Narakathara UPS/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

ഭൗതികസൗകര്യങ്ങൾ

ഈ സ്കൂൾ കുട്ടനാട്ടിലെ നീലംപേരൂർ ഗ്രാമത്തിലാണ് സ്ഥിതി ചെയ്യുന്നത്. സ്കൂളിൻ്റെ വടക്ക് വശത്തുള്ള കെട്ടിടം അൺഫിറ്റായതിനാൽ ക്ലാസ്സ് മുറികളുടെ അഭാവം നിലനിൽക്കുന്നുണ്ട്. 2022 ജനുവരി മാസത്തിൽ പുതിയ കെട്ടിടത്തിൻ്റെ നിർമ്മാണം തുടങ്ങുന്നതിനാൽ ഭൗതിക സാഹചര്യം മെച്ചപ്പെടും.നിലവിലുള്ള ക്ലാസ്സ് മുറികൾ വൃത്തിയുള്ളതും ആവശ്യത്തിന് കാറ്റും വെളിച്ചവും കടക്കുന്നവയുമാണ്. എല്ലാ ക്ലാസ്സ് മുറികളിലും ലൈറ്റും ഫാനും ഉണ്ട്. ലൈബ്രറി സയൻസ് ലാബ് മൾട്ടി മീഡീയ റൂം എന്നിവയുടെ അഭാവം നിലനിൽക്കുന്നു. ക്ലാസ് മുറികളിൽ ഫർണീച്ചറുകളുടെ കുറവുണ്ട്. അതിവിശാലമായ ഒരു സ്കൂൾ ഗ്രൗണ്ട് ഉണ്ട്. ആൺ/പെൺ ആനുപാതികമായി പ്രത്യേക ടോയ്ലറ്റ് സൗകര്യമുണ്ട്. 2 യൂറിനലുകളും 5 ടോയ്ലറ്റും ഉണ്ട്. വൃത്തിയുള്ള പാചക മുറിയും വാഷിംഗ് ഏരിയയും ഉണ്ട്. കുടിവെള്ളത്തിനായി കിണർ ഉണ്ട്. വേണ്ടത്ര വെള്ളം വേനൽക്കാലത്ത് ലഭിക്കാത്തതിനാൽ കുടിവെള്ളം വാങ്ങുകയാണ് ചെയ്യുന്നത്. സുരക്ഷയ്ക്കായി ഗെയിറ്റോടു കൂടിയ ചുറ്റുമതിൽ ഉണ്ട്.സ്കൂളിൽ എത്തിച്ചേരുന്നതിനായി റോഡ് സൗകര്യം ഉണ്ട്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
"https://schoolwiki.in/index.php?title=Narakathara_UPS/സൗകര്യങ്ങൾ&oldid=1252242" എന്ന താളിൽനിന്ന് ശേഖരിച്ചത്