ഹോളി ഫാമിലി എച്ച്. എസ്സ്. വേനപ്പാറ/മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

നല്ലപാഠംക്ലബ്ബ്

കുട്ടികളുടെ സാമൂഹ്യവും സാംസ്കാരികവുമായ വളർച്ചയ്ക്കുതകുന്ന മൂല്യങ്ങൾ അവരിൽ വളർത്തി എടുക്കുന്നതിനായി വിവിധ പ്രവർത്തനങ്ങൾ നല്ലപാഠം ക്ലബ്ബ് ഏറ്റെടുത്തു നടത്തി വരുന്നു .2019 -20 ൽ മികച്ച നല്ല പാഠം യൂണിറ്റിനുള്ള പുരസ്കാരം മനോരമയുടെ അധികൃതരിൽ നിന്ന് നമ്മുടെ സ്കൂൾ ഏറ്റുവാങ്ങി. ഈ വർഷം 2020- 21 ൽ 'കേശദാനം മഹാദാനം 'പദ്ധതി, ശിശുദിനാഘോഷവുമായി ബന്ധപ്പെട്ട് മുക്കം സാൻജോ പ്രതീക്ഷാ ഭവൻ വിദ്യാർഥികൾക്ക് ആശ്വാസം പകരുന്ന 'സ്നേഹക്കൂട്' എന്ന പദ്ധതി, പോഷകാഹാരക്കുറവ് മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബങ്ങളെ കണ്ടെത്തി അവർക്കു വേണ്ട ഭക്ഷണ കിറ്റുകൾ ലഭ്യമാക്കൽ ( പോഷകത്തണൽ), പാലിയേറ്റീവ് കെയർ യൂണിറ്റിന് വേണ്ടി 'സാന്ത്വനം 2021 ' എന്നപേരിൽ മരുന്നുകൾ ശേഖരിച്ച് കൈമാറൽ, കുട്ടികളുടെ ശാസ്ത്രപരമായ കഴിവുകളെ വളർത്തുന്നതിനായി ബൾബ് നിർമ്മാണ പരിശീലന പരിപാടി എന്നിവയെല്ലാം ക്ലബ്ബിന്റെ നേതൃത്വത്തിലാണ് സ്കൂളിൽ നടത്തിയിട്ടുള്ളത്

കേശദാനം മഹാദാനം പദ്ധതി

സ്കൂളിലെ നല്ലപാഠം ക്ലബ്ബും ഗൈഡ്സ് യൂണിറ്റും ചേർന്ന് 2021 ഒക്ടോബർ 12ന് നടത്തിയ ചടങ്ങിൽ വാർഡ് മെമ്പർ ശ്രീമതി രജിത രമേശ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക്പഞ്ചായത്ത് മെമ്പർ ശ്രീ ടീ മെഹറൂഫ് ഉദ്ഘാടനം നിർവഹിച്ചു. ക്യാൻസർ രോഗികളായ ആളുകൾക്ക് ആശ്വാസം പകരുന്ന ഈ പദ്ധതി കുട്ടികളിൽ ആത്മവിശ്വാസവും സാമൂഹ്യബോധവും വളർത്താൻ സഹായിച്ചു. കേശദാനം-2021

പേഴ്സണാലിറ്റി ഡവലപ്പ്മെൻറ് ക്ലബ്ബ്

കോവിഡ് കാലത്തിന്റെ പശ്ചാത്തലത്തിൽ കുട്ടികളുടെ മാനസിക പിരിമുറുക്കങ്ങൾ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ പി .ഡി ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ നടത്തിക്കൊണ്ടിരിക്കുന്നു. കൗൺസിലിംഗ് ക്ലാസുകൾ, മോട്ടിവേഷൻ ക്ലാസുകൾ എന്നിവ കുട്ടികളുടെ മൂല്യബോധം വളർത്തുന്നതിന് പ്രധാന പങ്കുവഹിക്കുന്നു.

റേഡിയോ ക്ലബ്ബ്

റേഡിയോ ക്ലബ്ബ് 47039-RADIO 11