"ഗവ.യു പി എസ് വലവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 135: വരി 135:


===ക്ലബ് പ്രവർത്തനങ്ങൾ===
===ക്ലബ് പ്രവർത്തനങ്ങൾ===
[[പ്രമാണം:Screenshot 2022-03-10-14-43-34-0.jpg|ലഘുചിത്രം]]
   '''ശാസ്ത്രക്ലബ്,English Club''' എന്നിവ  Priya Celine Thomasൻറെ മേൽനോട്ടത്തിൽ 52കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
   '''ശാസ്ത്രക്ലബ്,English Club''' എന്നിവ  Priya Celine Thomasൻറെ മേൽനോട്ടത്തിൽ 52കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
   '''ഗണിതശാസ്ത്രക്ലബ് -''' Headmaster Rajesh N Yയുടെ മേൽനോട്ടത്തിൽ പ്രവർത്തിച്ചു വരുന്നു.
   '''ഗണിതശാസ്ത്രക്ലബ് -''' Headmaster Rajesh N Yയുടെ മേൽനോട്ടത്തിൽ പ്രവർത്തിച്ചു വരുന്നു.


  \
  \
[[പ്രമാണം:Pledge Against War.jpg|ലഘുചിത്രം|യുദ്ധവിരുദ്ധ പ്രതിജ്ഞ നേഹ എന്ന പെൺകുട്ടി ചൊല്ലി കൊടുക്കുന്നു]]


   
   
വരി 147: വരി 149:


'''പുട്ടിൻ അങ്കിളേ, ഈ യുദ്ധം ഒന്ന് നിർത്തുമോ.. Please .......'''
'''പുട്ടിൻ അങ്കിളേ, ഈ യുദ്ധം ഒന്ന് നിർത്തുമോ.. Please .......'''
[[പ്രമാണം:Letter to Vladimir Puttin.jpg|ലഘുചിത്രം|Russian President Vladimir Putinന് കത്ത് ]]


റാലികൊണ്ടും പ്രതിജ്ഞ കൊണ്ടും പ്രതിഷേധം അവസാനിച്ചില്ല.... '''Russian President Vladimir Putin'''ന് യുദ്ധം ഉടൻ നിറുത്തണമെന്നും അവിടുള്ള ഞങ്ങളെപ്പോലുള്ള കുട്ടികളുടെ സന്തോഷവും സമാധാനവും ഇല്ലാതാക്കരുതെന്നും ആവശ്യപ്പെട്ടുകൊണ്ട് Valavoor Govt. UP School ലെ കുട്ടികൾ February 28 നു Air Mail ആയി കത്തയച്ചു.മലയാളത്തിലുള്ള കുട്ടികളുടെ എഴുത്തുകൾ ക്രോഡീകരിച്ച ഹെഡ്മാസ്റ്റർ ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തിയാണ് കത്തയച്ചത്. <gallery>
റാലികൊണ്ടും പ്രതിജ്ഞ കൊണ്ടും പ്രതിഷേധം അവസാനിച്ചില്ല.... '''Russian President Vladimir Putin'''ന് യുദ്ധം ഉടൻ നിറുത്തണമെന്നും അവിടുള്ള ഞങ്ങളെപ്പോലുള്ള കുട്ടികളുടെ സന്തോഷവും സമാധാനവും ഇല്ലാതാക്കരുതെന്നും ആവശ്യപ്പെട്ടുകൊണ്ട് Valavoor Govt. UP School ലെ കുട്ടികൾ February 28 നു Air Mail ആയി കത്തയച്ചു.മലയാളത്തിലുള്ള കുട്ടികളുടെ എഴുത്തുകൾ ക്രോഡീകരിച്ച ഹെഡ്മാസ്റ്റർ ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തിയാണ് കത്തയച്ചത്. <gallery>

00:22, 11 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ വലവൂർ ഗ്രാമത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.
ഗവ.യു പി എസ് വലവൂർ
വിലാസം
വലവൂർ

