ഗവ.യു പി എസ് വലവൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

UP SCHOOL

1981-ൽ ഇതൊരു U P  സ്കൂളായി ഉയർത്തി. സ്കൂൾ നിർമാണത്തിനും ആവശ്യമായ സ്ഥലം വാങ്ങുന്നതിനുമായി ഒരു കമ്മറ്റിയെ തെരഞ്ഞെടുത്തു. P A ജോസഫ് പാണൂകുന്നേൽ ജനറൽ കൺവീനറായും K J ഫിലിപ്പ് കുഴികുളം,P K  കേശവൻ ചേളമറ്റത്തിൽ എന്നിവർ ജോയിന്റ് കൺവീനർമാരായും K J സഖറിയാസ് കക്കാട്ടിൽ,M K  നാരായണൻ നായർ കുറ്റിപ്ലാക്കീൽ, K S വർക്കി കുളപ്പുറത്ത്, V N  വർഗീസ് വെള്ളക്കുന്നേൽ,K O  ജോസഫ് ഐക്കര, K S വർക്കി അരീപ്ലാക്കൽ, K K ജോസഫ് കോയികാട്ടിൽ, M J വർഗീസ് മുണ്ടത്താനത്ത്, C J ജോസഫ് ചെമ്പനാനിക്കൽ,K S ജോസഫ് കുഴികുളത്തിൽ, M J തോമസ് മുണ്ടത്താനത്ത്, P J മാത്യു ഒഴുകേചാലിൽ എന്നിവർ ഉൾപ്പെട്ട ഒരു കമ്മറ്റിയെ തെരഞ്ഞെടുത്തു.

  മുറ്റത്തെ നാട്ടുമാവ്  

  ഈ വിദ്യാലയത്തിനൊരു ഐശ്വര്യമായി പടർന്നു പന്തലിച്ചു നിൽക്കുകയാണ് വിദ്യാലയ മുറ്റത്തെ  നാട്ടുമാവ്. നൂറിലേറെ വയസ്സുള്ള ഈ മാവിന് സ്കൂളിന്റെ അത്രയും പ്രായമുണ്ടെന്നു കരുതുന്നു.

       ഈ മുത്തശ്ശി മാവിന് എന്തെല്ലാം കഥകൾ പറയാനുണ്ടാവും? മാങ്കനി പെറുക്കാൻ ഓടിയണയുന്ന പ്രായവ്യത്യാസമില്ലാത്ത പല തലമുറകൾ...... മാമ്പഴം വീഴുന്നിടത്തേ കളിക്കൂട്ടുകാർ ഉണ്ടാവൂ.മൂക്കുന്നതിനു മുമ്പേ എറിഞ്ഞിട്ട മാങ്ങകൾ കല്ലിലെറിഞ്ഞു പൊട്ടിച്ചതും ... പൊളിച്ചു ഉപ്പും മുളകും ചേർത്ത് കഴിച്ചതും.....മുമ്പില്ലാത്തവിധം അതിന്റെ മണവും സ്വാദും ആസ്വദിച്ചതും.....ഒക്കെ ഇന്നലത്തേതുപോലെ ആ ഓർമ്മകൾ കുപ്പിവളപ്പൊട്ടുകളായി ഈ മാഞ്ചുവട്ടിൽ ഇന്നും ചിതറിക്കിടക്കുന്നുണ്ട്....       ഓരോ വലവൂരുകാരന്റെയും മനസ്സിൽ  ഗൃഹാതുരത്വവും മധുരവും നിറയ്ക്കുന്ന ഈ മാഞ്ചോട്ടിൽ ഒത്തുകൂടാൻ പൂർവ വിദ്യാർഥികൾ ആലോചന തുടങ്ങിക്കഴിഞ്ഞു.  

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
"https://schoolwiki.in/index.php?title=ഗവ.യു_പി_എസ്_വലവൂർ/ചരിത്രം&oldid=1751727" എന്ന താളിൽനിന്ന് ശേഖരിച്ചത്