സെൻറ് പോൾസ് എച്ച്.എസ്. നരിയാപുരം

Schoolwiki സംരംഭത്തിൽ നിന്ന്
സെൻറ് പോൾസ് എച്ച്.എസ്. നരിയാപുരം
വിലാസം
നരിയാപുരം

നരിയാപുരം, പി.ഒ,
,
689513
,
പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 - 1957
വിവരങ്ങൾ
ഫോൺ04682356379
ഇമെയിൽstpaulsnariyapuram@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്38099 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകെ എസ് ബാബു
അവസാനം തിരുത്തിയത്
05-10-2020Nariyapuram


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

1957ൽ നരിയാപുരം നാടിന്റെ വിദ്യാഭ്യാസപരവും സാംസ്കാരികവുമായ പുരോഗതിക്ക് നിസ്തുല സംഭാവനകൾ നൽകിയ കോട്ടക്കകത്ത് പറമ്പിൽ ശ്രീ. കെ റ്റി മത്തായി അവർകൾ ആണ് ഈ സ്കൂൾ സ്ഥാപിച്ചത്. ആദ്യ കാലങ്ങളിൽ ക്ലാസുകൾ നടത്തിയിരുന്നത് മാനേജരും ഹെഡ്മാസ്റ്റരുമായിരുന്ന ശ്രീ കെ. റ്റി. മത്തായിയുടെ ഭവനത്തിൽ വച്ചായിരുന്നു. 1958 ൽ 7-ാം ക്ലാസ്സ് അംഗൂകാരം കിട്ടിയതോടുകൂടി സ്കൂൾ ഇപ്പോൾ പ്രവർത്തിക്കുന്ന സ്ഥലത്ത് പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു. U P സ്കൂൾ ആയിരുന്ന കാലത്ത് പന്തളം ഉപജില്ലയിലെ ഏക മോഡൽസ്കൂൾ ആയിരുന്നു. പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിലും കലാ-കായിക രംഗങ്ങളിലും ഉന്നത നിലവാരം പുലർത്തിവരുന്നു.

  1982ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 1991 മുതൽ 5വര്ഷം തുടർച്ചയായി  S S L C യ്ക് 100% കരസ്ഥമാക്കുവാൻ സാധിച്ചിട്ടുണ്ട്.1996 ൽ ഈ സ്കൂലിനോട് അനുബന്ധിച്ച് English Medium L P വിഭാഗവും 2002 ൽ Higher Secondary വിഭാഗവും   ആരംഭിക്കുകയുണ്ടായി. ജീവിതത്തിന്റെ വിവിധ മേഖലകളിൽ ഉന്നത സ്ഥാനീയരും മിടുമിടുക്കൻമാരായ ധാരാളം വിദ്യാർഥികളെ സമൂഹത്തിന് സംഭാവന ചെയ്യുവാൻ ഈ സ്ഥാപനത്തിന് സാധിച്ചു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 12ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി 9-തോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.സ്മാർട്ട് റൂം , ലൈബ്ററി, ഓഫീസ് മുറി എന്നിവയുൾപ്പെടെകുട്ടികളുടെ കലാ-കായിക-പഠന അന്തരീക്ഷങ്ങൾക്ക് ഉണർവേകുന്ന എല്ലാ സാഹചര്യങ്ങളും സ്കൂളിൽ നിലവിലുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ജൂനിയർ റെഡ്ക്റോസ്
  • സ്കൂൾ ക്റിഷിത്തോട്ടം
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ഐ റ്റി ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ഇക്കൊ ക്ലബ്, ഗണീത ക്ലബ്,സയൻസ് ക്ലബ്

.. ആർട്ട്സ് ക്ളബ്ബ്

   പ്രയർ ഗ്രൂപ്പ്
 ലൈബ്രറി
 ഹെൽത് ക്ളബ്ബ്

മാനേജ്മെൻറ്റ്

   ബിജു എം തോമസ്

മുൻ സാരഥികൾ

'

ശ്രീ.കെ റ്റീ മത്തായി   (1957-1980)

ശ്രീമതി മറിയാമ്മ വർഗീസ് (1981-1982) ശ്രീ. ജോൺ തോമസ് (1982-2008) ശ്രീ. കെ. എസ്. ബാബു (2008-2015) ശ്രീമതി. അനിത മാത്യു (2015- )

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

 എസ്. ജിതേഷ് (അഡ്വക്കേറ്റ്)---സ്പീഡ് കാർട്ടൂനിസ്റ്റ്
 നരിയാപുരം വേണു ----------------സിനിമ-കോമ‍ഡി താരം
 പ്രൊഫ. അരുൺ. യു--------------ഗവൺമെന്റ് വിമൺസ് കോളജ്, തിരുവനന്തപുരം.
 എൻ. വേണുഗോപാൽ-----------കെ. എസ്.ഇ. ബി. ഡയറക്ടർ
 ഡോ. അനൂപ് ,ശാമുവേൽ--------ഡെൻഡിസ്റ്റ്
 കെ. പി.എസ്. സി. സജി--------നാടക നടൻ, കലാകാരൻ
 അനിൽ റാവുത്തർ---------------സർക്കിൾ ഇൻസ്പെക്ടർ

അനീഷ് കുമാർ ഫിസിഷൻ [ ഗവ. ഹോസ്പിറ്റൽ അടൂർ ]

വഴികാട്ടി