമാണ് കേരളം.ഭാവിയില്‍ ആരോഗ്യപ്രശ്നങ്ങളുടെ നാടായി കേരളം മാറുമെന്ന മുന്നറിയിപ്പുകളാണ് വ്യായാമത്തിലൂടെയും കളികളിലൂടെയും കുട്ടികളുടെ ആരോഗ്യ പരിപാലനത്തിന് ഊന്നല്‍ കൊടുക്കാന്‍ സര്‍ക്കാറിനെ പ്രേരിപ്പിച്ചത്. 2007-ല്‍ ആരംഭിച്ച കായികക്ഷമതാ പദ്ധതിയുടെ അടിസ്ഥാനത്തില്‍ കായികവിദ്യാഭ്യാസം കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ തീരുമാനങ്ങളെടുക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായി വിദ്യാഭ്യസ വകുപ്പും സ്പോര്‍ട്സ് കൗണ്‍സിലും ചേര്‍ന്ന് വിദ്യാര്‍ത്ഥികളിലെ കായികക്ഷമത പരിശോധന നടത്തി . 1955 വരെ കേരളത്തിലെ സ്കൂള്‍ കുട്ടികളിലെ കായികക്ഷമതാ നിലവാരം അജ്ഞാതമായിരുന്നു. അമേരിക്കന്‍ അലയെന്‍സ് ഹെല്‍ത്ത് ഫിസിക്കല്‍ എഡുക്കേഷന്‍ റിക്രിയേഷന്‍ & ഡാന്‍സ് നടത്തിയആരോഗ്യ സംബന്ധമായ കായികക്ഷമതാ പരിശോധനയുടെ ഫലവുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിലെ കുട്ടികളുടെ നിലവാരം, പ്രായം, ലിംഗഭേദം എന്നിവയ്ക്കനുസരിച്ച് വ്യത്യസ്തമായിരിക്കുന്നു. മാത്രവുമല്ല ഹൈസ്ക്കൂള്‍ ക്ലാസുകളിലെ പെണ്‍കുട്ടികളുടെ ഉദരഭാഗത്തെ പേശികളുടെ ശക്തി കുറഞ്ഞു വരുന്നതായും കണ്ടു. കായികക്ഷമതാ ഫിസിക്കല്‍ ടെസ്റ്റുകളായ സിറ്റ് അപ്സ് , സിറ്റ് ആന്റ് റീച്ച് തുടങ്ങിയ കാര്യങ്ങളില്‍ മോശം പ്രകടനം കണ്ടു. ഇത് സൂചിപ്പിക്കുന്നത് ഉദരഭാഗത്തെ പേശിയുടെ കരുത്തില്ലായ്മ അഥവാ ആ ഭാഗത്തിന്റെ അപര്യാപ്തമായ അയവ് ആ വ്യക്തിയില്‍ മുതുകെല്ലിന്റെ കീഴ്ഭാഗത്തും പേശി, അസ്ഥി ഇവ സംബന്ധമായും പ്രശ്നങ്ങള്‍ ഉണ്ടാകുന്നതിനുള്ള സാധ്യതകളാണ്. ടെസ്റ്റുകള്‍ ഉദര ഭാഗത്തെ പേശികളുടെ കരുത്തും , സ്ഥിരതയും വ്യക്തമായി സൂചിപ്പിക്കുന്നവയാണ്. ഉദരഭാഗത്തെ പേശികള്‍ പ്രാഥമികമായും നട്ടെല്ലിലാണ് വലിയ സ്വാധീനം ചെനുത്തുന്നത്. അതിനാല്‍ ഉദരഭാഗത്തെ പേശികള്‍ക്കുണ്ടകുന്ന മുറുക്കം നട്ടെല്ലിന് കൂടുതല്‍ കരുത്ത് പകരും . അത് ശരീരഘടന നിലനിര്‍ത്താനും സഹായിക്കും . അയഞ്ഞ ഉദരഭാഗത്തെ പേശികളും കുടവയറും ശരീരത്തിന്റെ മോശം ഘടനക്കും കാരണമാകും. കേരളത്തിലെ സ്ത്രീകളെ ബാധിക്കുന്ന രോഗങ്ങളെ കുറിച്ചുള്ള പഠനങ്ങള്‍ കാണിക്കുന്നത് 60 – 70 ശതമാനം സ്ത്രീകള്‍ക്കും നടുവേദന പോലുള്ള പ്രശ്നങ്ങളുണ്ടെന്നാണ്. ശരിയായ ആരോഗ്യം എല്ലാ പ്രായത്തില്‍ പെട്ടവര്‍ക്കും ആവശ്യമായതിനാല്‍ ആരോഗ്യ സംബന്ധമായ ശാരീരികക്ഷമത കാലാകാലങ്ങളില്‍ പരിശോധിക്കേണ്ടതാണ്. പ്രവര്‍ത്തന നിരതമായ ഒരു ജീവിതശൈലിയുടെ പ്രാധാന്യത്തിന് ഊന്നല്‍ കൊടുക്കുന്നതാണ് കാലാകാലങ്ങളിലുള്ള ഇത്തരം പരിശോധനകള്‍ . ഇതിലൂടെ ശരീരത്തില്‍ കുറഞ്ഞ അളവിലുള്ള കൊഴുപ്പിന്റെ സാന്നിധ്യം ഉയര്‍ന്ന തോതിലുള്ള ഹൃദയ – ശ്വസന പ്രവര്‍ത്തനങ്ങള്‍,വേണ്ടത്ര പേശീബലം , പേരീ സ്ഥിരത ശരീരത്തിന്റെ കീഴ്ഭാഗങ്ങളുടെ അയവ് എന്നിവ ഉറപ്പാക്കാം.കായികക്ഷമതാനിലവാരവും വര്‍ദ്ധിപ്പിക്കാം.