വലവൂർ പി.ഒ.
,
686635
സ്ഥാപിതം1917
വിവരങ്ങൾ
ഫോൺ04822 259456
ഇമെയിൽgupsvalavoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്31262 (സമേതം)
യുഡൈസ് കോഡ്32101200717
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല രാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപാല
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ളാലം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ23
പെൺകുട്ടികൾ29
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരാജേഷ് N Y
പി.ടി.എ. പ്രസിഡണ്ട്റെജി M R
എം.പി.ടി.എ. പ്രസിഡണ്ട്ജിഷ കുഞ്ഞുമോൻ
അവസാനം തിരുത്തിയത്
11-03-202231262valavoor


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1917 ൽ ആരംഭിച്ച ഈ വിദ്യാലയംകോട്ടയം ജില്ലയിൽമീനച്ചിൽ താലൂക്കിൽ കരൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു.

1916 - ൽ സ്ഥലത്തെ പുരോഗമന ചിന്താഗതിക്കാർ ഒത്തു ചേരുകയും അതുവരെ നിലനിന്നിരുന്ന ആശാൻ കളരിയിൽ നിന്ന് വ്യത്യസ്തമായ സ്കൂൾ ആരംഭിക്കണമെന്ന് ആഗ്രഹിക്കുകയും പ്രവർത്തനത്തിനായി ഒരു കമ്മറ്റിയെ തിരഞ്ഞെടുക്കുകയും ചെയ്തു. കമ്മറ്റി കുഴിപ്പള്ളിൽ ഗോവിന്ദൻ നായർ കൺവീനറായും പാറക്കൽ സ്കറിയ, പുതുവേലിൽ മാണി, കീരംപനാൽ  ഔസേപ്പ്, പാണൂക്കുന്നേൽ ഔസേപ്പ് എന്നിവർ ഉൾപ്പെട്ട ഒരു കമ്മറ്റിയെ തെരഞ്ഞെടുക്കുകയും ചെയ്തു. ഔസേപ്പ് ആലുങ്കൽ ദാനമായി നൽകിയ സ്ഥലത്തു 1916-ൽ ഒന്നുമുതൽ മൂന്നു വരെ ക്ലാസ്സോടു കൂടിയ സ്കൂൾ ആരംഭിച്ചു. 1917-ൽ ഇതൊരു പൂർണ Gov. L P സ്കൂളായി ഉയർന്നു.

UP SCHOOL

1981-ൽ ഇതൊരു U P  സ്കൂളായി ഉയർത്തി. സ്കൂൾ നിർമാണത്തിനും ആവശ്യമായ സ്ഥലം വാങ്ങുന്നതിനുമായി ഒരു കമ്മറ്റിയെ തെരഞ്ഞെടുത്തു. P A ജോസഫ് പാണൂകുന്നേൽ ജനറൽ കൺവീനറായും K J ഫിലിപ്പ് കുഴികുളം,P K  കേശവൻ ചേളമറ്റത്തിൽ എന്നിവർ ജോയിന്റ് കൺവീനർമാരായും K J സഖറിയാസ് കക്കാട്ടിൽ,M K  നാരായണൻ നായർ കുറ്റിപ്ലാക്കീൽ, K S വർക്കി കുളപ്പുറത്ത്, V N  വർഗീസ് വെള്ളക്കുന്നേൽ,K O  ജോസഫ് ഐക്കര, K S വർക്കി അരീപ്ലാക്കൽ, K K ജോസഫ് കോയികാട്ടിൽ, M J വർഗീസ് മുണ്ടത്താനത്ത്, C J ജോസഫ് ചെമ്പനാനിക്കൽ,K S ജോസഫ് കുഴികുളത്തിൽ, M J തോമസ് മുണ്ടത്താനത്ത്, P J മാത്യു ഒഴുകേചാലിൽ എന്നിവർ ഉൾപ്പെട്ട ഒരു കമ്മറ്റിയെ തെരഞ്ഞെടുത്തു.

