2021- 22 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ/ആഘോഷങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം.

വിദ്യാലയത്തിൽ വളരെ ഗംഭീരം ആയിട്ടാണ് പ്രവേശന ഉത്സവം ആഘോഷിക്കുന്നത് .ഓരോ വർഷവും വൈവിധ്യമാർന്ന പരിപാടികളാണ് സംഘടിപ്പിക്കാറുള്ളത് . പഞ്ചവാദ്യം ,ഘോഷയാത്ര, മുത്തുക്കുടകൾ എന്നിങ്ങനെ വ്യത്യസ്ത പുലർത്തിയാണ് നവാഗതരെ വരവേൽക്കുന്നത്. നവാഗതർക്ക് സൗജന്യ പഠനോപകരണ വിതരണവും കുട്ടികൾക്ക് പായസം ,മധുരപലഹാരം വിതരണം എന്നിവ നടത്താറുണ്ട്. ജനപ്രതിനിധികളും പിടിഎ

ഭാരവാഹികളും പങ്കെടുക്കുന്ന പൊതുയോഗം പ്രവേശനോത്സവ ദിനത്തിലെ ഒരു പ്രധാന പരിപാടിയാണ് .പഞ്ചായത്ത് പ്രവേശനോത്സവം നമ്മുടെ വിദ്യാലയത്തിൽ ആണ് നടത്താറുള്ളത്.

ഓണാഘോഷം

ഓണാഘോഷം നമ്മുടെ ഓണാഘോഷം മാതൃകാപരമായി പി ടി എ എം പി ടിയെ രക്ഷിതാക്കൾ എന്നിവരുമായി സഹകരിച്ചാണ് ആഘോഷിക്കാറുള്ളത് പ്രദേശത്തെ രക്ഷിതാക്കൾ സഹകരിച്ച് ഓണ വിഭവങ്ങൾ തയ്യാറാക്കി വിദ്യാലയത്തെ എത്തിച്ചാണ് കുട്ടികൾക്ക് ഓണസദ്യ നൽകാറുള്ളത്.പൂക്കളമത്സരം ഓണ പരിപാടികൾ വിവിധ മത്സരങ്ങൾ എന്നിവ ആഘോഷത്തിന് മാറ്റു കൂട്ടുന്നു.

ക്രിസ്തുമസ് ആഘോഷം

ക്രിസ്തുമസ് ആഘോഷം എല്ലാവർഷവും ഡിസംബറിൽ വിദ്യാലയം ക്രിസ്മസ് അവധിക്ക് അടയ്ക്കുന്ന ദിവസമാണ് നടത്താറുള്ളത് പുൽക്കൂട് കെട്ടൽ ക്രിസ്മസ് അപ്പൂപ്പൻ കരോൾ കേക്ക് മുറിക്കൽ എന്നീ പരിപാടികളോടെയാണ് ഈ ഉത്സവം ആഘോഷിക്കാറുള്ളത്.

ദേശീയ ദിനാഘോഷങ്ങൾ

ദേശീയ ദിനാഘോഷങ്ങൾ ,സ്വാതന്ത്ര്യ ദിനം, ഗാന്ധിജയന്തി, ശിശുദിനം ,റിപ്പബ്ലിക് ദിനം എന്നീ ദേശീയ ആഘോഷങ്ങൾ വിപുലമായ പരിപാടികളോടെയാണ് എല്ലാവർഷവും ആഘോഷിക്കുന്നത് .സ്വാതന്ത്ര്യദിനത്തിന് കുട്ടികളുടെ കലാപരിപാടികളും പായസ വിതരണവും നമ്മുടെ വിദ്യാലയത്തിൽ സ്ഥിരം പരിപാടിയാണ് .എല്ലാ ആഘോഷങ്ങളും കുട്ടികൾക്ക് വിവിധ പഠന പാഠ്യേതര പ്രവർത്തനങ്ങൾ നൽകിക്കൊണ്ടാണ് ആഘോഷിക്കാറുള്ളത്.

വാർഷികാഘോഷം

എല്ലാവർഷവും വിദ്യാലയത്തിന് പിറന്നാൾ അതിഗംഭീരമായിത്തന്നെ ആഘോഷിക്കാറുണ്ട് .2002 -2003 വർഷത്തിൽ വാർഷികാഘോഷവേളയിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളാണ് വിദ്യാലയത്തിൽ നടത്തപ്പെട്ടത്. രാത്രിയിൽ നടത്തപ്പെടുന്ന വാർഷികം പൊതുസമ്മേളനം ,കുട്ടികളുടെ കലാപരിപാടികൾ, സമ്മാനദാനം എന്നീ പരിപാടികൾ എല്ലാവർഷവും ഗംഭീരമായി നടത്താറുണ്ട്. വിജയലക്ഷ്മി ടീച്ചർ, ലീല ടീച്ചർ എന്നിവർക്ക് വേണ്ടി നടത്തിയ യാത്രയയപ്പും അനുബന്ധ പരിപാടികളോടെ ഗംഭീരമാക്കി .