സഹായം Reading Problems? Click here

ഹോളി ഫാമിലി എച്ച്. എസ്സ്. വേനപ്പാറ/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്
വാര്‍ത്തകള്‍
വിദ്യാലയ വാര്‍ത്തകള്‍ | ഐ.ടി. കോര്‍ണര്‍ | വിദ്യാരംഗം | ഇംഗ്ളീഷ് വിഭാഗം | സയന്‍സ് | സോഷ്യല്‍ സയന്‍സ് | മറ്റു ക്ലബ് വാര്‍ത്തകള്‍

എച്ച്.എഫ്.വോയ്സ് വേനപ്പാറ

Example.jpg

മുക്കം ഉപജില്ല വിദ്യാരംഗം കലാസാഹിത്യവേദിയുടെ

ഉദ്ഘാടനം വേനപ്പാറയില്‍ .

മുക്കം ഉപജില്ല വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം വേനപ്പാറയില്‍ ഹോളിഫാമിലി H S ല്‍ വെച്ചു നടന്നു. പ്രശസ്ത സാഹിത്യകാരന്‍ വി. ആര്‍ സുധീഷ് ഉദ്ഘാടനം ചെയ്തു.എ.ഇ.ഒ. c.c.ജേക്കബ് അധ്യക്ഷ്യനായിരുന്നു.ഫാ.ആന്റണി പുരയിടം,ജയ്സണ്‍ മൈക്കിള്‍ തുടങ്ങിയവര്‍ പ്രഭാഷണങ്ങള്‍ നടത്തി. ഹെഡ് മാസ്റ്റര്‍ V.J.മത്തായി സ്വാഗതവും കണ്‍വീനര്‍ N.ഉണ്ണികൃഷ്ണന്‍ നന്ദിയും പറഞ്ഞു.

Sudheesh three.png

വി. ആര്‍ സുധീഷ് ഉദ്ഘാടനം നിര്‍വഹിക്കുന്നു.എ.ഇ.ഒ.C.C.ജേക്കബ്,മാനേജര്‍, കണ്‍വീനര്‍ N.ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ സമീപം.


സൈലന്‍റ് വാലി ക്യാമ്പില്‍ 50 വിദ്യാര്‍ഥികള്‍ പങ്കെടുത്തു.

പാലക്കാട് സൈലന്‍റ് വാലിയില്‍ വച്ചു നടന്ന നേച്ചര്‍ ക്യാമ്പില്‍ 50 വിദ്യാര്‍ഥികളും 5 അധ്യാപകരും പങ്കെടുത്തു.പ്രകൃതിയെ അടുത്തറിയാനും വന്യമായ സൗന്ദര്യം ആസ്വദിക്കാനും ക്യാമ്പ് ഉപകരിച്ചു.

പാലക്കാട് സൈലന്‍റ് വാലിയില്‍ നിന്നുള്ള ഒരു ദൃശ്യങ്ങള്‍...... Vally one.png

S1.png

S2.png

S3.png


ചാന്ദ്രദിനം:സെമിനാര്‍ നടത്തി

ചാന്ദ്രദിനത്തോടനുബന്ധിച്ച് സ്കൂളില്‍ സെമിനാര്‍ സംഘടിപ്പിച്ചു.പ്രശസ്ത പ്രഭാഷകന്‍ നാസ ഗഫൂര്‍ ക്ലാസ് നയിച്ചു.ചാന്ദ്രയാത്രകള്‍ കുട്ടികള്‍ക്ക് പരിചയപ്പെടുത്തിക്കൊടുക്കുന്ന സി.ഡി.പ്രദര്‍ശനം കുട്ടികളെ വിസ്മയിപ്പിച്ചു.

ചന്ദ്രദര്‍ശനം.......ഉപഗ്രഹചിത്രം C1.png