  മുറ്റത്തെ നാട്ടുമാവ്  

  ഈ വിദ്യാലയത്തിനൊരു ഐശ്വര്യമായി പടർന്നു പന്തലിച്ചു നിൽക്കുകയാണ് വിദ്യാലയ മുറ്റത്തെ  നാട്ടുമാവ്. നൂറിലേറെ വയസ്സുള്ള ഈ മാവിന് സ്കൂളിന്റെ അത്രയും പ്രായമുണ്ടെന്നു കരുതുന്നു.

       ഈ മുത്തശ്ശി മാവിന് എന്തെല്ലാം കഥകൾ പറയാനുണ്ടാവും? മാങ്കനി പെറുക്കാൻ ഓടിയണയുന്ന പ്രായവ്യത്യാസമില്ലാത്ത പല തലമുറകൾ...... മാമ്പഴം വീഴുന്നിടത്തേ കളിക്കൂട്ടുകാർ ഉണ്ടാവൂ.മൂക്കുന്നതിനു മുമ്പേ എറിഞ്ഞിട്ട മാങ്ങകൾ കല്ലിലെറിഞ്ഞു പൊട്ടിച്ചതും ... പൊളിച്ചു ഉപ്പും മുളകും ചേർത്ത് കഴിച്ചതും.....മുമ്പില്ലാത്തവിധം അതിന്റെ മണവും സ്വാദും ആസ്വദിച്ചതും.....ഒക്കെ ഇന്നലത്തേതുപോലെ ആ ഓർമ്മകൾ കുപ്പിവളപ്പൊട്ടുകളായി ഈ മാഞ്ചുവട്ടിൽ ഇന്നും ചിതറിക്കിടക്കുന്നുണ്ട്....

      ഓരോ വലവൂരുകാരന്റെയും മനസ്സിൽ  ഗൃഹാതുരത്വവും മധുരവും നിറയ്ക്കുന്ന ഈ മാഞ്ചോട്ടിൽ ഒത്തുകൂടാൻ പൂർവ വിദ്യാർഥികൾ ആലോചന തുടങ്ങിക്കഴിഞ്ഞു.  

ഭൗതികസൗകര്യങ്ങൾ

വിദ്യാലയം മികവുറ്റതാവണമെങ്കിൽ അടിസ്ഥാന ഭൗതിക സൗകര്യങ്ങൾ മികവുറ്റതാവണം .നിലവിലുള്ള കെട്ടിടം കാലപ്പഴക്കം ചെന്നതാണെങ്കിലും ഉള്ള സൗകര്യങ്ങൾ മെച്ചപ്പെടുത്തി കൊണ്ട് പോകുന്നു .എല്ലാ ക്‌ളാസ് മുറികളും ടൈൽ ഇട്ടതാണ് .കുടിവെള്ളം, ഡൈനിങ്ങ് ഹാൾ,ഉച്ചഭക്ഷണവിതരണം, കളിസ്ഥലം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ സ്കൂളിൽ ഉണ്ട് .

LP ,UP  വിഭാഗങ്ങളിലായി രണ്ടു കെട്ടിടങ്ങളും വിശാലമായ ഒരു ഗ്രൗണ്ടും ഉൾക്കൊള്ളുന്ന ഏകദേശം ഒന്നേമുക്കാൽ ഏക്കർ സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. വോളിബോൾ , ക്രിക്കറ്റ്, ഫുട്‌ബോൾ തുടങ്ങി എല്ലാ  വിധ കായിക വിനോദങ്ങൾക്കും ഈ സ്കൂൾ ഗ്രൗണ്ട് ഉപയോഗിക്കുന്നു.

വിവിധ രംഗങ്ങളിൽ വളരെ മികവ് പുലർത്തുന്ന ഈ സ്കൂളിൽ പരിമിതമായ സൗകര്യങ്ങൾക്കിടയിലും കുട്ടികൾക്ക് ആവശ്യമായ കമ്പ്യൂട്ടർ സൗകര്യങ്ങൾ, ലാബുകൾ, കലാ കായിക പരിശീലനം, എന്നിങ്ങനെ പലവിധ പ്രവർത്തനങ്ങളും നടന്നു വരുന്നു.കരൂർ ഗ്രാമ പഞ്ചായത്തിന്റെ ഫണ്ടോടുകൂടി പ്രഭാത ഭക്ഷണം, സ്കൂൾ ഉച്ചഭക്ഷണ പരിപാടി എന്നിവ പോഷക സമൃദ്ധമായി നൽകിവരുന്നു. കുട്ടികൾക്ക് യാത്രാ സൗകര്യം എന്നിവയും ഒരുക്കിയിട്ടുണ്ട്.