കായിക പ്രവര്‍ത്തനം ഒരു വിദ്യാര്‍ഥിയുടെ ആരോഗ്യത്തിലുണ്ടാക്കുന്ന പ്രത്യക്ഷ ഗുണങ്ങള്‍


കായികപ്രവര്‍ത്തനം ഒരു വിദ്യാര്‍ഥിയുടെ ആരോഗ്യത്തിലുണ്ടാക്കുന്ന പ്രത്യക്ഷ ഗുണങ്ങള്‍ താഴെ പറയുന്നവയാണ് അതയാളുടെ ഹൃദയം കൂടുതല്‍ ശക്തമായി രക്തം പമ്പു ചെയ്യാന്‍ കാരണമാകുന്നു രക്ത സമ്മര്‍ദ്ദം കുറക്കുന്നതിനു സഹായിക്കുന്നു ഹൃദ്രോഗ സാധ്യത കുറക്കുന്നു അസ്ഥികള്‍ക്കും പേശികള്‍ക്കും ദൃഢത നല്‍കുന്നു സ്ക്കൂല്‍ ജോലികള്‍ ചെയ്യാനും കളിക്കാനും മറ്റു ദൈനം ദിന ജോലി കള്‍ക്കും വേണ്ട ഊര്‍ജം നല്‍കുന്നു ആരോഗ്യകരമായ ശരീര ഭാരം നിലനിര്‍ത്താനം സഹായിക്കുന്നു . മാനസിക സമ്മര്‍ദ്ദം കുറക്കുന്നു . ജീവിതത്തിലുണ്ടാകുന്ന നിരന്തര മാറ്റങ്ങള്‍ക്കൊപ്പം മുന്നേറേണ്ടതുണ്ട്.ആധുനികയന്ത്രങ്ങള്‍ ,കംപ്യൂട്ടര്‍ ,മറ്റു സൗകര്യങ്ങള്‍ എല്ലാം ചേര്‍ന്ന് കായികാധ്വാനം തന്നെ ഒഴിവാക്കുന്ന ഒരു അവസ്ഥ വന്നിട്ടുണ്ട് .മുതിര്‍ന്നവരിലെ അമിത മേദസ്സ് ,ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം തുടങ്ങിയ പ്രശ്നങ്ങളെല്ലാം കുട്ടിക്കാലത്തെ കായികപ്രവര്‍ത്തനങ്ങളിലേര്‍പ്പെടാതിരിക്കുന്നതു കൊണ്ട് ഉണ്ടാകുന്നതാണെന്നതിന് വേണ്ടത്ര തെളിവുകളുണ്ട്.


