5. ചിങ്ങോലിയുടെ ഭൂമിശാസ്ത്രം

Schoolwiki സംരംഭത്തിൽ നിന്ന്

ചിങ്ങോലിയുടെ ഭൂമിശാസ്ത്രം

  ചിങ്ങോലി ഉൾപ്പെടുന്ന പ്രദേശം പണ്ട് കൊടുംകാടായിരുന്നു. പാണ്ഡവർ അജ്ഞാത വാസക്കാലത്ത് ക്കുറെ ക്കാലം ഇവിടെ താമസിച്ചതായി കരുതപ്പെടുന്നു. സമീപ പ്രദേ മായ പാണ്ഡവർകാവ് ദേവീക്ഷേത്രത്തിൽ പ്രതിഷ്ഠ നടത്തിയത് പാണ്ഡവമാതാവായ കുന്തിയാണന്ന് കരുതപ്പെടുന്നു പാണ്ഡവർകാവ് എന്ന ദേശനാമവും കരുവാറ്റ ഊട്ടു പറമ്പും പാണ്ഡവൻ പാറയും മണ്ണാറശ്ശാലയും സമീപ ഭൂമികളായന്നെതിനാൽ ഈ ഐതീഹ്യത്തിന് ശക്തി പകരുന്നു. കാർത്തികപ്പള്ളി കോട്ടയ്ക്കകത്ത് ഓർത്തഡോക്സ് പള്ളി പണിച്ചന്നതിന് ആവശ്യമായ തടി കാട്ടിൽ നിന്നും വെട്ടുന്നതിന് രാജാവ് അനുമതി നൽകിയതായി താളിയോല രേഖകളിൽ കാണുന്നതും മണ്ണിനടിയിൽ വ്യാപക മായി  മരത്തിന്റെ കാണ്ഡങ്ങൾ കാണുന്നതും ഈ പ്രദേശം വന ഭൂമി ആയിരുന്നു എന്നതിന് തെളിവുകൾ നൽകുന്നു . സാംസ്കാരിക ഉന്നതിയുള്ള ഒരു ജനതയാണ് ഇവിടെ വസിച്ചിരുന്നത്. സ്വയം പര്യാപ്തമായ കാർഷികാധിഷ്ഠിതമായ സമ്പത്ത് വ്യവസ്ഥ ഇവിടെ നിലനിന്നിരുന്നു. നെല്ല് പയർവർഗ്ഗങ്ങൾ കുരുമുളക് തുടങ്ങിയവ ഈ പ്രദേശത്ത് വൻ തോതിൽ ഉൽപ്പാദിപ്പിച്ചിരുന്നു.