     വലവൂർ ലൈബ്രറി, കരൂർ കൃഷി ഭവൻ, മൃഗാശുപത്രി,പോസ്റ്റ് ഓഫീസ് , വലവൂർ മഹാദേവ ക്ഷേത്രം , വലവൂർ സെയ്ന്റ് മേരിസ് ചർച് , കരൂർ PHC,BSNL , വലവൂർ സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്, ഇടനാട് സർവീസ് സഹകരണ ബാങ്ക്, SBI, IIIT (Tripple I  T ) .... ഇങ്ങനെയുള്ള പൊതു സ്ഥാപനങ്ങൾ ഈ സ്കൂളിന്റെ സമീപത്തുണ്ട്.

     പൊതു പരിപാടികൾക്കു വേണ്ടി ഒരു OPEN STAGE സ്കൂളിന് മുന്പിലുണ്ട്. ജൈവ കൃഷി സംസ്കാരം പുതു തലമുറയിൽ വളർത്തിയെടുക്കാൻ അതി വിശാലമായ ഒരു കൃഷിയിടവും ഒരുക്കിയിട്ടുണ്ട്.

അധ്യാപകർ

  1. Sri. Rajesh N Y ( Headmaster)
  2. Smt. Priya Celine Thomas
  3. Smt. Shani Mathew
  4. Smt. Roshinimol Philip
  5. Smt. Sheeba Sebastian
  6. Smt. Ambika K
  7. Smt. Jolsini K R
  8. Sri. Sebin Sebastian
  9. Smt. Ashitha

അനധ്യാപകർ  

  1. Smt. Gayathri Krishnan

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂളിൽ നിന്നും വീട്ടിലേക്ക് പച്ചക്കറി ഉത്പന്നങ്ങൾ കൊടുത്തുവിടുന്നു.
വിളവെടുപ്പ് രാമപുരം AEO, Sri. K. K.ജോസഫ് ഉത്‌ഘാടനം ചെയ്യുന്നു
ജൈവ കൃഷി - ജൈവ കൃഷിക്ക് വൻ പ്രാധാന്യം എന്നും ഈ സ്കൂളിലെ അധ്യാപകരും PTA യും കുട്ടികളും നൽകിവരുന്നു. വാഴ, കപ്പ, പയർ തുടങ്ങിയവ എക്കാലത്തും ഇവിടെ കൃഷി ചെയ്തിരുന്നു. വറ്റാത്ത കിണർ ഇവിടുത്തെ ഒരനുഗ്രഹമാണ്.
        2021 December 10 നു Karoor Agriculture Officer Smt.Nimishaയുമായി School Garden പദ്ധതിയെപ്പറ്റി സംസാരിച്ചത് പുതിയൊരു വഴിത്തിരിവായി. December 15 ന് ളാലം BDO  സ്കൂൾ സന്ദർശിക്കുകയും കൃഷി ചെയ്യാവുന്നവിധം ഭൂമി ഒരുക്കിത്തരാമെന്നു വാഗ്ദാനം ചെയ്യുകയും ചെയ്തു.അങ്ങനെ വിവിധ agencyകളുടെ സംയുക്ത പ്രവർത്തന ഫലമായി  2022  JANUARY 20ന് കരൂർ ഗ്രാമപ്പഞ്ചായത്തിന്റേയും കൃഷി വകുപ്പിന്റെയും PTA യുടെയും സംയുക്ത ആഭിമുഖ്യത്തിൽ  ''പച്ചക്കറി വികസന പദ്ധതി'' കരൂർ പഞ്ചായത്ത് Vice. പ്രസിഡണ്ട് ശ്രീമതി. സീന ജോൺ ഉദ്‌ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ in - charge അനസിയ രാമൻ , Karoor Agricultural Officer Smt.Nimisha, Karoor panchayat AE Sri.Bibin K Pulikunnel, Headmaster Sri. Rajesh N Y,PTA President Reji M R,Senior Assistant  Smt.Priya Celine എന്നിവർ സംസാരിച്ചു.വെണ്ട,വഴുതന,മുളക്,ചീര,കൊത്തമര, പയർ,ബീൻസ്,മത്തൻ,കുമ്പളം,വെള്ളരി,പാവൽ,പടവലം,കുറ്റിപ്പയർ,ചുരയ്ക്ക, ചേന,ചേമ്പ്,മുരിങ്ങ,കാച്ചിൽ,വാഴ,കപ്പ ..... എന്നിവയാണ് നട്ടത്. ഇവയുടെ പരിപാലനം അധ്യാപകർ നടത്തി വരുന്നു.