നിഗമനം

ഇന്നത്തെ തലമുറ ഗുരുതരവും മാരകവുമായ പലവിധ ആരോഗ്യപ്രശ്നങ്ങളിലൂടെയാണ് ജീവിതം കഴിച്ചുകൊണ്ടിരിക്കുന്നത്. ഈ തലമുറയില്‍ കായികക്ഷമത കുറഞ്ഞത് ഇതിനൊരു പ്രധാന കാരണമാണ്. വിദ്യാര്‍ത്ഥികളായ നാം ഇക്കാര്യങ്ങളെ കുറിച്ച് മനസിലാക്കേണ്ടതുണ്ട് . കാരണം , ഭാവി തലമുറയുടെ കൈതാങ്ങ് നാമാണ് . നമ്മുടെ അടിസ്ഥാന പരമായ കായികക്ഷമത നാം തിരിച്ചറിയേണ്ടതുണ്ട്. കാര്‍ഷികവൃത്തിയിലും , കഠിനാധ്വാനങ്ങളിലും അധിഷ്ടിതമായ ഒരു തൊഴില്‍ മേഖല നമുക്കുണ്ടായിരുന്നു. കുട്ടികളും പ്രായം ചെന്നവരും ശരീരത്തിന് യോജ്യമായ രീതിയില്‍ പ്രവൃത്തികള്‍ ചെയ്തു. ഇതിന്റെ ഫലമായി തന്നെ അവര്‍ക്ക് അടിയുറപ്പുള്ള കായികക്ഷമത ഉണ്ടായിരുന്നു. അന്ന് രോഗങ്ങളും കുറവ്. എന്നാല്‍ ഇന്നാകട്ടെ, ശരീരമനങ്ങാത്ത സര്‍ക്കാര്‍ ജോലിയും ബ്രോയ്ലര്‍ കോഴികളെ പോലെയുള്ള കുട്ടികളുടെ വളര്‍ച്ചയും ഹൃദയ- ശ്വാസകോശ രോഗങ്ങളുടെ നിരക്ക് വര്‍ദ്ധിപ്പിക്കുന്നു എന്ന് ഒരു നടുക്കത്തോടെ നാം തിരിച്ചറിയുകയാണ് . ഈ തിരിച്ചറിയലില്‍ നിന്നാണ് സമ്പൂര്‍ണ്ണ കായികക്ഷമത എന്ന പദ്ധതി ആസൂത്രണം ചെയ്തത്. പദ്ധതിയെ സംബന്ധിച്ച് പെണ്‍കുട്ടികളെ കേന്ദ്രീകരിച്ച നടത്തിയ പഠനത്തിലൂടെ താഴെ പറയുന്ന നിഗമനങ്ങളില്‍ എത്തിച്ചേരാന്‍ സാധിച്ചു. സമ്പൂര്‍ണ്ണ കായികക്ഷമതാ പദ്ധതിയുടെ ഫലം തൃപ്തികരമല്ല. പെണ്‍കുട്ടികളിലെ കായികക്ഷമത ആണ്‍കുട്ടികളെ സംബന്ധിച്ച് നോക്കുമ്പോള്‍ വളരേ കുറവ്. പ്രായം കൂടംതോറും പെണ്‍കുട്ടികളുടെ കായികക്ഷമത കുറയുന്നു. സമ്പൂര്‍ണ്ണ കായികക്ഷമത പദ്ധതിയെ സംബന്ധിച്ച കായിക അധ്യാപകര്‍ നടത്തുന്ന ഫിസിക്കല്‍ ടെസ്റ്റുകളുടെ ഫലങ്ങള്‍ പൂര്‍ണ്ണമായും ശരിയല്ല എന്ന് കണ്ടത്താന്‍ സാധിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികളില്‍ തങ്ങളുടെ കായികക്ഷമതയെകുറിച്ച് അടിസ്ഥാനപരമായ അറിവ് പോലുമില്ല. കായികക്ഷമത ഭാവി ജീവിതത്തില്‍ ആവശ്യമാണെന്ന ബോധം വിദ്യാര്‍ത്ഥികളില്‍ വളര്‍ന്നു. കായിക അഭ്യാസങ്ങളിലൂടെ തങ്ങളുടെ കായികക്ഷമത വളര്‍ത്താമെന്ന ബോധം കുട്ടികളില്‍ ഉളവായി. ഈ പദ്ധതി മുതിര്‍ന്നവരില്‍ പ്രത്യേകിച്ച് സ്ത്രീ ജനങ്ങളില്‍ കൂടി എത്തിച്ചേരേണ്ടതുണ്ട്. വരും വര്‍ഷങ്ങളിലെങ്കിലും ആരോഗ്യ കാര്യങ്ങളില്‍ നിലവാരം പുലര്‍ത്താന്‍ ഈ പദ്ധതി കെണ്ട് സാധിച്ചിട്ടുണ്ട്. ഈ പദ്ധതിക്ക് നിരന്തരമായ നിരീക്ഷണവും തുടര്‍പ്രവര്‍ത്തനവും ആവശ്യമാണ്

.

Start a discussion with HFHSVENAPPARA

Start a discussion