ക്ലബ് പ്രവർത്തനങ്ങൾ

 ശാസ്ത്രക്ലബ്,English Club എന്നിവ   Priya Celine Thomasൻറെ മേൽനോട്ടത്തിൽ 52കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. 
 ഗണിതശാസ്ത്രക്ലബ് - Headmaster Rajesh N Yയുടെ മേൽനോട്ടത്തിൽ പ്രവർത്തിച്ചു വരുന്നു.
\
യുദ്ധവിരുദ്ധ പ്രതിജ്ഞ നേഹ എന്ന പെൺകുട്ടി ചൊല്ലി കൊടുക്കുന്നു


 സാമൂഹ്യശാസ്ത്രക്ലബ് & പരിസ്ഥിതി ക്ലബ്ബ് - അദ്ധ്യാപികയായ Shany Mathewൻറെ മേൽനോട്ടത്തിൽ 52കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

യുദ്ധ വിരുദ്ധ പ്രതിജ്ഞയും റാലിയും

February 25. ഉക്രയിൻ - റഷ്യ യുദ്ധം തുടങ്ങിയിട്ട് ഇന്ന് രണ്ടു നാൾ പിന്നിട്ടിരിക്കുന്നു.കുഞ്ഞു മനസ്സുകളിൽ യുദ്ധ വാർത്ത അസ്വസ്ഥതകൾ വർധിപ്പിച്ചുകൊണ്ടിരുന്നു.യുദ്ധവിരുദ്ധ വികാരം അവരിൽ പ്രതിഷേധ ജ്വാല ഉയർത്തി.''ഇനിയൊരു യുദ്ധം വേണ്ടേ,വേണ്ട..'' , ''STOP WAR, STOP WAR...'', ''സമാധാനം പുലരട്ടെ..'' തുടങ്ങിയ മുദ്രാവാക്യങ്ങളുമായി കുട്ടികൾ വിദ്യാലയ അങ്കണത്തിലിറങ്ങി.പിന്തുണയേകിയ അധ്യാപകരുടെ സാന്നിധ്യത്തിൽ  നേഹ എന്ന കൊച്ചു പെൺകുട്ടി ചൊല്ലി കൊടുത്ത യുദ്ധവിരുദ്ധ  പ്രതിജ്ഞ എല്ലാ കുട്ടികളും ഏറ്റു  ചൊല്ലി.തുടർന്ന് നടന്ന റാലിയിൽ ''NO WAR ,STOP WAR ...'' എന്ന പൊതു വികാരം ഉൾക്കൊണ്ട മുദ്രാവാക്യങ്ങൾ ഉയർന്നു.

പുട്ടിൻ അങ്കിളേ, ഈ യുദ്ധം ഒന്ന് നിർത്തുമോ.. Please .......

Russian President Vladimir Putinന് കത്ത്


റാലികൊണ്ടും പ്രതിജ്ഞ കൊണ്ടും പ്രതിഷേധം അവസാനിച്ചില്ല.... Russian President Vladimir Putinന് യുദ്ധം ഉടൻ നിറുത്തണമെന്നും അവിടുള്ള ഞങ്ങളെപ്പോലുള്ള കുട്ടികളുടെ സന്തോഷവും സമാധാനവും ഇല്ലാതാക്കരുതെന്നും ആവശ്യപ്പെട്ടുകൊണ്ട് Valavoor Govt. UP School ലെ കുട്ടികൾ February 28 നു Air Mail ആയി കത്തയച്ചു.മലയാളത്തിലുള്ള കുട്ടികളുടെ എഴുത്തുകൾ ക്രോഡീകരിച്ച ഹെഡ്മാസ്റ്റർ ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തിയാണ് കത്തയച്ചത്.

വിദ്യാരംഗം കലാസാഹിത്യ വേദി

ഈ സ്കൂളിലെ അധ്യാപികയായ Jolsiniയുടെ മേൽനോട്ടത്തിൽ ഈ സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തിച്ചുവരുന്നു.കുട്ടികളുടെ സർഗ്ഗവാസനകളെ പരിപോഷിപ്പിക്കുന്നതിനായി ഈ സാഹിത്യവേദി പ്രയോജനപ്പെടുന്നുണ്ട്.

ഹെൽത്ത്ക്ലബ് - അദ്ധ്യാപികയായ Roshiniയുടെ മേൽനോട്ടത്തിൽ 52കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

കലാ - കായികം - അദ്ധ്യാപികയായ Ambika Kയുടെ മേൽനോട്ടത്തിൽ 52കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

ഔഷധത്തോട്ട നിർമാണം - അധ്യാപകരുടെയും കുട്ടികളുടെയും അധ്വാന ഫലമായി ധാരാളം ഔഷധ സസ്യങ്ങൾ നട്ട Health Garden സ്കൂൾ വളപ്പിൽ ഉണ്ട്.

മുൻ പ്രധാനാധ്യാപകർ

1. 2000 - 2003  P D  ദേവസ്യ

2. 2003 - 2004  P S കൃഷ്ണൻ നായർ

3. 2004 - 2005  ശ്രീലത

4. 2005 - 2006  M V  ഓമനൻ

5. 2006  - 2008 P K  അനിൽകുമാർ

6. 2008 - 2011  M K  ബാലരാജ്

7. 2011 - 2013 K S  കൃഷ്ണൻകുട്ടി

8. 2013 - 2015 K N കൃഷ്ണൻകുട്ടി

9. 2015  - 2021 ഷാജി ജോൺ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1. സുരേഷ് ദേവസ്വംപറമ്പിൽ ( സയൻസ് സിറ്റി - കുറവിലങ്ങാട് )

2. K J  ഫിലിപ്പ് കുഴികുളം (കേരളാ ബാങ്ക് എക്സിക്യൂട്ടീവ് മെമ്പർ)

3. A S  കുഴികുളം ( സാഹിത്യകാരൻ)

4. സക്കറിയാസ് വലവൂർ (Rtd.അധ്യാപകൻ,സാഹിത്യകാരൻ)

5. കുമാരൻ വലവൂർമറ്റം ( Rtd.DSO - IDUKKI )

6. രവി ചേലമറ്റത്തിൽ  (Rtd.AEO പാലാ )

പൊതുവിദ്യാഭ്യാസ സംരക്ഷണ  യജ്ഞം


വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


പാലായിൽ നിന്നും ഉഴവൂർ റൂട്ടിൽ  8  കിലോമീറ്റർ  സഞ്ചരിച്ചാൽ വലവൂർ എത്താം

രാമപുരത്തു നിന്നും ചക്കാംപുഴ വഴി വലവൂർ എത്താം

കൂത്താട്ടുകുളത്തു  നിന്നും ഉഴവൂർ വഴി വലവൂർ എത്താം



{{#multimaps: 9.747935,76.643538| width=700px | zoom=16}}

"https://schoolwiki.in/index.php?title=ഗവ.യു_പി_എസ്_വലവൂർ&oldid=1732067" എന്ന താളിൽനിന്ന് ശേഖരിച്ചത്